
കോട്ടയം :കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസും (K.C.C) യുണൈറ്റഡ് റിലീജിയന്‍സ് ഇനിഷീയേറ്റീവും(URI) സംയുക്തമായി സംഘടിപ്പിച്ച വിവിധ മതസ്ഥരുടെ സൌഹൃദ ഒത്തുചേരല്‍ കോട്ടയം സോഫിയാ സെന്ററില്‍ നടന്നു. K.C.Cവൈസ് പ്രസിഡണ്ട് ഡോ. സൈമണ്‍ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്താ ഉദ്ഘാടനം നിര്‍വഹിച്ചു. എറണാകുളം ധര്‍മ്മരാജൃവേദി ആശ്രമം അധിപന്‍ സ്വാമി സച്ചിതാനന്ദ ഭാരതി, ഡോ. യുയാക്കിം മാര്‍ കൂറിലോസ്, മാര്‍ത്തോമ്മ സഭ ഇക്കോളജി കമ്മീഷന്‍ കണ്‍വീനര്‍ റവ. ഡോ. M. J ജോസഫ്, URI ഡയറക്ടര്‍ ഡോ. ഏബ്രഹാം കരിക്കം,K.C.C സെക്രട്ടറി പ്രൊഫ. ഫിലിപ്പ് N. തോമസ്, ഷിബു ഏഴേപുഞ്ചയില്‍, മാര്‍ തെക്കേടത്ത്. എന്നിവര്‍ പ്രസംഗിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ