ആകമാന സഭാനിലപാടുകള്‍

20170301

മലങ്കര അസോസിയേഷൻ തെരഞ്ഞെടുപ്പു്: വൈദിക ട്രസ്റ്റി- ഫാ. ഡോ. എം.ഒ. ജോൺ , അൽമായ ട്രസ്റ്റി- ജോർജ് പോൾ
മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ വൈദിക ട്രസ്റ്റിയായി ഫാ. ഡോ. എം.ഒ. ജോണും, അൽമായ ട്രസ്റ്റിയായി ജോർജ് പോളും തെരഞ്ഞെടുക്കപ്പെട്ടു. കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായുടെ അദ്ധ്യക്ഷതയിൽ കോട്ടയം എം.ഡി. സെമിനാരിയിൽ മാർ ഏലിയാ കത്തീഡ്രൽ അങ്കണത്തിലെ ബസേലിയോസ് നഗറിൽ ചേർന്ന സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ യോഗത്തിലാണ് 47 വൈദികരും 94 അയ്‌മേനികളും ഉൾപ്പെടെ 141 മാനേജിംഗ് കമ്മിറ്റിയംഗങ്ങളെയും തെരഞ്ഞെടുത്തത്. 30 ഭദ്രാസനങ്ങളുടെ ഭദ്രാസന യോഗങ്ങൾ ചേർന്ന് നിർദ്ദേശിച്ച 141 പേരെ മലങ്കര അസ്സോസിയേഷൻ യോഗം അംഗീകരിച്ചു.


20170217

ലിങ്കുകൾ

റോമാ സിംഹാസനം
Vatican Information Service (VIS)
The Holy See of Rome റോമാ സഭ
L'Osservatore Romano
News.va & all Vatican media sources
Catholic News Service
Asia News
VATICAN INSIDER വത്തിക്കാൻ ഇൻസൈഡർ 
CATHOLIC CULTURE കാത്തലിക് കളച്ചർ
സൺഡേ ശാലോം
Vatican Bulletin
വത്തിക്കാൻ റേഡിയോ
CATHOLIC NEWS AGENCY
Pontifical Council for Promoting Christian Unity

അന്ത്യോക്യാ സിംഹാസനം
Jacobite Almaya Forum യാക്കൊബായ അല്മായാ വേദി
Syrian Orthodox Patriarchate അന്ത്യോക്യൻ സിറിയൻ ഓർത്തഡോക്സ് പാത്രിയർക്കാസനം

അന്ത്യോക്യൻ സിറിയൻ ഓർത്തഡോക്സ് പാത്രിയർക്കാസനം

Syrian Orthodox Patriarchate FaceBook അന്ത്യോക്യൻ സിറിയൻ ഓർത്തഡോക്സ് സഭ ഫെയിസ് ബുക്
Syrian Orthodox Patriarchate അന്ത്യോക്യൻ സിറിയൻ ഓർത്തഡോക്സ് പാത്രിയർക്കാസനം 
His Holiness Patriarch Mar Ignatius Aphrem II അന്ത്യോക്യാ പാത്രിയർക്കീസ് അപ്രേം കരീം
ഗൂർഗാൻ 

പൗരസ്ത്യ സിംഹാസനം
ദേവലോകം
പൗരസ്ത്യ കാതോലിക്കാസന വാർത്തകൾ
malankaraorthodox tv
ഓർത്തഡോക്‍സ്‌ വിശ്വാസ സംരക്ഷകൻ 

oriental orthodox church

OCP ഓസീപ്പി
വീക്ഷണഗോപുരം
Assyria t.v. അസ്സുറിയ റ്റി.വി.
Assyrian International News Agency
ക്രിസ്ത്യൻ റിപ്പോർട്ടർ Christian Reporter
CHRISTIAN TODAY


The Armenian Mirror-Spectator 
MirrorSpectator Face book 

ബൈബിൾ
ബൈബിൾ
വിശുദ്ധഗ്രന്ഥം http://www.vishudhagrandham.com/vishudhagrandham/Text_Edition.htmlയഹോവയുടെ സാക്ഷികൾ https://www.jw.org/ml/
voice of desert http://voiceofdesert.com/p/160/by-pr-john-thomas-canada-irc-church

മഷിത്തണ്ടു് നിഘണ്ടു


http://dailyindianherald.com/
വൈഫൈ റിപ്പോർട്ടർ
ഡെയിലി ഹണ്ട് 
http://www.kothamangalamvartha.com/

ൺ, ൻ, ർ, ൽ, ൾ, ൿ

20150215

അന്ത്യോക്യാ - മലങ്കര സഭാസമാധാനച്ചര്‍ച്ചകള്‍ക്കുള്ള മലങ്കരസഭയുടെ പ്രതിനിധികളെ നിയമിയ്ക്കുന്നതു് അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ തുടര്‍നടപടികള്‍ അറിഞ്ഞശേഷം


കോട്ടയം: അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പ്രധാനമേലദ്ധ്യക്ഷനായ പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവ സഭാസമാധാനക്കാര്യത്തില്‍ സ്വീകരിയ്ക്കുന്ന സമീപനം വ്യക്തമായി മനസ്സിലാക്കിയശേഷം മാത്രം അന്ത്യോക്യാ - മലങ്കര സഭാസമാധാനച്ചര്‍ച്ചകള്‍ നടത്തുവാനുള്ള മലങ്കര സഭയുടെ കമ്മിറ്റിയെ നിയമിച്ചാല്‍ മതിയെന്നു് ഫെബ്രുവരി 11-ആം തീയതി ബുധനാഴ്ച ഇവിടെ ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സുന്നഹദോസ് സ്റ്റാന്റിങ് കമ്മിറ്റിയുടെയും സഭാവര്‍ക്കിങ് കമ്മിറ്റിയുടെയും സംയുക്തയോഗം തീരുമാനിച്ചു.

തര്‍ക്കമുളള പിറവം, മുളന്തുരുത്തി പളളികളില്‍ അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസ്‌ ബാവ അനധികൃതമായി പ്രവേശിച്ചതില്‍ നിന്നു് അദ്ദേഹം യഥാര്‍ത്ഥത്തില്‍ സമാധാനം ഉദ്ദേശിയ്ക്കുന്നില്ലെന്നാണു് വ്യക്തമാക്കുന്നതെന്നു് യോഗം വിലയിരുത്തി.

20150214

പാത്രിയര്‍ക്കീസ്‌ ബാവ നിയമവാഴ്‌ചയ്‌ക്കും കോടതിവിധിക്കും വേണ്ടി നിലപാെടടുക്കണം: ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത


കോട്ടയം,ഫെ 12: കേരള സന്ദര്‍ശനം നടത്തുന്ന അന്ത്യോക്യാ പാത്രിയര്‍ക്കീസ് പാത്രയര്‍ക്കീസ് ബാവ തര്‍ക്കമുളള പിറവം പളളിയില്‍ കയറി പ്രസ്താവന നടത്തിയ നടപടി അനുചിതമാണെന്നും ഐക്യശ്രമങ്ങളെ പിന്നോട്ടടിക്കുമെന്നും ഓര്‍ത്തഡോക്‌സ് സഭയുടെ കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ് കുറ്റപ്പെടുത്തി.

കേരളത്തിലെത്തിയ പാത്രയര്‍ക്കീസ് ബാവയുമായി സന്ദര്‍ശിക്കുന്ന പളളികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇതിനു വിഭിന്നമായി തര്‍ക്കമുളള പിറവം, മുളന്തുരുത്തി പളളികളില്‍ കയറിയതിലാണ് ഓര്‍ത്തഡോക്‌സ് സഭയ്ക്കു് വിയോജിപ്പു്. സമാധാനത്തിനുവേണ്ടി സംസാരിക്കുന്ന ബാവയില്‍നിന്ന് പ്രതീക്ഷിച്ചതല്ല ഇതെന്നാണ് ഡോ. തോമസ് മാര്‍ അത്തനാസ്യോസിന്റെ പ്രസ്താവനയിലുളളത്.


തര്‍ക്കത്തിലുള്ള പള്ളികളില്‍ പാത്രിയര്‍ക്കീസ്‌ ബാവ പ്രവേശിക്കുന്നത്‌ അനുചിതം: ഓര്‍ത്തഡോക്‌സ് സഭ
- മംഗളം Story Dated: Friday, February 13, 2015 01:09

കോട്ടയം: മലങ്കര സഭയിലെ സമാധാനത്തെക്കുറിച്ചു സംസാരിക്കുകയും അതിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ക്ക്‌ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ പ്രവേശിക്കുന്നത്‌ അനുചിതമാണെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭ. തര്‍ക്കം നിലനില്‍ക്കുന്ന പിറവം വലിയപള്ളിയിലെ സന്ദര്‍ശനവും ബാവ അവിടെ നടത്തിയ പ്രസ്‌താവനയും അനുചിതമാണെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ പറഞ്ഞു.

സര്‍ക്കാര്‍ അംഗീകരിച്ച സന്ദര്‍ശന പരിപാടികളില്‍ പിറവം വലിയപള്ളി ഇല്ലാതിരിക്കെ അവിടെ അനധികൃതമായി വരുന്നതിനു സംവിധാനം ഒരുക്കുക വഴി സര്‍ക്കാരും പക്ഷപാതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതു പ്രതിഷേധാര്‍ഹമാണ്‌.
പാത്രിയര്‍ക്കീസ്‌ ബാവയുടെ മലങ്കര സന്ദര്‍ശനവും സഭയുടെ നീതിപൂര്‍വമായ സമാധാനം സംബന്ധിച്ച നടപടികളും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ പരിശുദ്ധ കാതോലിക്കാ ബാവ സ്വാഗതം ചെയ്‌തിരുന്നു. സമാധാനം മുന്‍നിര്‍ത്തിയുള്ള ഈ നിലപാട്‌ മുതലെടുത്ത്‌ പാത്രിയര്‍ക്കീസ്‌ ബാവ തര്‍ക്കമുള്ള പള്ളികളില്‍ പ്രവേശിച്ച്‌ നീതിപൂര്‍വമല്ലാത്ത പ്രസ്‌താവനകള്‍ നടത്തുന്നതിനോടു യോജിക്കാനാകില്ല. ഇത്തരം നടപടികള്‍ സഭാസമാധാനത്തിനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കു ഗുണം ചെയ്യില്ല.
തര്‍ക്കം പരിഹരിക്കാന്‍ കോടതിവിധികള്‍ സഹായിക്കില്ലെന്നു പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ പറയുമ്പോള്‍ മലങ്കര സഭയുടെ ചരിത്രത്തില്‍ കോടതിവിധികള്‍ അംഗീകരിക്കപ്പെട്ടതിലൂടെയാണ്‌ സമാധാനം സ്‌ഥാപിക്കപ്പെട്ടത്‌. 1995-ലെ സുപ്രീംകോടതി വിധി സഭയുടെ സമാധാനത്തിനുള്ളതാണെന്നു മലങ്കര സഭയില്‍ അന്നുണ്ടായിരുന്ന ഇരുവിഭാഗങ്ങളും അംഗീകരിച്ചതാണ്‌. അന്നത്തെ പാത്രിയര്‍ക്കീസും ഇത്‌ അംഗീകരിച്ച്‌ കല്‍പന പുറപ്പെടുവിച്ചിരുന്നു. കോടതി വിധി പരിഹാരമല്ലെന്ന്‌ ഇപ്പോള്‍ പാത്രിയര്‍ക്കീസ്‌ ബാവ പറയുന്നത്‌ വസ്‌തുതകള്‍ക്കു നിരക്കുന്നതല്ല.

തികഞ്ഞ അരാജകത്വവും അരക്ഷിതത്വവും നിലനില്‍ക്കുന്ന പശ്‌ചിമേഷ്യന്‍ രാജ്യങ്ങളുടെ സാഹചര്യം നേരിട്ടനുഭവിക്കുന്ന ജനവിഭാഗത്തിന്റെ പ്രതിനിധിയാണ്‌ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ. നിയമവാഴ്‌ച ഇല്ലാത്തതും ഭരണമില്ലാത്തതുമായ സാഹചര്യമാണ്‌ ഈ അരക്ഷിതാവസ്‌ഥയ്‌ക്കു കാരണം. ഇത്തരം സാഹചര്യങ്ങള്‍ അറിയാവുന്ന പാത്രിയര്‍ക്കീസ്‌ ബാവ നിയമവാഴ്‌ചയ്‌ക്കും കോടതിവിധിക്കും വേണ്ടി നിലപാെടടുക്കുകയാണു വേണ്ടതെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.

- മംഗളം

പിറവം വലിയപള്ളിയിൽ പാത്രിയാർക്കിസ് ബാവ പ്രവേശിച്ചത് ശരിയായില്ല: ഓർത്തഡോക്‌സ് സഭ  കേരള കൗമുദി

യാക്കോബായ - ഓര്‍ത്തഡോക്സ് ഐക്യശ്രമം പാളുന്നു  ഏഷ്യാനെറ്റ്

തര്‍ക്കമുള്ള പള്ളിയില്‍ പാത്രിയര്‍ക്കീസ് പ്രവേശിച്ചത് തെറ്റെന്ന് ഓര്‍ത്തഡോക്‌സ് സഭ  മാതൃഭൂമി


കമ്മിഷനെ പ്രഖ്യാപിച്ചത്‌ ഏകപക്ഷീയവും മേധാവിത്വ സ്വഭാവത്തോടെയും: ഓര്‍ത്തഡോക്‌സ് സഭ
Story Dated: Saturday, February 14, 2015 01:21

കൊച്ചി: സഭാസമാധാന ചര്‍ച്ചയ്‌ക്കുള്ള കമ്മിഷനെ പ്രഖ്യാപിച്ചത്‌ ഏകപക്ഷീയവും പാത്രിയര്‍ക്കീസിന്റെ മേധാവിത്വ സ്വഭാവം വ്യക്‌തമാക്കുന്നതുമാണെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭ.
സ്വത്തും പള്ളിയും പങ്കിട്ടല്ല, സമാധാനം ഉണ്ടാക്കേണ്ടത്‌; അനുരഞ്‌ജനത്തിലൂടെയും ഐക്യത്തിലൂടെയുമാകണം. സഭാസ്വത്തുക്കള്‍ പങ്കിടണം എന്നു ശഠിക്കുന്നവര്‍ ഏതു ഭാഗത്തായാലും സഭയുടെ വിളിയും ഭാവിയും ആഗ്രഹിക്കുന്നവരല്ലെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ വ്യക്‌തമാക്കി.
കമ്മിഷന്‍ ഉണ്ടാക്കാനുള്ള തീരുമാനം പരിശുദ്ധ കാതോലിക്ക ബാവയുമായി ആലോചിച്ചു സംയുക്‌ത സംരംഭത്തിന്റെ ഭാഗമായി ഉണ്ടാകേണ്ടതായിരുന്നു. ഇപ്പോഴുണ്ടായ നടപടിക്രമം ഏകപക്ഷീയവും മേധാവിത്വ സ്വഭാവമുള്ളതുമാണ്‌. 'ഞാന്‍ ഇങ്ങനെയൊരു കമ്മിറ്റി സൃഷ്‌ടിക്കുന്നു. നിങ്ങള്‍ ഇപ്രകാരമൊന്ന്‌ ഉണ്ടാക്കി പ്രതികരിക്കണം' എന്ന മനോഭാവം സഹകരണത്തിന്റേതല്ല. ഇരുസഭാ കേന്ദ്രങ്ങളുടെയും പരസ്‌പര ആലോചനയോടെ ഈ തീരുമാനം എടുക്കണമായിരുന്നു. ഏകപക്ഷീയമായ തീരുമാനം നയതന്ത്രപരമായ പാളിച്ചയായി.
തീരുമാനം ഒരിക്കലും മാധ്യമങ്ങള്‍ക്കു നല്‍കുകയല്ലായിരുന്നു വേണ്ടത്‌. പരിശുദ്ധ കാതോലിക്ക ബാവയെ അറിയിക്കുകയായിരുന്നു ഉചിതം. മാധ്യമ പ്രതികരണങ്ങള്‍ക്കനുസരിച്ചല്ല, ഉഭയ ആലോചനയുടെയും സഹകരണത്തിന്റെയും പശ്‌ചാത്തലത്തിലാകണം ഐക്യസമാധാന ശ്രമങ്ങള്‍.
സഭൈക്യം സംബന്ധിച്ചു പാത്രിയര്‍ക്കീസ്‌ ബാവയുടെ അഭിപ്രായം ഉള്ളവരല്ല കമ്മിറ്റിക്കാര്‍ എന്നത്‌ ഇവിടെ എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. അതിനാല്‍ കമ്മിറ്റിയില്‍ ശീമയില്‍നിന്നുള്ള പ്രതിനിധികൂടി ഉണ്ടാകണമായിരുന്നു. മനഃപ്പൊരുത്തമില്ലാത്ത ബിഷപ്പുമാരുടെ കമ്മിറ്റിക്കു നിര്‍ണായക തീരുമാനമെടുക്കാന്‍ എത്രമാത്രം കഴിയുമെന്നതു കണ്ടറിയേണ്ടതാണ്‌.
കേസുകള്‍ പിന്‍വലിച്ചിട്ടു സമാധാനാലോചനയ്‌ക്കു പോയി ഫലപ്രദമായില്ലെങ്കില്‍ അവ തുടരാനാകില്ല. പുതുതായി കേസ്‌ കൊടുക്കേണ്ടതായി വരും. അപ്പോള്‍ കേസ്‌ പിന്‍വലിപ്പിച്ചു ഭീഷണി ഒഴിവാക്കി അവകാശം ശക്‌തമാക്കാനുള്ള കള്ളക്കളിയാണ്‌ ഈ ആവശ്യത്തിനു പിന്നിലെന്ന്‌ ആര്‍ക്കും മനസിലാകും. സമാധാനാലോചനകള്‍ നടക്കുന്നതിനു കേസുകള്‍ പിന്‍വലിക്കേണ്ടതിന്റെ ആവശ്യമില്ല. സമാധാന ചര്‍ച്ചകള്‍ ഫലവത്താകുന്ന മുറയ്‌ക്ക്‌ കേസുകള്‍ സ്വയം അപ്രസക്‌തമാകും. ഉപാധികള്‍ ഒന്നുമില്ലാതെ പരസ്‌പര വിശ്വാസത്തോടും വിശ്വാസ്യതയോടെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തു സൗഹൃദം സൃഷ്‌ടിക്കാനും സമാധാനം സ്‌ഥാപിക്കാനുമാണ്‌ ഇരുപക്ഷവും ശ്രമിക്കേണ്ടത്‌. സമാധാനം ഉണ്ടാകുമ്പോള്‍ വ്യവഹാരങ്ങള്‍ താനേ ഇല്ലാതായിക്കൊള്ളുമെന്നും അദ്ദേഹം വ്യക്‌തമാക്കി.2015 ഫെബ്രുവരി ലക്കം കണ്ടനാട്‌ ഡയോസിന്‍ ബുള്ളറ്റിനിലാണ്‌ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്‌.
- മംഗളംപോര്‍വിളിച്ച്‌ സമാധാന നീക്കം അട്ടിമറിക്കാനില്ല: യാക്കോബായസഭ
Story Dated: Saturday, February 14, 2015 01:21

കൊച്ചി: സഭാതര്‍ക്കം രമ്യമായി പരിഹരിക്കാനാണു യാക്കോബായ സുറിയാനി സഭ ആഗ്രഹിക്കുന്നതെന്ന്‌ കണ്ടനാട്‌ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌ അറിയിച്ചു.
പാത്രിയര്‍ക്കീസ്‌ ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എപ്പിസ്‌കോപ്പല്‍ സുന്നഹദോസും സഭാസമിതികളും പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്താന്‍ മെത്രാപ്പോലീത്തമാര്‍ അടങ്ങുന്ന സമിതിയെ നിര്‍ദേശിച്ചതിനെ സമൂഹവും മാധ്യമങ്ങളും സ്വാഗതം ചെയ്‌തതു മുമ്പോട്ടുള്ള കാല്‍വയ്‌പിന്‌ ഉത്തേജനം പകരും. ഇരുസഭകളാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു മുമ്പോട്ടുപോകണം. പാത്രിയര്‍ക്കീസ്‌ ബാവയും ശ്രേഷ്‌ഠ കാതോലിക്ക ബാവയും ചേര്‍ന്നു തുടക്കമിട്ട സമാധാനനീക്കങ്ങളെ ഓര്‍ത്തഡോക്‌സ്‌ വിഭാഗവും പിന്തുണയ്‌ക്കുമെന്നാണു പ്രതീക്ഷ.
സര്‍ക്കാരിന്റെ രേഖാമൂലമുള്ള സമ്മതത്തോടെയാണു പാത്രിയര്‍ക്കീസ്‌ ബാവ യാക്കോബായ സഭയുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള പിറവം രാജാധിരാജ കത്തീഡ്രലില്‍ പ്രവേശിച്ചു കുര്‍ബാന അര്‍പ്പിച്ചത്‌.
- - മംഗളം 

20150213

ഇരു സഭകളാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുക: പാത്രിയര്‍ക്കീസ്‌ ബാവ


Friday, February 13, 2015 മംഗളം
കൊച്ചി: യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങള്‍ യോജിപ്പിനു ശ്രമിക്കുന്നതിനെക്കാള്‍ ഉത്തമം ഇരു സഭകളാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്നതാണെന്ന്‌ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ തലവന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവ പറഞ്ഞു. പുത്തന്‍കുരിശില്‍ ചേര്‍ന്ന യാക്കോബായ സുറിയാനി സഭാ മാനേജിങ്‌ കമ്മിറ്റി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബാവ.
ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിന്റെ 1934 ലെ ഭരണഘടനയില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസാണു സഭയുടെ ആത്മീയ മേലധ്യക്ഷനെന്നു പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ അന്ത്യോഖ്യാ സിംഹാസനത്തിന്റെ ആത്മീയ മേല്‍ക്കോയ്‌മ നിലനിര്‍ത്തണമോയെന്ന്‌ അവര്‍ക്കു തീരുമാനിക്കാം. കേസുകള്‍ അവസാനിപ്പിച്ചു പരസ്‌പരം സഹവര്‍ത്തിത്തത്തോടെ മുമ്പോട്ടു നീങ്ങാന്‍ ഇരു വിഭാഗവും തയാറാകണം. സുന്നഹദോസ്‌ നിയമിച്ച കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. മലങ്കരയിലെ സുന്നഹദോസും സമിതികളും എടുക്കുന്ന തീരുമാനങ്ങള്‍ മാത്രമേ താന്‍ അംഗീകരിക്കുകയുള്ളൂവെന്ന്‌ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ പറഞ്ഞു.
സഭാ സമാധാനം സംബന്ധിച്ചു സഭയ്‌ക്ക്‌ വ്യക്‌തമായ കാഴ്‌ചപ്പാടുണ്ട്‌. യാക്കോബായ സുറിയാനി സഭയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന യാതൊന്നും സിംഹാസനത്തില്‍നിന്ന്‌ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
യാക്കോബായ സഭയുടെ ഇന്നത്തെ വളര്‍ച്ചയ്‌ക്കു കാരണം ശ്രേഷ്‌ഠ കാതോലിക്ക ബാവയുടെ നേതൃത്വമാണ്‌. പെരുമ്പള്ളി ഗീവര്‍ഗീസ്‌ മോര്‍ ഗ്രിഗോറിയോസും ഇന്നത്തെ ശ്രേഷ്‌ഠ കാതോലിക്ക ബാവയും സഭയുടെ വളര്‍ച്ചയ്‌ക്കു നല്‍കിയ നേതൃത്വം വളരെ വലുതാണ്‌. അവര്‍ സഹിച്ച ത്യാഗങ്ങള്‍ ആദരവോടുകൂടിയാണ്‌ സഭ കാണുന്നത്‌.
ശ്രേഷ്‌ഠ കാതോലിക്കാ ബാവയുടെ ജീവിതാവസാനം വരെ അദ്ദേഹം ഈ സഭയെ നയിക്കും. ബാവയ്‌ക്കെതിരേ ഇവിടെ ചിലര്‍ നടത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കാന്‍ സാധ്യമല്ല. ശ്രേഷ്‌ഠ ബാവയോടൊപ്പം സഭ ഒറ്റക്കെട്ടായിനിന്നു സമാധാനത്തോടെ മുന്നോട്ടുപോകണമെന്നാണ്‌ ആഗ്രഹിക്കുന്നതെന്നും പരിശുദ്ധ ബാവ പറഞ്ഞു.
ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ, ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, സഭാ ട്രസ്‌റ്റി തമ്പു ജോര്‍ജ്‌ തുകലന്‍, സഭാ സെക്രട്ടറി ജോര്‍ജ്‌ മാത്യു തെക്കേത്തലയ്‌ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.


യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ രണ്ടായി മുന്നോട്ടുപോകണം: പാത്രിയര്‍ക്കീസ്‌ ബാവ
മംഗളം Thursday, February 12, 2015

നെടുമ്പാശേരി: മലങ്കരയിലെ യാക്കോബായ-ഓര്‍ത്തഡോക്‌സ്‌ സഭകള്‍ സമാധാനത്തോടും സൗഹൃദത്തോടും മുന്നോട്ടുപോകണമെന്ന്‌ ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവ. മാര്‍ത്തോമ്മ, കത്തോലിക്ക, സി.എസ്‌.ഐ. സഭകളെപോലെ ഓര്‍ത്തോഡക്‌സ്‌ സഭയെയും സഹോദര സഭയായി കണക്കാക്കുമെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി.
വ്യവഹാരങ്ങളും തര്‍ക്കങ്ങളും അവസാനിപ്പിക്കണം. രണ്ടു സഭകളും ക്രിസ്‌തീയദര്‍ശനങ്ങള്‍ ഉയര്‍ത്തിപിടിക്കണം. മലങ്കരയില്‍ ശ്രേഷ്‌ഠ കാതോലിക്ക ബാവയുടെ അധ്യക്ഷതയിലുള്ള സുന്നഹദോസ്‌ ഇതു സംബന്ധിച്ചെടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും തന്റെ അംഗീകാരമുണ്ടായിരിക്കും.
അന്ത്യോഖ്യ സിംഹാസനം എക്കാലത്തും മലങ്കരസഭയെ കരുതുമെന്നും ബാവ പറഞ്ഞു. ചെറിയ വാപ്പാലശേരി മാര്‍ ഇഗ്‌നാത്തിയോസ്‌ പള്ളിയില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ബാവ. സമ്മേളനത്തില്‍ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ അധ്യക്ഷതവഹിച്ചു.20141225

പരിശുദ്ധ ബാവയുടെ ക്രിസ്തുമസ്സ് സന്ദേശംദൈവീകമായ സമാധാനത്തിന്റെ അഌഗൃഹീത അഌഭവങ്ങളുമായി യേശുക്രിസ്‌തുവിന്റെ രക്ഷാകരമായ ജനനപ്പെരുന്നാള്‍ സമാഗതമാവുകയാണെല്ലോ. സൃഷ്‌ടി മുഴുവനെയും പാപത്തിന്റെ ഇരുട്ടില്‍ നിന്ന്‌ രക്ഷയിലേക്ക്‌ നയിക്കുവാന്‍ ദൈവത്തിന്റെ ഏകപുത്രന്‍ മഌഷ്യനനായിത്തീര്‍ന്നു. ആത്മീയ അഌഭവം അന്യംനിന്നുപോകുന്ന ആഌകാലിക ലോകത്ത്‌ ക്രിസ്‌തുമസ്‌ നല്‍കുന്ന സന്ദേശം നമുക്ക്‌ പ്രത്യാശ പകരുന്നു. ബേത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ ദൃശ്യമാകുന്ന അഗാധമായ ദൈവസ്‌നേഹത്തിന്റെയും താഴ്‌മയുടെയും അഌഭവങ്ങളെ ഹൃദയത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട്‌, നിത്യജീവന്റെ പൂര്‍ണ്ണതയില്‍ വളരുവാന്‍ ഇരുപത്തിയഞ്ച്‌ നോമ്പിന്റെ ഈ വിശുദ്ധദിവസങ്ങളില്‍ സാധിക്കുന്നതിനായി നാം പ്രാര്‍ത്ഥിക്കുന്നു.പിറന്നുവീഴുവാന്‍ ഇടമന്വേഷിച്ച്‌ മുട്ടിവിളിക്കുന്ന ദൈവപുത്രന്റെ സ്വരം ഇന്നും നമ്മുടെ കാതുകളില്‍ പതിക്കാതെ പോകുന്നത്‌ ആത്മീയ ദുരന്തമായി നാം തിരിച്ചറിയണം. അന്നത്തിഌം വസ്‌ത്രത്തിഌം കിടപ്പാടത്തിഌംവേണ്ടി കേഴുന്ന ദാരിദ്രരുടെയും പീഡിതരുടെയും അനാഥരുടെയും നിരാലംബരുടെയും യാചനശബ്‌ദങ്ങള്‍ക്കു മുമ്പില്‍ നമ്മുടെ ഹൃദയവും മനസ്സും തുറക്കപ്പെടണം. അപ്പോള്‍ മാത്രമേ ക്രിസ്‌തു പിറക്കുന്ന പുല്‍ക്കൂടുകളായി നമുക്ക്‌ മാറുവാന്‍ കഴിയൂ. ക്രിസ്‌തുമസും നവവത്സരവും അര്‍ത്ഥപൂര്‍ണ്ണമാകണമെങ്കില്‍ ആര്‍ഭാടരഹിതമായി ആചരിക്കണം. ഊര്‍ജ്ജപ്രതിസന്ധി, പരിസ്ഥിതി മലിനീകരണം, മൂല്യതകര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ രൂക്ഷമായിരികുന്ന ഇന്നത്തെ സാഹചര്യത്തില്‍ യേശുവിനെപോലെ വിനയപ്പെടാന്‍ തയ്യാറാകണം. പരിസ്ഥിതി തകിടം മറിക്കുന്ന വികസനം അപകടകരമാണ്‌. പക്ഷെ തീവ്രപരിസ്ഥിതിവാദം വികസനം മുടക്കുന്നതാകരുത്‌. അഌഗ്രഹപ്രദമായ ഒരു പുതുവത്സരവും, പുതുക്കത്തിന്റെയും ആത്മീയ സന്തോഷത്തിന്റെയും നിറവുള്ള ഒരു ക്രിസ്‌തുമസും ദൈവംതമ്പുരാന്‍ ഏവര്‍ക്കും നല്‍കട്ടെ എന്ന്‌ നിറഞ്ഞ ഹൃദയത്തോടെ ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

പാവങ്ങളുടെ പക്ഷം ചേരുന്ന ക്രിസ്മസ്


പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് രണ്ടാമന്‍ ബാവ , ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍

ഒരു ക്രിസ്മസ് കൂടി പടി കടന്നെത്തുമ്പോള്‍ ലോകം മുഴുവന്‍ ഉത്സവ ലഹരിയിലാണ്. ലോക രക്ഷക-നായി അവതരിച്ച യേശുക്രിസ്തുവിന്റെ ജനനപ്പെരുന്നാള്‍ കോടിക്കണക്കിന് രൂപ മറിയുന്ന കമ്പോളമായിമാറിയിരിക്കുന്നു.എന്തിനേയും വില്പനചരക്കാക്കി ലാഭം കൊയ്യുന്ന ഒരു വണിക് സംസ്ക്കാരം ക്രിസ്മസിനേയും മൊത്തവിലയ്ക്ക് എടുത്തിരിക്കുന്നു.എന്നാല്‍ ക്രിസ്മസില്‍ അധികം ശ്രദ്ധിക്കപെടാതെ പോകുന്നഒരു വിഷയമാണ് ആദ്യത്തെ ക്രിസ്മസ് പാവങ്ങളുടേത് ആയിരുന്നു എന്നുളളത്.
ഒന്നാമത്, ആരും ഗൌനിയ്ക്കാനിടയില്ലാത്ത ഒരു പശു തൊഴുത്താണ് ക്രിസ്മസിന്റെ രംഗവേദി സമൂഹത്തിലെ മാന്യന്‍മാരും പണ്ഡിതരും പണക്കാരും തങ്ങുന്ന സത്രത്തില്‍ യേശുവിന് പിറക്കാന്‍ ഇടം ലഭിച്ചില്ല എന്ന് വേദം സാക്ഷിക്കുന്നു. അഭിജാതവര്‍ഗ്ഗത്തിന്റെ അരങ്ങായിരുന്ന ആ സത്രം ഇന്ന് അവിടെ സൂക്ഷിക്കപ്പെട്ടിട്ടില്ല. എന്നാല്‍ യേശുവിന് ഇടം നല്‍കിയ പുല്‍ത്തൊഴുത്ത്ഇന്ന് ലക്ഷക്കണക്കിന് തീത്ഥാടകരെ ആകര്‍ഷിക്കുന്ന പുണ്യസ്ഥാനമാണ്. രാജക്കന്മാരുടെ രാജാവായ ദൈവപുത്രന്‍ ജനിച്ചു വീണത് മിണ്ടാപ്രാണികളുടെ മധ്യത്തിലാണ്. പുല്ലും പശുവും ആടും ഒക്കെ സ്ഥിതി ചെയ്യുന്ന ഒരു സമ്പൂര്‍ണ്ണ ആവാസ വ്യവസ്ഥയുടെ മധ്യത്തിലാണ് ദൈവപുത്രന്റെ ജനനം. പൂക്കളും പുഴുക്കളും സസ്യ-ജന്തുജാലങ്ങളും സമ്യക്കായി സമ്മേളിക്കുന്ന അനുഗ്രീത വാസസ്ഥാനമാണത്. ദൈവം സ്യഷ്ടിച്ച മനോഹരമായ ഈ ലോകത്തെ തന്റെ മാത്രം സുഖത്തിനുവേണ്ടി നശിപ്പിക്കുന്ന ആധുനികമനുഷ്യന്‍ ക്രിസ്മസിന്റെ സനാതന സന്ദേശം ഉള്‍ക്കൊളളാതെ പോകുന്നു. യേശുക്കുഞ്ഞിന് അരികില്‍ നില്‍ക്കുന്ന പശുവും, കിടാവും ആട്ടിന്‍കുട്ടിയുമൊക്കെ ഇന്നത്തെ ‘ഫളാറ്റ്’കുട്ടികള്‍ക്ക് കടകളില്‍ ലഭിക്കുന്ന ‘ഡോള്‍സ്്്’ ആയി മാത്രം മാറിയിരിക്കുന്നു. വിണ്ണിലെ രാജകുമാരന്‍ മണ്ണിലേക്ക് വന്നത്, മണ്‍മക്കളെ വിണ്‍മക്കളാക്കാനാണ് എന്നു പറയുമ്പോഴും മണ്ണില്‍ തൊടാതെ ജീവിക്കുന്ന ഇന്നത്തെ കുട്ടികള്‍ക്ക് മണ്ണിലേക്ക് മടക്കിവരാനുളള ആഹ്വാനമായും കേള്‍ക്കണം. ‘അവനവനിസ്’ത്തിന്റെ സങ്കുചിതമേഖലകളില്‍ നിന്ന് കുറെക്കൂടി വിശാലമായ ഈ പ്രക്യതിയുടെ സ്ഥൂലമണ്ഡലത്തിലേക്ക് ഇറങ്ങിച്ചെല്ലാം.
രണ്ടാമത്, ആദ്യ ക്രിസ്മസ് സന്ദേശം ലഭിച്ചത് സമൂഹത്തിലെ പാര്‍ശ്വവല്‍കൃതരായ ഒരു പറ്റം
ആട്ടിടയന്‍ന്മാര്‍ക്കാണ്. പതിതരോടും പാര്‍ശ്വവല്‍കൃതരോടും അഷ്ടിയ്ക്കു വകയില്ലാത്തവരോടും ദൈവം പക്ഷം ചേരുന്നതിന്റെ ദൃശ്യാവിഷ്കാരമാണ് ഇവിടെ നാം ദര്‍ശിക്കുക. ആടുകളെ കാവല്‍ ചെയ്ത് വെളിമ്പ്രദേശത്ത് കഴിയുന്ന ആട്ടിടയന്മാര്‍ക്ക് പരിഷ്കൃതമായ സമൂഹത്തോട് ഒരു ബന്ധവുമില്ല. ആടുകള്‍ക്കൊപ്പം “ആടുജീവിതം” തന്നെ നയിക്കുന്ന ആട്ടിടയന്‍ അറിയപ്പെടുന്നവനേയല്ല. ഒരുപക്ഷേ അവരുടെ അസ്തിത്വം പോലും ആരും ഗൌനിക്കുന്നുണ്ടാവില്ല. ഈ വിധം സമൂഹം അറിയാതെ പോക്കുന്നവര്‍ക്കാണ് ദൈവത്തിന്റെ അറിയിപ്പ് ലഭിക്കുന്നത്. സമ്പന്ന രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് വിശപ്പിന്റെ വിളി എന്തെന്ന് അറിയില്ലായിരിക്കും. പക്ഷേ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍, എന്തിന് ഇന്ത്യയില്‍ പോലും ചിലയിടങ്ങളില്‍, വിശപ്പുകൊണ്ട് മരിക്കുന്നവര്‍ ഉണ്ട്. പക്ഷേ അവരെ ആരും അറിയുന്നില്ല. അറിയാതെ പോകുന്നു. ആദ്യ ക്രിസ്മസ് രാത്രിപോലെ തിരസ്കൃതരും പാര്‍ശ്വവല്‍കൃതരുമായ
പാവങ്ങളുടെ മദ്ധ്യത്തിലേയ്ക്ക് അവര്‍ക്ക് സന്തോഷവാര്‍ത്തയുമായി ചെല്ലുന്ന ഒരു ക്രിസ്മസ് നമുക്കും
അനുഭവവേദ്യമാകട്ടെ. അതാണ് ക്രിസ്മസ് നല്‍കുന്ന സന്തോഷവും സമാധാനവും..