ആകമാന സഭാനിലപാടുകള്‍

20100130

പരിശുദ്ധ ആരാം പ്രഥമനെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ ഇന്ത്യയിലേയ്ക്കു് ക്ഷണിച്ചു

.

അന്തേലിയാസ്: റോമന്‍ കത്തോലിക്കാസഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്സ്സഭയും തമ്മിലുള്ള ദൈവവിജ്ഞാനീയ സംവാദത്തിനായുള്ള അന്തര്‍ദേശീയ സംയുക്ത കമ്മീഷനില്‍ പങ്കെടുക്കാന്‍ ലെബാനോനിലെ അന്റേലിയാസിലെത്തിയ ഇന്ത്യന്‍ ‍ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ പ്രതിനിധികളായ തിരുവനന്തപുരം മെത്രാപ്പോലീത്ത ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസും ഫാ. മാത്യു വെള്ളാനിക്കലും സഹോദരീ സഭയായ അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനത്തിന്റെ കാതോലിക്കോസ് പരിശുദ്ധ ആരാം പ്രഥമന്‍ കെഷിഷിയന്‍‍‍ ബാവയെ ജനുവരി 29 നു് സന്ദര്‍ശിച്ചു. ജനുവരി26 മുതല്‍ 31 വരെ അന്റേലിയാസില്‍ നടക്കുന്ന റോമന്‍ കത്തോലിക്കാസഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്സ്സഭയുംതമ്മിലുള്ള ദൈവവിജ്ഞാനീയ സംവാദത്തിനായുള്ള അന്തര്‍ദേശീയ സംയുക്തകമ്മീഷന്‍ സമ്മേളനത്തില്‍ ആതിഥേയത്വം വഹിയ്ക്കുന്നതു് കിലിക്യാ സിംഹാസനമാണു് .

മലങ്കരസഭയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും വിശേഷങ്ങളും പ്രതിനിധിസം ഘം പരിശുദ്ധ ആരാം പ്രഥമന്‍ ബാവയെ അറിയിച്ചു. പ്രതിനിധിസം ഘം പരിശുദ്ധ ആരാം പ്രഥമനു്, പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ പാത്രിയര്‍ക്കീസിന്റെ സഹോദരനിര്‍വിശേഷമായ സ്നേഹം അറിയിയ്ക്കുകയും ഇന്ത്യയിലേയ്ക്കു് ക്ഷണിച്ചുകൊണ്ടുള്ള കത്തു് നല്കുകയും ചെയ്തു.

കടപ്പാടു് വിശ്വാസപാലകന്‍

20100122

ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ മെത്രാന്‍ തെരഞ്ഞെടുപ്പു് : ഏഴു് സ്ഥാനത്തേയ്ക്കു് 11 സ്ഥാനാര്‍ത്ഥികള്‍

കോട്ടയം: മേല്‍പ്പട്ട സ്ഥാനത്തേക്ക്‌ ഏഴുപേരെ തെരഞ്ഞെടുക്കുന്നതിനായി ഫെബ്രുവരി 17ന്‌ ശാസ്‌താംകോട്ട മാര്‍ ഏലിയാ ചാപ്പല്‍ അങ്കണത്തില്‍ ചേരുന്ന മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷന്റെ പരിഗണനയ്‌ക്കായി സമര്‍പ്പിക്കുന്നതിന്‌ 1. ഫാ. ഡോ. ജോര്‍ജ് പുലിക്കോട്ടില്‍, 2. ഫാ. ഡോ. സാബു കുര്യാക്കോസ് , 3. റവ. യൂഹാനോന്‍ റമ്പാന്‍, 4. ഫാ. ഡോ. ജോണ്‍ മാത്യൂസ്, 5. ഫാ. വി. എം. ഏബ്രഹം, 6. റവ. ഡോ. നഥാനിയേല്‍ റമ്പാന്‍, 7. ഫാ. വി. എം. ജെയിംസ്, 8. റവ. ഇലവുങ്കാട്ട് ഗീവര്‍ഗ്ഗീസ് റമ്പാന്‍, 9. ഫാ. സ്കറിയാ ഒ. ഐ. സി, 10. ഫാ. എം. കെ കുര്യന്‍, 11. ഫാ. ജെ. മാത്തുക്കുട്ടി എന്നിവരടങ്ങിയ പട്ടിക പഴയ സെമിനാരിയില്‍ 2010 ജനുവരി 21 നു് നടന്ന സഭാ മാനേജിംഗ്‌ കമ്മിറ്റി യോഗം തെരഞ്ഞെടുത്തു. സ്ക്രീനിങ് കമ്മിറ്റി സമര്‍പ്പിച്ച 14 പേരില്‍നിന്നാണു് ഇവരെ തെരഞ്ഞെടുത്തതു്. ഫാ.ഒ.പി. വർഗീസ്, വെരി. റവ. ഗീവർഗീസ് റമ്പാൻ (ദേവലോകം), ഫാ. പി.സി.തോമസ് എന്നിവരാണു് പുറത്തായ സ്ഥാനാർഥികൾ. ജസ്റ്റീ സ്‌ കെ.ജോണ്‍ മാത്യു വരണാധി കാരിയായിരുന്നു

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മാനേജിംഗ് കമ്മറ്റി യോഗം കല്‍ക്കട്ടാ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദീവന്നാസ്യോസ് നയിച്ച ധ്യാനത്തോടെയാണ് ആരംഭിച്ചത്. ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് ആമുഖപ്രസംഗം നടത്തി. സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് നോട്ടീസ് കല്‍പ്പന വായിച്ചു.
മുന്‍ മാനേജിംഗ്‌ കമ്മിറ്റിയംഗങ്ങളായ ഫാ.എം.ടി ജോസഫ്‌ കോര്‍ എപ്പിസ്‌കോപ്പ, പ്രഫ.ഇ.ജെ ജോണ്‍, ബേബി അലക്‌സ്‌, ഡോ.ടി.തോമസ്‌ മാണി എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

മാനേജിംഗ്‌ കമ്മിറ്റി അംഗമായി അരനൂറ്റാണ്‌ട്‌ സേവനമനുഷ്‌ഠിച്ച മുന്‍ സഭാ സെക്രട്ടറിയും ട്രസ്റ്റിയുമായ പി.സി ഏബ്രഹാം പടിഞ്ഞാറെക്കരയെ കാതോലിക്കാബാവ സ്വര്‍ണ പതക്കം അണിയിച്ച്‌ ആദരിച്ചു. മെത്രാന്‍സ്ഥാനാര്‍ത്ഥിലളെ തെരഞ്ഞെടുക്കുകയായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട.
.

ക്രൈസ്‌തവ സാക്ഷ്യം നിറവേറ്റുക: പൗരസ്ത്യ കാതോലിക്കോസ്

കോട്ടയം: പ്രതിസന്ധികളില്‍ തളരാതെ വെല്ലുവിളികളെ അതിജീവിച്ച്‌ ക്രൈസ്‌തവസാക്ഷ്യം നിറവേറ്റുന്നതിന്‌ തയാറാകണമെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭാ പരമാചാര്യന്‍ പൗരസ്ത്യ കാതോലിക്കോസ് – പാത്രിയര്‍ക്കീസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവ ആഹ്വാനംചെയ്‌തു. കോട്ടയം പഴയ സെമിനാരിയില്‍ 2010 ജനുവരി 21 നു് നടന്ന സഭാ മാനേജിംഗ്‌ കമ്മിറ്റിയോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു പരിശുദ്ധ പിതാവു്.

20100121

ആഘാതങ്ങളെ അതിജീവിക്കാന്‍ കരുത്താര്‍ജ്ജിക്കണം: സ്വാമി ഭൂമാനന്ദ

തൃശ്ശൂര്‍, ജനുവരി 19:ലോകത്തിലെ ആഘാതങ്ങളെ അതിജീവിക്കാന്‍ എങ്ങനെ കരുത്താര്‍ജ്ജിക്കാമെന്നതാണ് വേദങ്ങളുടെ ലക്ഷ്യമെന്ന് സ്വാമി ഭൂമാനന്ദതീര്‍ത്ഥ ശ്രീമൂലസ്ഥാനത്തെ ഗീതാതത്ത്വസമീക്ഷയില്‍ പ്രസ്താവിച്ചു.

വേദങ്ങളുടെ സാരാംശമാണ് ഉപനിഷത്തുകള്‍. മനുഷ്യന്‍ തന്റെ ബുദ്ധിയും വിവേകവുമുപയോഗിച്ച് മനസ്സിലും ആത്മാവിലും ശക്തിനേടുകയാണാവശ്യം. എല്ലാവിധ ആഘാതങ്ങള്‍ക്കും കാരണം ഇന്ദ്രിയതലത്തിലെ ബന്ധനങ്ങളും ബന്ധവുമാണ്. അതാകട്ടെ ശരീരസംബന്ധിയുമാണ്. ബന്ധനങ്ങളെ അതിജീവിച്ച് ജീവിതം സുഖസമ്പൂര്‍ണ്ണമാക്കാന്‍ ആധ്യാത്മികമായ ചിന്താശക്തികൊണ്ടുമാത്രമേ സാധിക്കൂ. നമുക്ക് വേദങ്ങളും ഉപനിഷത്തുകളുമാണ് മാര്‍ഗ്ഗരേഖയാകേണ്ടതെന്നും സ്വാമി പറഞ്ഞു. ജീവിതം തുടങ്ങുന്നത് മനുഷ്യന്റെ ഉള്ളില്‍ നിന്നാണ്. മനസ്സും ബുദ്ധിയും അതിനുള്ള ദിശാബോധം നല്‍കുന്നുവെന്നും അതിനാലാണ് ആത്മാവിനെ അഭയം പ്രാപിക്കാന്‍ ആവശ്യപ്പെടുന്നതെന്നും സ്വാമി വ്യക്തമാക്കി.

കടപ്പാടു്: മാതൃഭൂമി

20100119

ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭാ മാനേജിംഗ് കമ്മറ്റി യോഗം ജനുവരി 21 ന്

ദേവലോകം, ജനുവരി 19 : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ മാനേജിംഗ് കമ്മറ്റി യോഗം ജനുവരി 21ആം തീയതി രാവിലെ 11.30 ന് കോട്ടയം പഴയ സെമിനാരി ആഡിറ്റോറിയത്തില്‍ ചേരും.

പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം എപ്പിസ്ക്കോപ്പല്‍ തെരഞ്ഞെടുപ്പിനായുള്ള സ്ക്രീനിംഗ് കമ്മറ്റി സമര്‍പ്പിച്ച പട്ടികയില്‍ നിന്നും ഫെബ്രുവരി 17 ന് ശാസ്താംകോട്ടമൌണ്ട് ഹോറേബ് ആശ്രമത്തില്‍ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷനിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടേണ്ട സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കും.
.

20100117

ബ്രിട്ടീ‍ഷ് ഓര്‍ത്തഡോക്സ് സഭാ മേലദ്ധ്യക്ഷന്‍ അബാ സെറാഫീന്‍ പരുമല സെമിനാരി സന്ദര്‍ശിച്ചു


പരുമല, ജനുവരി 14: കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ ഭാഗമായ ബ്രിട്ടീഷ് ഓര്‍ത്തഡോക്സ് സഭയുടെ മേലദ്ധ്യക്ഷന്‍ അബാ സെറാഫീന്‍ മെത്രാപ്പോലീത്ത നേതൃത്വം നല്‍കുന്ന ഈസ്റ്റേണ്‍ ക്രിസ്ത്യന്‍ ലിങ്ക്സ് ഡെലിഗേഷന്‍ പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന പരുമല സെമിനാ‍രി സന്ദര്‍ശിച്ചു .

പരുമലയിലെത്തിയ സെറാഫീന്‍ മെത്രാപ്പോലീത്ത പരുമല തിരുമേനിയുടെ കബറിടത്തില്‍ ധൂപപ്രാര്‍ത്ഥന നടത്തി. ആദ്യകാല വസതിയും സെറാഫീന്‍ മെത്രാപ്പോലീത്ത സന്ദര്‍ശിച്ചു. പരുമല സെമിനാരി അസ്സി. മാനേജര്‍ വന്ദ്യ കെ.വി.ജോസ്ഫ് റമ്പാന്‍, ഫാ.യൂഹാനോന്‍ ജോണ്‍, ഫാ. സൈമണ്‍ സഖറിയ, ഫാ.കെ.ജെ.വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് മെത്രാച്ചനെയും സംഘത്തെയും സ്വീകരിച്ചു.

.

20100116

പൗരസ്‌ത്യ-പാശ്ചാത്യ ദര്‍ശനങ്ങളുടെ സമന്വയം സാധിക്കണം: അബാ സെറാഫിന്‍ മെത്രാപ്പോലീത്ത



ദേവലോകം, ജനുവരി 14: പൗരസ്‌ത്യ - പാശ്ചാത്യ ദര്‍ശനങ്ങളിലെ ഉത്തമാംശങ്ങളുടെ സമന്വയം സാധിക്കാനുള്ള ശ്രമം അത്യാവശ്യമാണെന്ന്‌ ബ്രിട്ടീഷ്‌ ഓര്‍ത്തഡോക്‌സ്‌ സഭാ അദ്ധ്യക്ഷനും ഗ്ലാഡ്‌സ്റ്റണ്‍ ബറി മെത്രാപ്പോലീത്തായുമായ അബാ സെറാഫിന്‍ അഭിപ്രായപ്പെട്ടു. കോട്ടയം ദേവലോകം അരമനയില്‍ പൗരസ്ത്യ കാതോലിക്കോസ് പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ പാത്രിയര്‍ക്കീസിനെ സന്ദര്‍ശിക്കാന്‍ എത്തിയ ഈസ്റ്റേണ്‍ ക്രിസ്‌ത്യന്‍ ലിങ്ക്‌സ്‌ എക്യുമെനിക്കല്‍ സംഘത്തിന്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭാ എക്യുമെനിക്കല്‍ റിലേഷന്‍സ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണത്തിന്‌ നന്ദി പ്രകാശിപ്പിക്കുകയായിരുന്നു സംഘ നേതാവായ അദ്ദേഹം.

വെയില്‍സ്‌ ഓര്‍ത്തഡോക്‌സ്‌ മിഷന്‍ മേധാവി അര്‍ച്ചി മാഡ്രിറ്റ്‌ ഡേയിനിയോള്‍, ഫാ. ജെ. ഹൂലെ, വലേരിയ വിസ്‌കൗണ്ടസ്‌, മാര്‍ക്ക്‌ ഹസ്സല്‍, ട്രിവേര്‍ മസ്‌ക്കറി എന്നിവരാണ്‌ സംഘത്തിലെ മറ്റ്‌ അംഗങ്ങള്‍.

യു.കെ.- യൂറോപ്പ്‌- ആഫ്രിക്ക മെത്രാസന മെത്രാപ്പോലീത്താ ഡോ.മാത്യൂസ്‌ മാര്‍ തീമോത്തിയോസ്‌, ഫാ. ഡോ. ജോണ്‍ മാത്യൂസ്‌, ഫാ. ഡോ. സാബു കുറിയാക്കോസ്‌, ഫാ. ഡോ. ഏബ്രഹാം തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു. ഫാ. ഇ. എം. ഫിലിപ്പ്‌, ഫാ. അലക്‌സ്‌ ജോണ്‍, ഡോ. സാറാമ്മ വര്‍ഗീസ്‌, ജിജി ജോണ്‍സണ്‍, ഡോ. സി. ജെ. റോയി, ജോണ്‍ ചെറിയാന്‍, ഡോ. ജോര്‍ജ്‌ ജോണ്‍ എന്നിവര്‍ ചേര്‍ന്ന്‌ സംഘത്തെ സ്വീകരിച്ചു.

ചിത്രത്തിനു് മലയാള മനോരമയോടു് കടപ്പാടു്
.

ഹെയ്ത്തി ദുരന്തം - പരിശുദ്ധ പിതാവ് അനുശോചിച്ചു


ദേവലോകം, ജനുവരി 14: ഹെയ്ത്തി ഭൂകമ്പത്തില്‍ മരണമടഞ്ഞവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഭാംഗങ്ങള്‍ പ്രത്യേകിച്ചും അമേരിക്കന്‍ ഭദ്രാസനത്തിലെ ഇടവകകള്‍ നിര്‍ലോഭം സഹകരിക്കണമെന്നും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ പരമാദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ ആഹ്വാനം ചെയ്തു.

വന്‍തോതിലുള്ള ദുരിതവും ആള്‍നാശവും വിതച്ച ഭൂകമ്പമായിരുന്നു റിക്റ്റര്‍ സ്കൈലില്‍ 7.0 മാഗ്നിറ്റ്യഡിലുണ്ടായ 2010 ലെ ഹെയ്റ്റി ഭൂകമ്പം. 2010 ജനുവരി 12 ചൊവ്വാഴ്ച പ്രാദേശിക സമയം 16:53:09 നു്‌ അനുഭവപ്പെട്ട ഈ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹെയ്റ്റിയുടെ തലസ്ഥാന നഗരിയായ പോര്‍ട്ട് ഔ പ്രിന്‍സില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ ദൂരം മാറിയാണ്‌. 13 കിലോമീറ്റര്‍ ആഴത്തലുള്ളതായിരുന്നു ഈ ഭൂകമ്പം. അമേരിക്കന്‍ ഐക്യനാടുകളുടെ ജിയോളജിക്കല്‍ സര്‍‌വ്വേ റെക്കോര്‍ഡ് ചെയ്തത് പ്രകാരം നിരവധി തുടര്‍ചലനങ്ങളും ഈ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായി. അന്തര്‍ദേശീയ റെഡ്ക്രോസ് സംഘടനയുടെ കണക്ക് പ്രകാരം ഏകദേശം മുപ്പത് ലക്ഷം ജനങ്ങള്‍ ഈ ഭൂകമ്പത്തിന്റെ കെടുതികള്‍ അനുഭവിച്ചു. ഭൂകമ്പത്തില്‍ അമ്പതിനായിരം പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റെഡ്‌ക്രോസ് സ്ഥിരീകരിച്ചത്.

Image: Agencia Brasil
.

20100114

ഓണക്കൂര്‍ സെഹിയോന്‍ പളളിയിലെ പൈശാചിക സംഭവം : അക്രമികള്‍ക്കെതിരെ നടപടിവേണം- ശ്രേഷ്ഠ നിയുക്ത കാതോലിക്കാ

കോട്ടയം: ഓണക്കൂര്‍ സെഹിയോന്‍ പളളിയില്‍ കോടതി ഉത്തരവുമായി വി.കുര്‍ബ്ബാന അര്‍പ്പിക്കാനെത്തിയ ഫാ.മാത്യൂസ്‌ കാഞ്ഞിരംപാറയേയും ശൂശ്രൂഷകരെയും റോഡില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയും പരസ്യമായി അക്രമം അഴിച്ചുവിടുകയും ചെയ്‌ത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിലെ തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ഓര്‍ത്തഡോക്‌സ്‌ സഭയുടെ മേലദ്ധ്യക്ഷരില്‍ രണ്ടാമനായ ശ്രേഷ്‌ഠ നിയുക്ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്താ അധിക്യതരോട്‌ ആവശ്യപ്പെട്ടു.

'അക്രമം ഓര്‍ത്തഡോക്‌സ് സഭയുടെ മാര്‍ഗമല്ല. പക്ഷേ, ഏത് അക്രമത്തെയും നേരിടാനുള്ള കരുത്ത് സഭയ്ക്കുണ്ട്. സമാധാനകാംക്ഷികളായ വിശ്വാസികള്‍ക്ക് സ്വൈര്യ ജീവിതവും ആരാധനാസ്വാതന്ത്ര്യവും ഉറപ്പാക്കണം'-അദ്ദേഹം അഭിപ്രായപ്പെട്ടു.


വാര്‍ത്ത

ഓണക്കൂര്‍ പള്ളിയില്‍ നിയമവാഴ്ചതകര്‍ന്നു

കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ നടന്ന അക്രമം


.

ഗര്‍ബോ സണ്ടേ - പരിശുദ്ധ പിതാവിന്റെ കല്പന

കോട്ടയം: ഗര്‍ബോ സണ്ടേ ലോകത്തെല്ലായിടത്തുമുള്ള കുഷ്ഠ രോഗികള്‍ക്കു വേണ്ടിയും പരിശുദ്ധ സഭ നടത്തുന്ന പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമൊസ്‌ പ്രഥമന്‍ പാത്രിയര്‍ക്കീസ് തന്റെ നമ്പര്‍ 12/2010 കല്പനയിലൂടെ വിശ്വാസികളെ ആഹ്വാനം ചെയ്തു.വലിയ നോമ്പിന്റെ രണ്ടാമത്തെ ഞായറാഴ്ച ഗര്‍ബോ സണ്ടേ ആയി ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ ആചരിച്ചു വരുന്നു. ഈ വര്‍ഷത്തെ ഗര്‍ബോ സണ്‍ഡേ 2010 ഫെബ്രുവരി 21-ആം തീയതിയാണ്‌.

കുഷ്ഠ രോഗികളുടെ പുനരധിവാസം ലക്ഷ്യമിട്ടുകൊണ്ട് ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശില്‍ യാച്ചാരത്ത് ആരംഭിച്ച ബാലഗ്രാം 25 വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ 2010 ജനുവരി മാസം 12 - ആം തീയതി പൗരസ്ത്യ കാതോലിക്കാസനഅരമനയില്‍നിന്നും പരിശുദ്ധ ബാവാ പുറപ്പെടുവിച്ച കല്‍പ്പനയുടെ പ്രസക്തഭാഗങ്ങള്‍ ചുവടെ:-

പ്രിയരേ,

എന്റെ പിതാവ്‌ എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നുള്ള കല്‌പനയോടെ തന്റെ ശിഷ്യന്‍മാര്‍ക്ക്‌ നമ്മുടെ കര്‍ത്താവ്‌ നല്‍കിയ ദൗത്യം പ. സഭയിലൂടെയാണ്‌ ലോകത്ത്‌ നിര്‍വ്വഹിക്കപ്പെടേണ്ടത്‌. ദൈവകൃപയാല്‍ ആ ദൗത്യം നമ്മുടെ സഭയിലൂടെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഗ്രഹകരമായി നിര്‍വ്വഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതില്‍ ദൈവത്തെ നമുക്ക്‌ സ്‌തുതിക്കാം. കുഷ്‌ഠരോഗികള്‍ക്കും, എയ്‌ഡ്‌സ്‌ രോഗികള്‍ക്കും, അവരുടെ കുഞ്ഞുങ്ങ ള്‍ക്കുമായി പരിശുദ്ധ സഭ പല സ്ഥാപനങ്ങ ളുംആരംഭിച്ച്‌ അനുഗ്രഹപരമായി പ്രവര്‍ത്തിച്ചുവരുന്നു എന്നുള്ളത്‌ നമുക്കെല്ലാവര്‍ക്കും അഭിമാനകരമാണ്‌. ദൈവകൃപയാല്‍ ആന്ധ്രാപ്രദേശിലെ യാച്ചാരം, പൂനായിലെ ദേഹു റോഡ്‌, ബാംഗ്ലൂരിലെ കുണിഗല്‍, കാരാശ്ശേരി, ഇറ്റാര്‍സി തുടങ്ങിയ സ്ഥലങ്ങ ളിലെല്ലാം സാക്ഷ്യമുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവയ്‌ക്കുവാന്‍ നമുക്ക്‌ സാധിക്കുന്നുണ്ട്‌.


എല്ലാ വര്‍ഷവും വലിയനോമ്പിലെ രണ്ടാമത്തെ ഞായറാഴ്‌ച ഗര്‍ബോ സണ്‍ഡേ ആയി നാം ആചരിച്ചുവരികയാണല്ലോ. ഈ വര്‍ഷത്തെ ഗര്‍ബോ സണ്‍ഡേ 2010 ഫെബ്രുവരി 21-ആം തീയതിയാണ്‌. കുഷ്‌ഠരോഗികളുടെ കുഞ്ഞുങ്ങ ളുടെ പുനരധിവാസം ലക്ഷ്യമിട്ടുകൊണ്ട്‌ ആന്ധ്രാപ്രദേശിലെ യാച്ചാരത്ത്‌ പരിശുദ്ധ സഭ ആരംഭിച്ച ബാലഗ്രാം അതിന്റെ പ്രവര്‍ത്തന സരണിയില്‍ 25 വര്‍ഷങ്ങ ള്‍ പിന്നിടുകയാണ്‌. അനേകംകുഞ്ഞുങ്ങള്‍ക്ക്‌ നല്ല വിദ്യാഭ്യാസം നല്‍കി ഉന്നതനിലയില്‍ എത്തിക്കുവാന്‍ ഈ സ്ഥാപനത്തിനും അതിന്റെ പ്രവര്‍ത്തകര്‍ക്കും സാധിച്ചിട്ടുണ്ട്‌. ഇപ്പോള്‍ 110 കുട്ടികള്‍ ഈ സ്ഥാപനത്തില്‍ താമസിക്കുന്നു. അതോടൊപ്പം ഒരു കണ്ണാശുപത്രിയും, ഒരു വൃദ്ധഭവനവും അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഈ വര്‍ഷത്തെ ഗര്‍ബോ ഞായറാഴ്‌ച ലോകത്തെല്ലായിടത്തുമുള്ള കുഷ്‌ഠരോഗികള്‍ക്കുവേണ്ടിയും, സഭ വകയായി നടത്തപ്പെടുന്ന പ്രസ്ഥാനങ്ങ ള്‍ക്കും പ്രവര്‍ത്തകര്‍ക്കും വേണ്ടിയും എല്ലാ പള്ളികളിലും പ്രത്യേകം പ്രാര്‍ത്ഥന നടത്തണം. അന്നേദിവസത്തെ കാണിക്കയും പ്രത്യേക സംഭാവനകളും The Director, St. Gregorios Balagram, Yacharam P.O,(via) Ibrahimpatnam, R.R. District, A.P.-501509എന്ന വിലാസത്തില്‍ അയച്ചുകൊടുക്കുകയും ചെയ്യണം.


ശേഷം പിന്നാലെ, സര്‍വ്വശക്തനായ ദൈവത്തിന്റെ കൃപയും അനുഗ്രഹങ്ങ ളും, നിങ്ങ ളേവരോടും കൂടെ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. ആയത്‌ ദൈവമാതാവായ പരിശുദ്ധ കന്യക മറിയാം അമ്മയുടേയും ഇന്ത്യയുടെകാവല്‍പിതാവായ മാര്‍തോമ്മാ ശ്ലീഹായുടേയും നമ്മുടെ പരിശുദ്ധ പിതാക്കന്‍മാരായ മാര്‍ ഗ്രീഗോറിയോസിന്റെയും മാര്‍ ദീവന്നാസിയോസിന്റെയും ശേഷം സകല ശുദ്ധിമാന്‍മാരുടേയും ശുദ്ധിമതികളുടേയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍.


കല്‍പ്പനയുടെ പൂര്‍ണ്ണ രൂപം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

http://www.orthodoxchurch.in/images/pdf/14-01-2010/sunday.pdf

20100101

Malayalam Font Settings

This Web Log is in Malayalam language. You may need the Malayalam Unicode font to read it clearly. Please click here and Download the latest unicode font AnjalaiOldlipi and save in Windows Font folder.
Restart the Computer.
In Internet Explorer go to Tools>Internet Options> Fonts> Select Malayalam from the pull down menu and select AnjaliOldLipi as the font.



മലയാളം ലിപിവിന്യാസം
 
ഉലക അക്ഷരവ്യവസ്ഥ (യൂണിക്കോഡ് ) അനുസരിച്ചു് മലയാള ലിപിവ്യന്യാസം നടത്തുവാന്‍‍ സഹായിയ്കുന്ന ‍ പെറുക്കിയെഴുത്തു് താള്‍
ഇതാ ഇവിടെ
റോമാലിപിയില്‍ വര്‍ണവ്യന്യാസം നടത്തി മലയാള ലോകഅക്ഷരവ്യവസ്ഥയിലാക്കാന്‍ സഹായിയ്ക്കുന്ന ഓണ്‍ ലൈന്‍ വരമൊഴി ഇവിടെ

ഗണനിയില്‍ അവരോധിയ്ക്കുവാനുള്ള വരമൊഴി ഇതാ



റോമാലിപിയില്‍ ടൈപ്പ് ചെയ്ത് മലയാളലിപിയിലാക്കുവാന്‍ മറ്റൊരുവഴി.  ഇവിടെ ക്ലിക്ക് ചെയ്ത് ഗൂഗിള്‍‍ ട്രാന്‍‍സ്‍ലിറ്ററേറ്റിലെത്തുക.
ടൈപ്പ് ചെയ്തു് വാക്കാക്കുമ്പോള്‍ മലയാളത്തിലാകുന്ന അവ പകര്‍ത്തി കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നാമാഗ്രഹിക്കുന്നിടത്തു പതിപ്പിക്കാം.