20100524
വിമാന ദുരന്തം : പരിശുദ്ധ പിതാവു് അനുശോചിച്ചു
ദേവലോകം: മംഗലാപുരത്ത് 158 പേരുടെ മരണത്തിന് ഇടയാക്കിയ എയര്‍ ഇന്ത്യാ വിമാന അപകടത്തില്‍ ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭാ പരമാദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ അനുശോചിച്ചു. മരിച്ചവരുടെ ആത്മാവിനു വേണ്ടിയും അവരുടെ കുടുംബാംഗങ്ങള്‍ക്ക് ഈ പ്രതിസന്ധി അഭിമുഖീകരിക്കാനുള്ള കരുത്ത് ലഭിക്കുന്നതിനായും പള്ളികളില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് പരിശുദ്ധ പിതാവു് ആഹ്വാനം ചെയ്തു.
20100514
മതാന്തര സൌഹൃദ സമ്മേളനം

കോട്ടയം :കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസും (K.C.C) യുണൈറ്റഡ് റിലീജിയന്‍സ് ഇനിഷീയേറ്റീവും(URI) സംയുക്തമായി സംഘടിപ്പിച്ച വിവിധ മതസ്ഥരുടെ സൌഹൃദ ഒത്തുചേരല്‍ കോട്ടയം സോഫിയാ സെന്ററില്‍ നടന്നു. K.C.Cവൈസ് പ്രസിഡണ്ട് ഡോ. സൈമണ്‍ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്താ ഉദ്ഘാടനം നിര്‍വഹിച്ചു. എറണാകുളം ധര്‍മ്മരാജൃവേദി ആശ്രമം അധിപന്‍ സ്വാമി സച്ചിതാനന്ദ ഭാരതി, ഡോ. യുയാക്കിം മാര്‍ കൂറിലോസ്, മാര്‍ത്തോമ്മ സഭ ഇക്കോളജി കമ്മീഷന്‍ കണ്‍വീനര്‍ റവ. ഡോ. M. J ജോസഫ്, URI ഡയറക്ടര്‍ ഡോ. ഏബ്രഹാം കരിക്കം,K.C.C സെക്രട്ടറി പ്രൊഫ. ഫിലിപ്പ് N. തോമസ്, ഷിബു ഏഴേപുഞ്ചയില്‍, മാര്‍ തെക്കേടത്ത്. എന്നിവര്‍ പ്രസംഗിച്ചു
20100513
സഭയ്‌ക്കുള്ളിലുണ്ടാകുന്ന പാപങ്ങള്‍ ഭീഷണി; പ്രായശ്‌ചിത്തം വേണം: റോമാ മാര്‍പാപ്പ
ലിസ്‌ബണ്‍,മെയ് 11: ശത്രുക്കളില്‍ നിന്നല്ല, സഭയ്‌ക്കുള്ളിലുണ്ടാകുന്ന പാപങ്ങളില്‍ നിന്നാണു കത്തോലിക്കാസഭ ഇന്ന് ഏറ്റവും വലിയ ഭീഷണി നേരിടുന്നതെന്നു് പരിശുദ്ധ ബനഡിക്‌ട് പതിനാറാമന്‍ പാപ്പ.
പറങ്കി രാജ്യത്തേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വാര്‍ത്താലേകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്പിലെ വൈദികര്‍ ഉള്‍പ്പെട്ട ലൈംഗിക വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുമ്പോഴായിരുന്നു മാര്‍പാപ്പയുടെ ഈ പരാമര്‍ശം.സഭ സ്വന്തം പാപങ്ങള്‍ക്കു പ്രായശ്‌ചിത്തം ചെയ്‌തു വിശുദ്ധീകരണം നേടണം. ലൈംഗിക കുറ്റങ്ങള്‍ക്കിരയായവരോടു സഭ ക്ഷമായാചനം നടത്തേണ്ടതുണ്ട്. എന്നാല്‍ അതു നീതിക്കു പകരമാവില്ലെന്നു മാര്‍പാപ്പ പറഞ്ഞു.
വൈദികരുടെ ലൈംഗിക ദുരുപയോഗത്തിനിരയായവരുടെ ഒരുസംഘം കഴിഞ്ഞ മാസം മാള്‍ട്ടയില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചപ്പോള്‍ ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും കുറ്റക്കാരെ നീതിക്കു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു.
വൈദികര്‍ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതു സംബന്ധിച്ച കേസുകള്‍ നിലയ്‌ക്കുന്നില്ല. ജര്‍മനിയില്‍ ഓഗ്‌സ്‌ബര്‍ഗിലെ ബിഷപ് വാള്‍ട്ടര്‍ മിക്‌സ കഴിഞ്ഞ ശനിയാഴ്‌ച രാജിവച്ചു. ബല്‍ജിയത്തിലെ ഒരു ബിഷപ്പും അയര്‍ലന്‍ഡിലെ മൂന്നു ബിഷപ്പുമാരും നേരത്തെ രാജിവച്ചിരുന്നു. വൈദികര്‍ക്കെതിരായ കേസുകള്‍ ഒതുക്കാന്‍ ശ്രമിച്ചുവെന്നതായിരുന്നു അയര്‍ലന്‍ഡിലെ മൂന്നു ബിഷപ്പുമാര്‍ക്കെതിരായ കുറ്റം.

20100225
റോമന്‍ കത്തോലിക്ക - ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ ഐക്യത്തിലെത്തണം: അന്തര്‍ദേശീയ ഡയലോഗ് കമ്മിഷന്‍
.

കൊച്ചി: വിശ്വാസപരമായി അടുപ്പമുള്ള റോമന്‍ കത്തോലിക്കാ സഭയും പുരാതന (ഓറിയന്റല്‍) ഓര്‍ത്തഡോക്‌സ് സഭകളും കൂടുതല്‍ ഐക്യത്തിലും കൂട്ടായ്‌മയിലും എത്തണമെന്നു ബെയ്‌റൂട്ടില്‍ ലെബാനോനിലെ (Lebanon) അന്തേലിയാസില്‍ (Antelias) ജനുവരി 27 മുതല്‍ 31വരെ നടന്ന കത്തോലിക്ക-ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് അന്തര്‍ദേശീയ ഡയലോഗ് കമ്മിഷന്റെ ഏഴാമത് സമ്മേളനം ആഹ്വാനം ചെയ്‌തു.
ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ 7 ആകമാന പാത്രിയര്‍ക്കീസുമാരിലൊരാളായ കിലിക്യാ അര്‍മീനിയന്‍ കാതോലിക്കോസ് പരിശുദ്ധ ആരാം പ്രഥമന്റെ ആസ്‌ഥാനത്തു നടന്ന സമ്മേളനത്തില്‍ 'ആദ്യ നൂറ്റാണ്ടുകളിലെ സഭകളുടെ യോജിപ്പും പൊതു സുന്നഹദോസുകളും'ആയിരുന്നു മുഖ്യവിഷയം. സഭകളെ ചേര്‍ത്തുനിര്‍ത്തുന്ന അപ്പസ്‌തോലികവും വൈജ്‌ഞാനികവും പാരമ്പര്യവുമായ കാര്യങ്ങള്‍, സഭകളെ അകറ്റിനിര്‍ത്തുന്ന വ്യത്യസ്‌ത ഘടകങ്ങളെക്കാള്‍ അധികമാണെന്നതു സഭകളുടെ ഐക്യത്തിനു പ്രചോദനവും മാതൃകയുമാണെന്നു് കമ്മിഷന്‍ വിലയിരുത്തി.
പ്രാദേശിക, സാംസ്‌കാരിക, രാഷ്‌ട്രീയ വ്യത്യസ്‌തതകള്‍ക്കിടയിലും കുര്‍ബാന ബന്ധത്തിലും കൗദാശിക സഹകരണത്തിലുമുള്ള യോജിപ്പിനു തടസമില്ല.
സഭാ വിജ്‌ഞാനിയം സംബന്ധിച്ച് പരസ്‌പരധാരണയിലെത്തിയ കമ്മിഷന്റെ സംയുക്‌തരേഖ സഭാ തലവന്മാരുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു.
ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അംഗസഭകളായ അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ്, കോപ്‌റ്റിക് ഓര്‍ത്തഡോക്‌സ്, കിലിക്യാ അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ്, അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ്, എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ്, എറിത്രിയന്‍ ഓര്‍ത്തഡോക്‌സ്, ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് എന്നീ സഭകളുടെ ഈരണ്ടുപേര്‍ ചേര്‍ന്ന 14 ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് പ്രതിനിധികളും 14 റോമന്‍ കത്തോലിക്കാ പ്രതിനിധികളുമാണു് കമ്മിഷനിലുള്ളത്.
റോമന്‍ കത്തോലിക്കാ സഭയെ പ്രതിനിധികരിച്ചവരിലൊരാളായ റവ. ഡോ. മാത്യു വെള്ളാനിക്കല്‍, ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ചവരായ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പൗരസ്ത്യ സഭയുടെ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, റവ. ഡോ. ജോണ്‍ മാത്യൂസ് അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ രണ്ട് പേരിലൊരാളായ വെട്ടിക്കല്‍ സെമിനാരിയിലെ ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് എന്നിവര്‍ ഇന്ത്യയില്‍ നിന്നും പങ്കെടുത്തു.
കമ്മിഷന്റെ അടുത്ത സമ്മേളനം ജനുവരിയില്‍ വത്തിക്കാനില്‍ നടക്കും. സമ്മേളനത്തിന്റെ ആദ്യദിവസം കമ്മിഷന്‍ അംഗങ്ങള്‍ പരിശുദ്ധ ആരാം പ്രഥമന്റെ നേതൃത്വത്തില്‍ ലബനോന്‍ പ്രസിഡന്റ് സുലൈമാന്‍ മിഖായേലിനെ സന്ദര്‍ശിച്ചു.
റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഇതാThe Seventh Meeting of the International Joint Commission for Theological Dialogue Between the Catholic Church and the Oriental Orthodox Churches

20100223
ലോകത്ത് 166.6 കോടി റോമന്‍ കത്തോലിക്കര്‍
ലണ്ടന്‍: ലോക ജനസംഖ്യയില്‍ റോമന്‍ കത്തോലിക്കരുടെ എണ്ണം 2008ല്‍ 1.7 ശതമാനം ഉയര്‍ന്നതായി വത്തിക്കാന്‍ അറിയിച്ചു. ഇതോടെ ആകെ സംഖ്യ 166.6 കോടിയായി. 2007 - 2008ല്‍ വര്‍ധിച്ചത് 1.9 കോടി ആളുകളാണ്. 2007 - 2008ലെ ലോക ജനസം്യയില്‍ 17.4 ശതമാനം കത്തോലിക്കരാണ്. മുന്‍വര്‍ഷം ഇത് 17.33 ശതമാനമായിരുന്നു.
റോമാ സഭയുടെ പരമാദ്ധ്യക്ഷനായ പടിഞ്ഞാറിന്റെ പാത്രിയര്‍ക്കീസ് പരിശുദ്ധ ബനഡിക്‌ട് പതിനാറാമന്‍ പാപ്പ സമര്‍പ്പിച്ച പൊന്തിഫിക്കല്‍ ഇയര്‍ബുക്കിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. 2008 - 2009ല്‍ പുരോഹിതരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. എന്നാല്‍, കന്യാസ്‌ത്രീകളുടെ എണ്ണത്തില്‍ 7.8 ശതമാനത്തിന്റെ കുറവുണ്ടായി. കന്യാസ്‌ത്രീകളുടെ എണ്ണം ഏഷ്യയിലും ആഫ്രിക്കയിലും കൂടിയെങ്കിലും യൂറോപ്പിലും അമേരിക്കയിലുമുണ്ടായ കുറവ് പരിഹരിക്കാന്‍ പര്യാപ്‌തമല്ല. വൈദിക വിദ്യാര്‍ഥികളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. 2007ല്‍ 115,919 ആയിരുന്നെങ്കില്‍ 2008ല്‍ അവരുടെ എണ്ണം 117,024 ആയി വര്‍ധിച്ചു.
പി റ്റി ഐ
കടപ്പാടു് മലയാള മനോരമ

പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാ ബാവ ഫെ 24 മുതല്‍ 28 വരെ കേരളത്തില്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ ക്ഷണപ്രകാരം അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കിലിക്യാ(സിലിഷ്യാ) കാതോലിക്കോസ് പരിശുദ്ധ അരാം ഒന്നാമന്‍ കെഷെഷിയാന്‍ കാതോലിക്ക ഫെ 24 മുതല്‍ 28 വരെ മലങ്കരസഭ സന്ദര്‍ശിക്കും. സന്ദര്‍ശനത്തിന്റെ വിശദാംശം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ എക്യുമെനിക്കല്‍ റിലേഷന്‍സ് പ്രസിഡന്റ് ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
24നു രാവിലെ എട്ടിന് നെടുമ്പാശ്ശേരി വിമാനതാവളത്തില്‍ നിയുക്ത കാതോലിക്കാ പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത, ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത എന്നിവരുടെ നേതൃത്വത്തില്‍ അര്‍മ്മീനിയന്‍ സഭാ സംഘത്തെ സ്വീകരിക്കും.വൈകിട്ട് ഏഴിന് ദേവലോകം അരമനയില്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവയുമായി കിലിക്യാ കാതോലിക്കോസ് പരിശുദ്ധ അരാം ഒന്നാമന്‍ കെഷെഷിയാന്‍ കൂടിക്കാഴ്‌ച നടത്തും.
25 ന് രാവിലെ പത്തു മണിക്ക് കോട്ടയം ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍ അരാം കാതോലിക്കയ്ക്ക് വരവേല്‍പ്പ് നല്‍കും. തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചിന്റെ സഹകരണത്തോടെ എക്യുമെനിക്കല്‍ സംവാദം നടക്കും.തുടര്‍ന്ന് പൊതു സമ്മേളനം നിയുക്ത കാതോലിക്കാ പൗലോസ് മാര്‍ മിലിത്തിയോസ് അദ്ധ്യക്ഷത വഹിക്കും.ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗ്രന്‍ മെത്രാപ്പോലീത്താ ഉദ്‌ഘാടനം ചെയ്യും.സഭകള്‍ തമ്മിലുളള എക്യുമെനിക്കല്‍ ബന്ധത്തിന്റെ ഭാവി എന്ന വിഷയത്തില്‍ അരാം പ്രഥമന്‍ കാതോലിക്ക മുഖ്യ പ്രഭാഷണം നടത്തും.വൈകിട്ട് ഏഴിന് ചങ്ങനാശ്ശേരി ബിഷപ്പ് ഹൗസില്‍ മാര്‍ പവ്വത്തിലിന്റെ അദ്ധ്യക്ഷതയില്‍ സ്വീകരണസമ്മേളനം.
26 ന് രാവിലെ 9ന് ദേവലോകം അരമനയില്‍ നടക്കുന്ന ഓര്‍ത്തഡോക്‌സ് സഭാ സൂനഹദോസില്‍ അരാം പ്രഥമന്‍ കാതോലിക്ക പ്രഭാഷണം നടത്തും.11 ന് പുതുപ്പളളി ജോര്‍ജ്ജിയന്‍ തീര്‍ഥാടനകേന്ദ്രവും അഞ്ചു മണിക്ക് ചന്ദനപ്പളളിയുംസന്ദര്‍ശിക്കും.
27നു കോട്ടയം പഴയ സെമിനാരിയില്‍ പരിശുദ്ധ വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്റെ പെരുനാളില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ദീവന്നാസ്യോസ് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് പുതിയതായി പണിയുന്ന ധ്യാനമന്ദിരത്തിന്റെയും പരി. സുന്നഹദോസ് ചാപ്പലിന്റെയും തറക്കല്ലിടല്‍ അരാം ഒന്നാമന്‍ നിര്‍വഹിക്കും.വൈകീട്ടു് നാലു മണിക്ക് മൂവാറ്റുപുഴ അരമനയിലെ സ്വീകരണം, പുതുക്കിപ്പണിയുന്ന മൂവാറ്റുപുഴ അരമനപ്പള്ളിയുടെ ശിലാസ്‌ഥാപനം. അഞ്ചു മണിക്ക് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍നടക്കുന്ന സമ്മേളനത്തില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമോന്നത ബഹുമതിയായ `ഓര്‍ഡര്‍ ഓഫ് സെന്റ് തോമസ് നല്‍കി ആദരിക്കും. സമ്മേളനം കേന്ദ്രമന്ത്രി പ്രഫ. കെവി തോമസ് ഉദ്ഘാടനം ചെയ്യും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.
28നു 8 മണിക്ക് കല്ലൂപ്പാറ, 10 മണിക്ക് പരുമല, ഉച്ചയ്ക്ക് 2 മണിക്ക് നിരണം പള്ളികളില്‍ സന്ദര്‍ശനം, ഉച്ചയ്ക്ക് 4 മണിക്ക് ചെങ്ങന്നൂര്‍ ബഥേല്‍ അരമനയില്‍ ചേരുന്ന ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനത്തില്‍ പങ്കെടുക്കും. 8 മണിക്ക് തിരുവനന്തപുരം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ ചേരുന്ന സത്‌സംഗത്തില്‍ പരിശുദ്ധ അരാം ഒന്നാമന്‍ പങ്കെടുത്തു് പ്രസംഗിയ്ക്കും.
പരിശുദ്ധ അരാം ഒന്നാമന്‍ മാര്‍ച്ച് ഒന്നിന് സംഘം ഇന്ത്യയില്‍ നിന്നു ബെയ്‌റൂട്ടിലേക്ക് മടങ്ങുമെന്നും അരാം ഒന്നാമനോടൊപ്പം ആര്‍ച്ച് ബിഷപ്പ് സെബോ സര്‍ക്കിസിയന്‍, ബിഷപ്പ് നരേഗ് അലംസിയന്‍, ഫാദര്‍ മെസ്‌രോബ് എന്നിവരും സന്ദര്‍ശനസംഘത്തിലുണ്ടാവുമെന്നും ഡോ. ഗബ്രിയേല്‍ മാര്‍ഗ്രിഗോറിയോസ് പറഞ്ഞു..
അരാം ബാവായുടെ ആസ്‌ഥാനം ലബനനിലെ ആന്റലിയാസ് ആണ്. സഭകളുടെ ലോക കൗണ്‍സില്‍ മോഡറേറ്ററായി രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഫെ22നു് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, സഭാ പി.ആര്‍.ഒ. പ്രൊഫ. പി.സി. ഏലിയാസ് എന്നിവരും പങ്കെടുത്തു.
കടപ്പാടു് വിശ്വാസ പാലകന്‍
ഫോട്ടോ കടപ്പാടു് കോട്ടയം വാര്‍ത്ത
.
20100218
ശാസ്താംകോട്ട മാര്‍ ഏലിയാ ചാപ്പല്‍ അങ്കണത്തില്‍ നടന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍
ശാസ്താംകോട്ട മാര്‍ ഏലിയാ ചാപ്പല്‍ അങ്കണത്തില്‍ നടന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ ഏഴ് പേരെ മേല്പട്ട സ്ഥാനത്തേയ്ക്ക തിരഞ്ഞെടുത്തു. പ. കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ലോകത്തിലെ ഏറ്റവും വലിയ സഭാ പാര്‍ലമെന്റില്‍ 901 വൈദീകരും 2095 അല്‍മായക്കാരും തിരഞ്ഞെടുക്കപ്പെട്ട പള്ളി പ്രതിപുരുഷന്മാര്‍ എന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തി.
സ്ക്രീനിംഗ് കമ്മറ്റി അംഗീകരിച്ച് സമര്‍പ്പിച്ച 14 പേരുടെ ലിസ്റില്‍ നിന്നും മാനേജിംഗ് കമ്മറ്റി തിരഞ്ഞെടുത്ത 11 വൈദീകരെയാണ് സ്ഥാനാര്‍ത്ഥികളായി അസ്സോസിയേഷനില്‍ അവതരിപ്പിച്ചത് ഇവരില്‍ വൈദീകരുടെയും അല്‍മായക്കാരുടെയും മണ്ഡലങ്ങളില്‍ നിന്ന് പകുതിയിലേറെ ഭൂരിപക്ഷം ലഭിച്ച 7 പേരെയാണ് അസ്സോസിയേഷന്‍ തിരഞ്ഞെടുത്തത്.
മുഖ്യ വരണാധികാരി ബി. എസ്. എഫ്. ഡി. ജി. പി. അലക്സാണ്ടര്‍ ദാനിയേല്‍ തിരഞ്ഞെടുപ്പ് ഫലം അസ്സോസിയേഷനില്‍ അറിയിക്കുകയും പ. കാതോലിക്കാ ബാവാ ഫലം അംഗീകരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. ഉച്ചയ്ക്ക് സഭയിലെ മെത്രാപ്പോലീത്താമാര്‍ സഭാ സ്ഥാനികള്‍ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്ത ഘോഷയാത്രയായി പ. ബാവാ തിരുമേനിയെ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ നഗറിലേക്ക് അനയിച്ചു.
പ. ബാവായുടെ പ്രാര്‍ത്ഥനയോടും ഫാ. ഡോ. ബിജേഷ് ഫിലിപ്പിന്റെ ധ്യാന പ്രസംഗത്തോടെയാണ് യോഗം ആരംഭിച്ചത്. പ. ബാവായുടെ അദ്ധ്യക്ഷ പ്രസംഗം ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് തിരുമേനി വായിച്ചു. അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് നോട്ടീസ് കല്പന വായിച്ചു. വൈദീക ട്രസ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, അല്‍മായ ട്രസ്റി എം. ജി. ജോര്‍ജ് മുത്തൂറ്റ് എന്നിവര്‍ അനുശോചന പ്രമയങ്ങള്‍ അവതരിപ്പിച്ചു. കാതോലിക്കേറ്റിന്റെ ശതാബ്ദി ആഘോഷങ്ങള്‍ സംബന്ധിച്ച് തോമസ് മാര്‍ അത്താനാസിയോസ് തിരുമേനിയും പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാ ബാവായുടെ സന്ദര്‍ശനം സംബന്ധിച്ച് ഡോ. ഗബ്രീയേല്‍ മാര്‍ ഗ്രീഗോറിയോസ് തിരുമേനിയും പ്രസ്താവനകള്‍ നടത്തി.തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ പേരും താഴെ കൊടുക്കുന്നു.
1. ഫാ. ഡോ. വി. എം. എബ്രഹാം (40) - തുമ്പമണ്‍ ഭദ്രാസനത്തിലെ ഏറം സെന്റ് ജോര്‍ജ് വലിയ പള്ളി ഇടവകാംഗം. എം. ജി. ഒ. സി. എസ്. എം. ജനറല്‍ സെക്രട്ടറി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയല്‍ നിന്ന് ബി. എസ്. സിയും, ഓര്‍ത്തഡോക്സ് വൈദീക സെമിനാരിയില്‍ നിന്ന് തിയോളജിയില്‍ ബിരുദവും സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി.ഡിയും, ബാംഗ്ളൂര്‍ ധര്‍മ്മരാം കോളജില്‍ നിന്ന് എം.റ്റി.എച്ചും, ചിക്കാഗോ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് ഗവേഷണ ബിരുദവും നേടി. 10 വര്‍ഷം ഇടവക വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഭാ മാനേജിംഗ് കമ്മറ്റി, തടാകം ആശ്രമം ഗവേണിംഗ് ബോര്‍ഡ് എന്നിവയില്‍ അംഗമാണ്. പത്തനംതിട്ട ശാന്തി നിലയം കൌണ്‍സിലിംഗ് സെന്റര്‍ ഡയറ്കടറായിരുന്നു. വടുതല പുത്തന്‍ വീട് വി. എ. മാത്യൂസിന്റെയും ആനിയുടെയും മകനാണ്.
2. ഫാ. ഡോ. ജോര്‍ജ് പുലിക്കോട്ടില്‍ (42) - കുന്നംകുളം ഭദ്രാസനത്തിലെ സൌത്ത് ബസാര്‍ സെന്റ് മത്യാസ് പള്ളി ഇടവകാംഗം. നാഗ്പൂര്‍ ഓര്‍ത്തഡോക്സ് വൈദീക സെമിനാരി പ്രൊഫസറാണ് കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബി. എസ്. സിയും, കോട്ടയം വൈദീക സെമിനാരിയില്‍ നിന്ന് ബി.ഡി യും ഗുരുകുല്‍ സര്‍വ്വകലാശാലയില്‍ നിന്ന് എം. റ്റി. എച്ചും, ജര്‍മ്മനിയിലെ ഫ്രെഡറിക് അലക്സാണ്ടര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡി. റ്റി. എച്ചും കരസ്ഥമാക്കിയിട്ടുണ്ട്. 17 വര്‍ഷത്തെ വൈദീക സേവനം പൂര്‍ത്തിയാക്കി. ദിവ്യബോധനം ഇംഗ്ളീഷ് വിഭാഗം കോര്‍ഓര്‍ഡിനേറ്റര്‍, ലിറ്റര്‍ജിക്കല്‍ ട്രാന്‍സ്ലേഷന്‍ കമ്മറ്റി കണ്‍വീനര്‍ എന്നീ ചുമതലകള്‍ വഹിക്കുന്നു. കേരളാ കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് അസ്സോസിയേറ്റ് സെക്രട്ടറി, കോട്ടയം വൈദീക സെമിനാരി ലക്ചറര്‍, ദിവ്യബോധനം രജിസ്ട്രാര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കണിയമ്പാല്‍ പുലിക്കോട്ടില്‍ പാവുന്റെയും അന്നയുടെയും മകനാണ്.
3. ഫാ. വി. എം. ജെയിംസ് (56) - ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ ബുധനൂര്‍ സെന്റ് ഏലിയാസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗം. ഇപ്പോള്‍ ശാസ്താംകോട്ട മാര്‍ ഏലിയാ ചാപ്പല്‍ മാനേജര്‍, സെന്റ് ബേസില്‍ ബൈബിള്‍ സ്കൂള്‍ ഡയറക്ടര്‍, എക്യുമെനിക്കല്‍ റിലേഷന്‍സ് കമ്മറ്റി, മാവേലിക്കര മിഷന്‍ ട്രെയിനിംഗ് സെന്റര്‍ ഗവേണിംഗ് ബോര്‍ഡ്, ഓര്‍ത്തഡോക്സ് ബൈബിള്‍ പ്രിപ്പറേഷന്‍ കമ്മറ്റി എന്നിവയില്‍ അംഗമാണ്. ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം വൈസ് പ്രസിഡണ്ട്, കൊല്ലം ഭദ്രാസന സെക്രട്ടറി, മലങ്കര സഭാ മാസിക പത്രാധിപ സമിതി അംഗം, ഓറിയന്റല്‍ ആന്റ് ആംഗ്ളിക്കന്‍ ഫോറം അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 31 വര്‍ഷത്തെ വൈദീക സേവനം പൂര്‍ത്തിയാക്കി. കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും ധനതത്വശാസ്ത്രത്തില്‍ എം. എ, സെരാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബി. ഡി, എം. റ്റി. എച്ച് എന്നിവ നേടിയിട്ടുണ്ട്. ധ്യാനഗുരുവും ഗ്രന്ഥകാരനുമാണ്. ഇന്ത്യയിലും വിദേശത്തും അനേകം കോണ്‍ഫ്രന്‍സുകളില്‍ സംബന്ധിച്ചിട്ടുണ്ട്. കിഴക്കെ വിരുതിയത്ത് കിഴക്കേതില്‍ മത്തായിയുടെയും മറിയാമ്മയുടെയും മകനാണ്.
4. ഫാ. ഡോ. ജോണ്‍ മാത്യൂസ് (57) - കൊല്ലം ഭദ്രാസനത്തിലെ കൊല്ലം സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇടവകാംഗം. കോട്ടയം വൈദിക സെമിനാരി പ്രൊഫസര്‍, എക്യുമെനിക്കല്‍ റിലേഷന്‍സ് വകുപ്പ് സെക്രട്ടറി, ഓര്‍ത്തഡോക്സ് വൈദീക സംഘം ജനറല്‍ സെക്രട്ടറിയാണ.് ഓര്‍ത്തഡോക്സ്-കാത്തലിക് ചര്‍ച്ച് ഡയലോഗ് കോ-സെക്രട്ടറി, ഡബ്ളു.സി.സി കമ്മീഷന്‍ ഓഫ് എഡ്യൂക്കേഷണല്‍ ആന്റ് എക്യൂമെനില്‍ ഫോര്‍മേഷന്‍ ഡലിഗേറ്റ്, എന്നീ നിലകളില്‍ പ്രഭാഷകനും ഗ്രന്ഥകാരനുമായ അദ്ദഹം അനവധി ദേശീയ അന്തര്‍ദേശീയ സമ്മേളനത്തില്‍ സഭയെ പ്രതിനിധീകരിച്ചിട്ടുണ്ട്. സൊസൈറ്റി ഓഫ് ബിബ്ളിക്കല്‍ സ്റഡീസ് ഇന്‍ ഇന്ത്യ, എഫ്. എഫ്. ആര്‍. ആര്‍. സി. രജിസ്ട്രാര്‍, ഡീന്‍ ഓഫ് ഡോക്ടറല്‍ സ്റഡീസ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി. എയും. അമേരിക്കയിലെ ഗോര്‍ഡന്‍ കോണ്‍വെല്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് എം. ആര്‍. ഇയും ഫോര്‍ഡാം യൂണിവേഴ്സിറ്റിയില്‍ നിന്ന് പി. എച്ച്. ഡിയും കരസ്ഥമാക്കി. ഇംഗ്ളീഷ്, ഗ്രീക്ക്, ഹീബ്രൂ, അമാരക്ക്, സിറിയക്ക് എന്നീ ഭാഷകളില്‍ പാണ്ഡിത്യമുണ്ട്. 21 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി. തോണക്കാട് പാലമൂട്ടില്‍ മാത്യൂസിന്റെയും മേഴ്സിയുടെയും മകനാണ്.
5. വെരി. റവ. ഡോ. നഥാനിയേല്‍ റമ്പാന്‍ (57) - മാവേലിക്കര ഭദ്രാസനത്തിലെ വഴുവാടി മാര്‍ ബസേലിയോസ് പള്ളി ഇടവകാംഗം. മാവേലിക്കര മിഷന്‍ ട്രെയിനിംഗ് സെന്റര്‍ പ്രന്‍സിപ്പല്‍, മലങ്കര ഓര്‍ത്തഡോക്സ് സഭാ മിഷന്‍ സൊസൈറ്റി ആന്റ് മിഷന്‍ ബോര്‍ഡ് സെക്രട്ടറി, പുതുപ്പാടി സെന്റ് പോള്‍സ് ആശ്രമം സുപ്പീരിയര്‍, ദൂതന്‍ മാസിക മാനേജിംഗ് എഡിറ്റര്‍, സ്നേഹ സന്ദേശം സഞ്ചാരസുവിശേഷ സംഘം സെക്രട്ടറി, യാച്ചാരാം സെന്റ് ഗ്രീഗോറിയോസ് ബാലഗ്രാം ബോര്‍ഡ് അംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. മലങ്കര സഭാ മാസിക എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായിരുന്നു. മാവേലിക്കര ബിഷമൂര്‍ കോളജില്‍ നിന്ന് ബി. എയും, ഉസ്മാനിയ സര്‍വ്വകലാശാലയില്‍ നിന്ന് എം. എയും, സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി. ഡി, എം. റ്റി. എച്ച്, ഡി. റ്റി. എച്ച് എന്നിവയും കരസ്ഥമാക്കി. മാവേലിക്കര തോപ്പില്‍ തെക്കേതില്‍ ജോര്‍ജിന്റയും തങ്കമ്മയൂടെയും മകനാണ്.
6. ഫാ. ഡോ. സാബുകുര്യാക്കോസ് (43) - മലബാര്‍ ഭദ്രാസനത്തിലെ ചുങ്കത്തറ സെന്റ് ജോര്‍ജ് വലിയ പള്ളി ഇടവകാംഗം. പ. കാതോലിക്കാ ബാവായുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മലങ്കര സഭാ മാസിക ചീഫ് എഡിറ്റര്‍, കോട്ടയം വൈദീക സെമിനാരി രജിസ്ട്രാര്‍, എക്യുമെനിക്കല്‍ റിലേഷന്‍സ് കമ്മറ്റി അംഗം, വൈദീക സെമിനാരി ഗവേണിംഗ് ബോര്‍ഡ് അംഗം എന്നീ ചുമതലകള്‍ വഹിക്കുന്നു. കോട്ടയം താഴത്തങ്ങാടി മാര്‍ ബസേലിയോസ് ഗ്രീഗോറിയോസ് പള്ളി വികാരിയുമാണ്. 17 വര്‍ഷത്തെ വൈദീക സേവനം പൂര്‍ത്തിയാക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി. എസ്. സിയും, സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയല്‍ നിന്ന് ബി. ഡി, എം. റ്റി. എച്ച്, ഡി. റ്റി. എച്ച് ബിരുദങ്ങളും നേടി. ഭാരതീയ ദര്‍ശനം അദ്വൈത വേദാന്തത്തില്‍ എന്നതായിരുന്നു ഗവേഷണ വിഷയം. ചുങ്കത്തറ കാടുവെട്ടു തച്ചിരുപറമ്പില്‍ ഇ. കെ. കുര്യാക്കോസിന്റെയും ശോശാമ്മയുടെയും മകനാണ്.
7. വെരി. റവ. യൂഹാനോന്‍ റമ്പാന്‍ (47) - ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ പന്തളം കൂരമ്പാല സെന്റ് തോമസ് വലിയ പള്ളി ഇടവകാംഗം. റാന്നി ഹോളി ട്രിനിറ്റി ആശ്രമം സുപ്പീരിയറായി സേവനമനുഷ്ഠിക്കുന്നു. തിരുവനന്തപുരം ഹോളി ട്രിനിറ്റി ഡിസേബിള്‍ഡ് ചില്‍ഡ്രന്‍സ് സെന്റര്‍ ഡയറക്ടര്‍, തിരുവന്തപുരം ഹോളി ട്രിനിറ്റി സ്കൂള്‍ ലോക്കല്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ എം. എ, സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി. ഡി. യും, ബാംഗ്ളൂര്‍ സെന്റ് പീറ്റേഴ്സ് സെമിനാരിയില്‍ നിന്ന് എം. റ്റി. എച്ചും, ന്യൂയോര്‍ക്ക് ജനറല്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് എസ്. ടി. എമ്മും നേടി. അമേരിക്കന്‍ ഭദ്രാസനത്തിലെയും, മദ്രാസ് ഭദ്രാസനത്തിലെയും വിവിധ ദേവാലയങ്ങളില്‍ വികാരിയായിരുന്നിട്ടുണ്ട്. 23 വര്‍ഷത്തെ വൈദീക സേവനം പൂര്‍ത്തിയാക്കി. കുരംമ്പാല നെടിയവിളയില്‍ മത്തായിയുടെയും തങ്കമ്മയുടെയും മകനാണ്.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)