ആകമാന സഭാനിലപാടുകള്‍

20101225

ഷെനൂദ തൃതീയന്‍‍ മാർ‍പാപ്പയുമായി ഈജിപ്ത് രാഷ്ട്രപതി മുബാറക്ക് കൂടിക്കാഴ്ച നടത്തി

.
ഈജിപ്തിലെ ക്രിസ്ത്യാനികള്‍ക്കുനേരെയുള്ള മതപീഢനം രൂക്ഷം

ഷെനൂദ തൃതീയന്‍ മാര്‍പാപ്പ 22-ആം തീയതി രാഷ്ട്രപതി ഹുസ്നി
 മുബാറക്കുമായി കെയ്റോയിലെ രാഷ്ട്രപതി ഭവനില്‍ നടത്തിയ
കൂടിക്കാഴ്ച ഛായ almasryalyoum.com


കൈറോ: ഷിനോദ മൂന്നാമന്‍‍ മാർ‍പാപ്പ വീണ്ടും ഈജിപ്തിലെ പൊതുചടങ്ങുകളില്‍ പ്രത്യക്ഷപ്പെട്ടു് തുടങ്ങി. ഈജിപ്തിലെ ക്രിസ്ത്യാനികള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് പൊതുചടങ്ങുകളില്‍‍ നിന്ന് വിട്ടുനിന്ന അലക്സാന്ത്രിയാ മാര്‍‍പാപ്പ പാര്‍ലമെന്റിന്റെ സുപ്രധാന സമിതിയുടെ മധ്യസ്ഥ ശ്രമങ്ങളെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. ഡിസംബര്‍‍ 19 ഞായറാഴ്ച രാഷ്ട്രപതിയുടെ പാര്‍ലമെന്റിലെ പ്രസംഗ ചടങ്ങില്‍ സംബന്ധിച്ച ഷെനൂദ തൃതീയന്‍‍ മാർ‍പാപ്പ 22-ആം തീയതി രാഷ്ട്രപതി ഹുസ്നി മുബാറക്കുമായി കെയ്റോയിലെ രാഷ്ട്രപതി ഭവനില്‍ ‍വച്ചു് കൂടിക്കാഴ്ച നടത്തുകയും ചെയ്തു.


ഈജിപ്ത് പാര്‍ലമെന്റിലെ വിദേശകാര്യ സമിതി മേധാവി മുസ്തഫ അല്‍ഫിക്കി പോപ്പിനെ പലതവണ സന്ദര്‍ശിച്ച് മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയതിനെതുടര്‍‍ന്നാണു് മാർ‍പാപ്പ ബഹിഷ്കരണം അവസാനിപ്പിച്ചതു്. ക്രിസ്ത്യാനികള്‍ക്ക് എല്ലാ സംരക്ഷണവുമുണ്ടാവുമെന്ന് അദ്ദേഹം പോപ് ഷിനോദ മൂന്നാമനു്‍ (Pope Shenouda III) ഉറപ്പു നല്‍കിയിട്ടുണ്ടു്.

നവംബര്‍‍ 24നു് അല്‍ഉമറാനിയ്യയില്‍ സംഘര്‍ഷത്തിനിടെ അറസ്റ്റിലായ ക്രിസ്ത്യാനികളില്‍ ആദ്യം 70 പേരെയും അതുകഴിഞ്ഞു് 42 പേരെയും വിട്ടയച്ച പ്രോസിക്യൂട്ടര്‍ ജനറലിന്റെ നടപടി സ്വാഗതം ചെയ്ത മാര്‍‍പാപ്പ തടവറയില്‍ ഇനിയും ‍തുടരുന്ന ബാക്കി 42പേരെ ക്രിസ്തുമസായ ജനുവരി 7നു് മുമ്പു് മോചിപ്പിയ്ക്കണമെന്നു് രാഷ്ട്രപതി ഹുസ്നി മുബാറക്കിനോടു് ആവശ്യപ്പെട്ടു. ക്രിസ്ത്യാനികള്‍ക്കുനേരെ മതപീഢനത്തില്‍ സഭയ്ക്കുള്ള രോഷവും ഉല്‍‍ക്കണ്ഠയും കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണു് മുബാറക്ക് ഷെനൂദ തൃതീയന്‍‍ മാര്‍‍പാപ്പയെ കണ്ടതു്.

കഴിഞ്ഞ നവംബര്‍‍ 24-നു് ഗിസാപ്രവിശ്യയിലെ അല്‍ ഉമറാനിയ്യ (al-Omraneyya) ജില്ലയിലെ തല്‍‍ബിയയില്‍ (Talbia) വിശുദ്ധ കന്യക മറിയമിന്റെയും മാര്‍‍ മിഖായേല്‍ മഹാമാലാഖയുടെയും പള്ളിപണിയുന്നതു് തടഞ്ഞ സര്‍‍ക്കാര്‍‍ നടപടിയില്‍ പ്രതിഷേധിച്ചവര്‍‍ക്കു് നേരെ പോലീസ് നടത്തിയ വെടിവയ്പ്പു് നടത്തി 19-കാരനായ വിദ്യാര്‍‍ത്ഥിയടക്കം 2 പേരെ കൊല്ലുകയും 60 ഓളം പേര്‍‍ക്കു് പരിക്കേല്‍പ്പി‍ക്കുകയും 154 പേരെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തത സംഭവത്തോടെ കോപ്തിക ക്രിസ്ത്യാനികളും മുബാറക്ക് ഭരണകൂടവും തമ്മില്‍ അകന്നിരിയ്ക്കുകയാണു്. മുമ്പു് എല്ലായ്പ്പോഴും മുബാറക്കിന്റെ ദേശീയജനാധിപത്യപാര്‍‍ട്ടിയ്ക്ക് (National Democratic Party — NDP) വോട്ടുചെയ്യാന്‍ വിശ്വാസികളോടാഹ്വാനം ചെയ്തിരുന്ന ഷെനൂദ തൃതീയന്‍‍ മാര്‍‍പാപ്പ ഇത്തവണ (നവം 28ലെ പാര്‍‍ലമെന്റ് തെരഞ്ഞെടുപ്പില്‍) പ്രതിപക്ഷത്തെ ലിബറല്‍ വാഫ്ഡ് പാര്‍‍ട്ടിയ്ക്കാണു് (liberal Wafd Party ) വോട്ടു് ചെയ്തതു്


ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാര്‍‍ലമെന്റ് സമ്മേളനത്തില്‍ പാസ്സാക്കുമെന്നു് കരുതപ്പെടുന്ന അമുസ്ലീങ്ങള്‍‍ക്കുള്ള വ്യക്തിപരമായ അന്തസ്സ് സംബന്ധിച്ച നിയമത്തേപ്പറ്റി രാഷ്ട്രപതി മുബാറക്ക് ഈജിപ്തിലെ കോപ്തിക് ക്രിസ്ത്യാനികളുടെ പരമോന്നത നേതാവായ ഷെനൂദ തൃതീയന്‍‍ മാര്‍‍പാപ്പയുമായി ചര്‍ച്ചനടത്തിയെന്നാണു് അഭിജ്ഞവൃത്തങ്ങള്‍ അറിയിച്ചതു്. ഈജിപ്തിലെ ജനസംഖ്യയില്‍ പത്തു് ശതമാനമായ എണ്‍പതു് ലക്ഷം വരുന്ന കോപ്റ്റിക് ക്രിസ്ത്യാനികള്‍ ഉത്തര ആഫ്രിക്കയിലെ ഏറ്റവും വലിയ ക്രിസ്തീയ ന്യൂനപക്ഷമാണ്.

20101224

ആര്‍‍ഭാടരഹിതമായി ക്രിസ്തുമസ്സ് ആചരിയ്ക്കുക — പൗരസ്ത്യ ബാവ

ദേവലോകം, ഡിസം 24: ‘അത്യുന്നതങ്ങളില്‍‍ ദൈവത്തിനു് മഹത്വം; ഭൂമിയില്‍‍സന്മനസ്സുള്ളവര്‍‍ക്കു് സമാധാനം’ എന്ന സന്ദേശവും ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന വിശാല വീക്ഷണവും ഉള്‍‍ക്കൊണ്ടു് പരസ്പരം സഹിച്ചും ക്ഷമിച്ചും ആര്‍‍ഭാടരഹിതമായി ക്രിസ്തുമസ്സ് ആചരിയ്ക്കണമെന്നു് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവ ആഹ്വാനം ചെയ്തു.

പരിശുദ്ധ ബാവ അനുശോചിച്ചു

ദേവലോകം, ഡിസം 23: മുന്‍‍ കേരള മുഖ്യമന്ത്രി കെ കരുണാകരന്റെ നിര്യാണത്തില്‍‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവ അനുശോചിച്ചു.
സമുദായങ്ങള്‍‍തമ്മിലുള്ള പാലമായി വര്‍‍ത്തിച്ചു് സമൂഹത്തെ നയിച്ച നേതാവായിരുന്നു
കെ കരുണാകരനെന്നു് പരിശുദ്ധപിതാവു് അനുസ്മരിച്ചു.

20101217

മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ കേരള കത്തോലിക്കാ മെത്രാന്‍‍ സമിതി പ്രസിഡന്റ്‌

കൊച്ചി, ഡിസംബര്‍‍ 15: കേരള കത്തോലിക്കാ മെത്രാന്‍‍ സമിതിയുടെ (കേരള കാത്തലിക്‌ ബിഷപ്‌സ്‌ കൗണ്‍സില്‍ എന്നു് ഇങ്ഗ്ലീഷില്‍‍. ചുരുക്കരൂപം കെസിബിസി) പ്രസിഡന്റായി തൃശൂര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്തിനെയും വൈസ്‌ പ്രസിഡന്റായി വരാപ്പുഴ ആര്‍ച്ച്‌ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കലിനെയും സെക്രട്ടറി ജനറലായി തിരുവല്ല ആര്‍ച്ച്‌ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസിനെയും തെരഞ്ഞെടുത്തു. പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ ചേര്‍ന്ന കേരള കത്തോലിക്കാ മെത്രാന്‍‍ സമിതിയുടെ യോഗത്തിലാണ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌.

കേരള കത്തോലിക്കാ മെത്രാന്‍‍ സമിതിയുടെ വിവിധ കമ്മീഷന്‍ ചെയര്‍മാന്മാരായി ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം (വൊക്കേഷന്‍ കമ്മീഷന്‍), ആര്‍ച്ച്‌ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌ (ഡയലോഗ്‌), ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം (ഇന്‍ഫാം),ആര്‍ച്ച്‌ബിഷപ്‌ ഡോ.ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കല്‍ (കെസിഎംഎസ്‌), ബിഷപ്‌ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ (ബൈബിള്‍ കമ്മീഷന്‍), ബിഷപ്‌ ഡോ. ജോസഫ്‌ കരിയില്‍ (മീഡിയ കമ്മീഷന്‍), ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ (ഫാമിലി കമ്മീഷന്‍), ബിഷപ്‌ ഡോ.വര്‍ഗീസ്‌ ചക്കാലക്കല്‍ (ലെയ്‌റ്റി കമ്മീഷന്‍), ബിഷപ്‌ ജോസഫ്‌ മാര്‍ തോമസ്‌ (വനിതാകമ്മീഷന്‍), ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍ (വിദ്യാഭ്യാസ കമ്മീഷന്‍), ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌ (സോഷ്യല്‍ ഹാര്‍മണി - വിജിലന്‍സ്‌), ബിഷപ്‌ മാര്‍ ജോസഫ്‌ പണ്‌ടാരശേരില്‍ (യൂത്ത്‌ കമ്മീഷന്‍), ബിഷപ്‌ മാര്‍ ജോസ്‌ പൊരുന്നേടം (ലേബര്‍ കമ്മീഷന്‍), ബിഷപ്‌ ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ (ജസ്റ്റീസ്‌, പീസ്‌, ഡവലപ്‌മെന്റ്‌), ബിഷപ്‌ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ (എസ്‌സി, എസ്‌ടി, ബിസി കമ്മീഷന്‍), ബിഷപ്‌ ഡോ.സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ (മദ്യവിരുദ്ധസമിതി), ബിഷപ്‌ ഏബ്രഹാം മാര്‍ യൂലിയോസ്‌ (തിയോളജി കമ്മീഷന്‍), ബിഷപ്‌ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌ (ഹെല്‍ത്ത്‌ കമ്മീഷന്‍), ബിഷപ്‌ മാര്‍ റാഫേല്‍ തട്ടില്‍ (കരിസ്‌മാറ്റിക്‌) എന്നിവരെ തെരഞ്ഞെടുത്തു. കെസിബിസി അല്‌മായ കമ്മീഷന്‍ സെക്രട്ടറിയായി എറണാകുളം-അങ്കമാലി അതിരൂപതാംഗം അഡ്വ. ജോസ്‌ വിതയത്തിലിനെയും ജോയിന്റ്‌ സെക്രട്ടറിമാരായി റെജി മാത്യു (മാവേലിക്കര), സ്‌മിത ബിജോയ്‌ (വിജയപുരം) എന്നിവരെയും നിയമിച്ചു.

ഫാ. റോബി കണ്ണന്‍ചിറ സിഎംഐയെ കെസിബിസിയുടെ മതാന്തര സംവാദത്തിനുള്ള കമ്മീഷന്റെ സെക്രട്ടറിയായി നിയമിച്ചു. ഫാ. രാജു ചക്കനാട്ട്‌ എസ് ‌ടി ബിയെ ദൈവവിളിക്കായുള്ള കമ്മീഷന്‍ സെക്രട്ടറിയായും ഫാ. ആന്റോ ചാലിശേരിയെ (എറണാകുളം-അങ്കമാലി അതിരൂപത അംഗം) കേരള കത്തോലിക്കാ മെത്രാന്‍‍ സമിതിയുടെ ഹെല്‍ത്ത്‌ കമ്മീഷന്‍ സെക്രട്ടറിയായും നിയമിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലായി റവ.ഡോ.സ്റ്റീഫന്‍ ആലത്തറ തുടരും.

സഭയ്‌ക്കു് കക്ഷിരാഷ്ട്രീയമില്ല; എന്നാല്‍, രാഷ്ട്രീയ നിലപാടുണ്ടു്: കേരള റോമാ സഭ

കൊച്ചി, ഡിസംബര്‍‍ 15: കത്തോലിക്കാ സഭയ്‌ക്കു് കക്ഷിരാഷ്‌ട്രീയമില്ലെന്നും എന്നാല്‍, രാഷ്‌ട്രീയ നിലപാടുകളുണ്ടെന്നും കേരള കത്തോലിക്കാ മെത്രാന്‍‍ സമിതി (കെ. സി. ബി. സി.) പ്രസിഡന്റ്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത് വ്യക്തമാക്കി‌. കേരള കത്തോലിക്കാ മെത്രാന്‍‍ സമിതി യോഗത്തിനു് ശേഷം മാധ്യമപ്രവര്‍ത്തകരോടു് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കത്തോലിക്കാ സഭയുടെ നിലപാടുകള്‍ സുതാര്യമാണു്‌. ജനാധിപത്യപ്രക്രിയയില്‍ സഭാംഗങ്ങള്‍ സജീവമായി പങ്കെടുക്കണമെന്നതാണു് സഭയുടെ നയം. അതാണു്‌ ഇടയലേഖനങ്ങളിലൂടെ വിശ്വാസികളോടു് സഭ ആഹ്വാനം ചെയ്യുന്നതു്‌. വിശ്വാസപരവും സാമൂഹികപരവുമായ കാര്യങ്ങളിലാണു് സഭ ഇടയലേഖനങ്ങള്‍ ഇറക്കുന്നതു്. ആവശ്യമുള്ള അവസരങ്ങളില്‍ വേണ്ടിവന്നാല്‍ ഇനിയും ഇടയലേഖനങ്ങള്‍ ഇറക്കുമെന്നും ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു.

സഭാംഗങ്ങളുടെ വിശ്വാസത്തെ പരിപോഷിപ്പിക്കുക, വിശ്വാസപരവും സാമൂഹ്യവുമായ കാര്യങ്ങളില്‍ സഭാംഗങ്ങളെ ബോധവത്‌ക്കരിക്കുക എന്നതാണു് സഭാപിതാക്കന്‍മാര്‍ എന്ന നിലയില്‍ തങ്ങളുടെ കടമ. അത്തരം കാര്യങ്ങള്‍ ആഹ്വാനം ചെയ്യുന്നതിനാണ്‌ ഇടയലേഖനങ്ങള്‍. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പിറക്കിയ ഇടയലേഖനത്തിന്റെ ലക്ഷ്യവും ഇതു് തന്നെയായിരുന്നുവെന്നു് ഒരു ചോദ്യത്തിനു് മറുപടിയായി ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു.

സഭയ്‌ക്കു്‌ ഒരു രാഷ്‌‌ട്രീയ പാര്‍ട്ടിയോടും വിദ്വേഷമില്ല. എന്നാല്‍, വിശ്വാസപരമായ കാര്യങ്ങളിലുള്ള നിലപാടില്‍ മാറ്റവുമില്ല. ഏതു് കാലഘട്ടത്തിലെ സര്‍ക്കാരായാലും ജനങ്ങളുടെ പുരോഗതി എന്ന സഭയുടെ പ്രഖ്യാപിത നിലപാടുകളില്‍നിന്നു് വ്യത്യസ്‌തമായ നീക്കങ്ങളുണ്ടായാല്‍ അപ്പപ്പോള്‍ നിലപാടു് വ്യക്തമാക്കുമെന്നും ആര്‍ച്ച്‌ബിഷപ്‌ പറഞ്ഞു. ശരിയായ മതവിശ്വാസി ഒരിയ്ക്കലും വര്‍ഗീയത വളര്‍ത്തുകയില്ല. മറ്റു് ള്ള മതങ്ങളെ ബഹുമാനിക്കുന്നതോടൊപ്പം തന്റെ വിശ്വാസത്തില്‍ ഉറച്ചു് മുന്നോട്ടു്പോകുക എന്നതാവണം ലക്ഷ്യം.


മാരകകീടനാശിനികള്‍ നിരോധിക്കണം

എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള മാരകമായ എല്ലാ കീടനാശിനികളും പൂര്‍ണമായും നിരോധിക്കണമെന്നാണു് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അഭിപ്രായം. മനുഷ്യജീവന്റെ വില പരിഗണിച്ചു് എല്ലാ കീടനാശിനികളെക്കുറിച്ചും വിശദമായ പഠനം നടത്തണം. ജൈവകൃഷി സ്വീകരിയ്ക്കണം. കേരളത്തിനു് വേണ്ട ഭക്ഷ്യവര്‍ഗങ്ങള്‍ സംസ്ഥാനത്തു തന്നെ ഉത്‌പാദിപ്പിക്കുന്ന സ്ഥിതിയുണ്ടാകാന്‍ ജനങ്ങള്‍ പരിശ്രമിക്കണം.

ഉന്നത വിദ്യാഭ്യാസരംഗത്തെ പരിഷ്‌കരണനീക്കങ്ങള്‍‍ക്കെതിരെ

ഉന്നതവിദ്യാഭ്യാസരംഗത്തെ വികലമായ പരിഷ്‌കാരങ്ങള്‍ പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. കോളജുകളുടെ ക്ലസ്റ്ററുകള്‍ കേരളത്തില്‍ മൂന്നിടത്തു് പരീക്ഷിച്ചു് പരാജയമടഞ്ഞിട്ടും വീണ്ടും നടപ്പിലാക്കാന്‍ പരിശ്രമിക്കുന്നതു് ദുരുദ്ദേശ്യപരമാണു്‌. ക്ലസ്റ്റര്‍ കോളജുകള്‍ക്കു് മാത്രമേ പുതിയ കോഴ്‌സുകള്‍ അനുവദിക്കൂ എന്ന നിലപാടു് തിരുത്തണം.

സര്‍വകലാശാലാ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതു് സംബന്ധിച്ച ഡോ. അനന്തകൃഷ്‌ണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ഉന്നതവിദ്യാഭ്യാസ സമിതിയുടെ നയരേഖയായി സമര്‍പ്പിക്കപ്പെട്ട ഡോ. അനന്തമൂര്‍ത്തി റിപ്പോര്‍ട്ടും സര്‍വകലാശാല പരീക്ഷകള്‍ പരിഷ്‌കരിക്കുന്നതു് സംബന്ധിച്ച ഡോ. ജേക്കബ്‌ താരു റിപ്പോര്‍ട്ടിലെയും പല നിര്‍ദേശങ്ങളും ഉന്നത വിദ്യാഭ്യാസരംഗത്തെ ഗുണനിലവാരത്തകര്‍ച്ചയ്‌ക്കു് ആക്കം കൂട്ടും. കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങള്‍ ആഴമുള്ള പഠനങ്ങള്‍ക്കും അത്യാവശ്യമായ കൂടിയാലോചനകള്‍ക്കും ശേഷം മാത്രമേ നടപ്പിലാക്കാവൂ. ഉന്നതവിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയ്‌ക്കു് ഓട്ടോണമി കോളജുകള്‍ അത്യാവശ്യമാണെന്നാണു് കെസിബിസിയുടെ അഭിപ്രായം.

പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണം ദൈവവിശ്വാസത്തിന്റെ തന്നെ ഭാഗമായി കണ്ടു് സഭാംഗങ്ങളെ കൂടുതല്‍ ബോധവത്‌ക്കരിക്കാന്‍ കെസിബിസി തീരുമാനിച്ചു. പരിസ്ഥിതി മലിനീകരണം, പ്രകൃതി വിഭവങ്ങളുടെ അമിതചൂഷണം, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, ജൈവവൈവിധ്യം എന്നിവയെക്കുറിച്ച്‌ ഇടവകകളിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും ബോധവത്‌ക്കരണ പരിപാടികള്‍ സംഘടിപ്പിയ്ക്കും. മഴവെള്ളസംരക്ഷണം, മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളുടെ വ്യാപനം, ജൈവകൃഷിയുടെ വ്യാപനം എന്നിവയ്‌ക്കു സഭ മുന്‍കൈ എടുക്കും. എല്ലാ ജനവിഭാഗങ്ങളുടെയും സഹകരണം നേടിക്കൊണ്ടു് ഒരു പരിസ്ഥിതി സൗഹൃദ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനു് മുന്‍ഗണനാപരമായ പ്രാമുഖ്യം നല്‌കാനും യോഗം തീരുമാനിച്ചു.

മദ്യനയം തിരുത്തണം

സര്‍ക്കാരിന്റെ മദ്യനയം തിരുത്തണം. കേരളത്തിലെ മദ്യഷാപ്പുകള്‍ അനുവദിക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്കണം. ഭയാനകമായ രീതിയില്‍ മദ്യപാനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഇപ്പോള്‍ നിലനില്‌ക്കുന്ന മദ്യനയം പുനഃപരിശോധിച്ച്‌ മദ്യത്തിന്റെ ഉപയോഗവും വിതരണവും കുറയ്‌ക്കുന്ന നയം സര്‍ക്കാര്‍ നടപ്പിലാക്കണം.

പഞ്ചായത്തിരാജിലെ 232-ആം വകുപ്പും നഗരപാലികാ ബില്ല്‌ 447-ഉം പുനഃസ്ഥാപിയ്ക്കണം. പുകവലി, മയക്കുമരുന്ന്‌, മദ്യപാനം എന്നിവയുടെ മാരകമായ ദോഷവശങ്ങളെക്കുറിച്ച്‌ ബോധവത്‌കരിക്കുന്നതിന്‌ സ്‌കൂള്‍, കോളജ്‌ തലങ്ങളില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും.
പ്രജനന ബില്ല്‌ പിന്‍വലിക്കണം

കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ കൃത്രിമ പ്രജനന ബില്ല്‌ പിന്‍വലിക്കണം. മനുഷ്യബന്ധങ്ങളിലും കുടുംബപശ്ചാത്തലത്തിലും അരാജകത്വം സൃഷ്‌ടിക്കുന്ന പുതിയ പ്രജനന നിയമനിര്‍മാണം ഭാരതസംസ്‌കാരത്തിനും ധാര്‍മികതയ്‌ക്കും ഈശ്വരവിശ്വാസത്തിനും എതിരാണു്‌. വിവാഹജീവിതത്തിന്റെ ജീവദായക-സ്‌നേഹദായക അര്‍ഥങ്ങള്‍ തകര്‍ക്കുന്ന നിയമനിര്‍മാണങ്ങള്‍ക്കെതിരേ പൊതുസമൂഹം ഒന്നടങ്കം പ്രതികരിയ്ക്കണം.

ഉത്‌കണ്‌ഠ രേഖപ്പെടുത്തി

ആലപ്പുഴ വെള്ളാപ്പള്ളി സെന്റ്‌ ഫ്രാന്‍സിസ്‌ അസീസി പള്ളിയില്‍നിന്നു ദിവ്യകാരുണ്യം മോഷണം പോയതിനെക്കുറിച്ചുള്ള അന്വേഷണം വേണ്‌ടവിധം നടക്കാത്തതില്‍ കേരള കത്തോലിക്കാ മെത്രാന്‍‍ സമിതി ഉത്‌കണ്‌ഠ രേഖപ്പെടുത്തി. മാപ്രാണം ഹോളിക്രോസ്‌ തീര്‍ഥകേന്ദ്രത്തില്‍നിന്നു മോഷണം പോയ അമൂല്യമായ തിരുശേഷിപ്പുകള്‍ കണ്ടെ‌ത്താനോ മോഷ്‌ടാക്കളെ പിടികൂടാനോ ഇതുവരെ സര്‍ക്കാരിനു് കഴിയാത്തതിലും പ്രതിഷേധിച്ചു.

കാത്തലിക്‌ കൗണ്‍സില്‍

കേരളസഭയിലെ അല്‌മായരും സന്യസ്‌തരും പുരോഹിതരും മെത്രാന്മാരും ഒരുമിച്ചു ചേരുന്ന കാത്തലിക്‌ കൗണ്‍സില്‍ കേരള കത്തോലിക്കാ മെത്രാന്‍‍ സമിതിയുടെ ആഭിമുഖ്യത്തില്‍ രൂപീകരിക്കും. കൗണ്‍സിലിന്റെ പ്രഥമയോഗം അടുത്ത ജൂണില്‍ വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചതായും ആര്‍ച്ച്‌ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ പറഞ്ഞു.

കേരള കത്തോലിക്കാ മെത്രാന്‍‍ സമിതി (കെസിബിസി) വൈസ്‌ പ്രസിഡന്റ്‌ വരാപ്പുഴ ആര്‍ച്ച്‌ബിഷപ്‌ ഡോ.ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കല്‍, സെക്രട്ടറി ജനറല്‍ തിരുവല്ല ആര്‍ച്ച്‌ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌, മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ കൊച്ചി ബിഷപ്‌ ഡോ.ജോസഫ്‌ കരിയില്‍, കേരള കത്തോലിക്കാ മെത്രാന്‍‍ സമിതി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ.സ്റ്റീഫന്‍ ആലത്തറ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കടപ്പാടു് ദീപിക

20101202

റോമാ മാർപാപ്പാമാര്‍

(റോമാ സഭാദ്ധ്യക്ഷന്‍‍മാര്‍)‍

റോമിലെത്തിയ അറിയപ്പെടുന്ന ആദ്യ ക്രിസ്ത്യാനി പൌലോസ്‌ അപ്പോസ്തലനായിരുന്നു. മിശിഹാ വര്‍‍ഷം 61ല്‍ അദ്ദേഹം റോമാ സിംഹാസനം സ്ഥാപിച്ചു. ലിയോണ്‍സിലെ വിശുദ്ധ ഈറീനീവോസ്‌ ( 178-200 )രേഖപ്പെടുത്തിയതു പ്രകാരവും 270-ലെ ഔദ്യോഗിക രേഖയായ അപ്പോസ്തലിക്‌ കോണ്‍സ്റ്റിറ്റ്യൂഷന്‍ പ്രകാരവും റോമയിലെ പ്രഥമ ബിഷപ്പ്‌ (മേലദ്ധ്യക്ഷന്‍) ലീനോസും അദ്ദേഹത്തിനു് ശേഷം അനക്‌‍ലിത്തോസുമായിരുന്നു. ഇരുവരുടേയും കാലശേഷം വി. ക്ലെമന്റ്‌ ( വി. ക്ലിമ്മിസ്‌ ) റോമാസഭാദ്ധ്യക്ഷനായതു് പത്രോസ്‌ അപ്പോസ്തലന്‍ റോമായിലെത്തിയ കാലത്തു് തന്നെയായിരുന്നുവെന്നു് ചില രേഖകള്‍ പറയുന്നു.

പത്രോസ്‌ അപ്പോസ്തലന്‍ അവസാനകാലത്തു് റോമായില്‍ വന്നുവെന്നും മി. വ. 67ല്‍ പൌലോസ്‌ അപ്പോസ്തലനോടൊപ്പം രക്തസാക്ഷിമരണം പ്രാപിച്ചുവെന്നുമാണു് പാരമ്പര്യം. അതിന്റെ പേരില്‍ റോമാസഭ പത്രോസിന്റെയും പൌലോസിന്റെയും സഭ എന്നുകൂടി അറിയപ്പെട്ടിരുന്നു.


അലക്സാന്ദ്രിയന്‍ സഭാദ്ധ്യക്ഷന്‍മാരെയെന്ന പോലെ മാര്‍പാപ്പ(പാപ്പ)യെന്ന വിശേഷാല്‍ നാമം അഞ്ചാം നൂറ്റാണ്ടു് മുതല്‍ റോമാ സഭാദ്ധ്യക്ഷന്‍‍മാരെയും വിളിച്ചു്വന്നു. സഭാദ്ധ്യക്ഷന്‍ ശ്ലീഹന്മാരുടെ അദ്ധ്യക്ഷനായ പത്രോസിന്റെ പിന്‍ഗാമിയാണെന്നുള്ള ( അതായതു് പത്രോസിന്റെ ശ്ലൈഹിക സിംഹാസനത്തിന്റെ അടിസ്ഥാനത്തില്‍ ആരൂഢനാണെന്നുള്ള ) സഭാശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍‍ റോമാ മാര്‍പാപ്പാമാരെ പത്രോസിന്റെ‍ പിന്‍‍ഗാമികളായി റോമാ സഭ കാണുന്നു.റോമാ സഭാധ്യക്ഷന്‍ അവകാശപ്പെടുന്ന റോമാ പാപ്പയുടെ പ്രഥമത്വം ( പേപ്പല്‍ പ്രൈമസി )എന്ന സിദ്ധാന്തവുമായി ബന്ധപ്പെട്ടതാണു് അത്‌. ക്രിസ്തു സ്ഥാപിച്ച സഭ,റോമാ കത്തോലിക്ക സഭയില്‍ പൂര്‍ണ്ണമാണെന്നും ആ സഭയുടെ പരമാദ്ധ്യക്ഷനെന്ന നിലയില്‍ റോമാസഭാദ്ധ്യക്ഷന്‍ ആദിമസഭയുടെ മേലദ്ധ്യക്ഷന്മാരില്‍ ഒന്നാമനായ പത്രോസിന്റെ പിന്‍ഗാമിയാണു് എന്ന റോമാനിലപാട്‌ യഥാര്‍‍ത്ഥത്തില്‍ റോമാ പാപ്പ ക്രൈസ്തവ സഭയുടെ പൊതുമേലദ്ധ്യക്ഷനാണെന്ന അവകാശവാദമാണു് . റോമാസഭയുമായി സമ്പൂര്‍‍ണ്ണ കൂട്ടായ്മയിലാവുക എന്നാല്‍ റോമാ സഭയുടെ പ്രഥമത്വം അംഗീകരിയ്ക്കുക എന്നതാണെന്നതു് സഭാന്തര സംവാദങ്ങളിലെയും സഭാ ഐക്യ പ്രശ്നത്തിലെയും പ്രധാന വിവാദ വിഷയങ്ങളിലൊന്നാണു്.

റോമൻ കത്തോലിക്കാ സഭയുടെ പരമാചാര്യനും (സുപ്രീം പോന്തിഫ്) പരമ മേലദ്ധ്യക്ഷനും വത്തിക്കാൻ നഗരരാഷ്ട്രത്തിന്റെ ഭരണാധിപനുമായ റോമാ മാർപാപ്പ‍മാരുടെ പട്ടിക ഔദ്യോഗികമായി ഒന്നുംതന്നെ നിലവിലില്ല. എന്നിരുന്നാലും വത്തിക്കാൻ വർഷംതോറും പുറത്തിറക്കുന്ന ആന്വാരറിയോ പോന്തിഫിക്കോ (Annuario Pontificio) എന്ന പ്രസിദ്ധീകരണത്തിൽ ഉള്ള പട്ടികയാണ്‌ ഏറ്റവും ആധികാരികമായി കരുതപ്പെടുന്നത്. ഈ പട്ടികയാണ്‌ ഇവിടെ നൽകിയിരിക്കുന്നത്. ആന്വാരറിയോ പോന്തിഫിക്കോ പ്രകാരം ബെനഡിക്ട് പതിനാറാമൻ 265-ആമത് മാർപ്പാപ്പയാണ്.

20ആം നൂറ്റാണ്ടിൽ ഈ പട്ടികയിൽ ഏറെ മാറ്റങ്ങൾ വരുത്തി. പാപ്പാവിരുദ്ധപാപ്പയായ ക്രിസ്റ്റഫർ വളരെക്കാലത്തോളം പ്രാമാണിക പാപ്പയായി കരുതപ്പെട്ടിരുന്നു. 1961 വരെ, മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റീഫനെ സ്റ്റീഫൻ രണ്ടാമൻ എന്ന നാമത്തിൽ മാർപ്പാപ്പായായി ഗണിച്ചിരുന്നു. എന്നാൽ 1961ൽ അദ്ദേഹത്തെ മാർപ്പാപ്പമാരുടെ പട്ടികയിൽനിന്ന് നീക്കി. ഈ മാറ്റങ്ങൾ ഒരിക്കലും വിവാദപരമായിരുന്നില്ലെങ്കിലും ധാരാളം സമകാലിക പട്ടികകളിൽ സ്റ്റീഫനെ "ആദ്യ സ്റ്റീഫൻ രണ്ടാമൻ മാർപ്പാപ്പ" എന്ന പേരിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. പബ്ലിക് ഡൊമെയിനിലുള്ളതും 1913ൽ പ്രസിദ്ധീകരിച്ചതുമായ കത്തോലിക്കാ വിജ്ഞാനകോശം അടിസ്ഥാനമാക്കിയതിനാലാവണം ഇങ്ങനെ സംഭവിച്ചിരിക്കുക
പത്രോസും പത്രോസിന്റെ പിന്‍‍ഗാമികളുമായ റോമാ പാപ്പമാരുടെ പട്ടിക:

0. . ആദിമ സഭയുടെ മേലദ്ധ്യക്ഷന്‍മാരില്‍ ഒന്നാമനായ പത്രോസ് 37-67
1. . വി.ലീനൂസ് 61-....
2. . വി.അനാക്ലേത്തൂസ്‌ ....-...
3. . വി. ഒന്നാം ക്ലെമന്‍റ് ‌ ( വി. ക്ലിമ്മിസ്‌ ) ....-97
4. . വി.എവറിസ്റ്റസ്‌ 97-105
5. . വി.ഒന്നാം അലക്സാണ്ടര്‍ 105-115
6. . വി.ഒന്നാം സിക്സ്റ്റസ്‌ 115-125
7. . വി.തെലസ്ഫൊറെസ്‌ 125-136
8. . വി.ഹിജിനൂസ്‌ 136-140
9. . വി.ഒന്നാം പീയൂസ്‌ 140-155
10. . വി.അനിസെറ്റസ്‌ 155-166
11. . വി.സോത്തേറൂസ്‌ 166-175
12. . വി.ഇലവുത്തേരിയൂസ്‌ 175-189
13. . വി.ഒന്നാം വിക്ടര്‍ 189-199
14. . വി.സെഫിറിനൂസ്‌ 199-217
15. . വി.കലിസ്റ്റസ്‌ 217-222
16. . വി.ഒന്നാം ഉര്‍ബന്‍ 222-230
17. . വി.പോന്തി‍യാനൂസ്‌ 230-235
18. . വി.ആന്തെരൂസ്‌ 235-236
19. . വി.ഫാബിയന്‍ 236-250
20. . വി.കൊര്‍‍ണേലിയൂസ്‌ 251-253
21. . വി.ഒന്നാം ലൂചിയുസ് ‌ 253-254
22. . വി.ഒന്നാം സ്റ്റീഫന്‍ 254-257
23. . വി.രണ്ടാം സിക്സ്റ്റ്സ് 257-258
24. . വി.ഡയനീഷ്യസ്‌ 259-268
25. . വി.ഒന്നാം ഫെലിക്സ് 269-274
26. . വി.എവുത്തിക്കിയാനൂസ്‌ 275-283
27. . വി.കായൂസ്‌ 283-296
28. . വി.മര്‍സെല്ലിനൂസ്‌ 296-304
29. . വി.ഒന്നാം മര്‍സെലൂസ് 308-309
30. . വി.എവുസേബിയൂസ്‌ 309-309
31. . വി.മില്‍‍‍തിയാദേസ്‌ 311-314
32. . വി.ഒന്നാം സില്‍‍വസ്റ്റര്‍‍ 314-335
33. . വി.മാര്‍‍ക്കസ് 336-336
34. . വി.ഒന്നാം ജൂലിയസ് 337-352
35. . ലിബേരിയൂസ്‌ 352-366
36. . വി.ഒന്നാം ദമാസൂസ് 366-384
37. . വി.സിരിചിയൂസ്‌ 384-399
38. . വി.ഒന്നാം അനസ്താസിയൂസ് ‌ 399-401
39. . വി.ഒന്നാം ഇന്നസെന്റ് ‌‍ 401-417
40. . വി.സോസിമൂസ്‌ 417-418
41. . വി.ഒന്നാം ബോനിഫസ്‍‌ 418-422
42. . വി.ഒന്നാം സെലസ്റ്റിന്‍‍ 422-432
43. . വി.മൂന്നാം സിക് ‍സ്റ്റസ് ‌ 432-440
44. . വി.ഒന്നാം ലേയൊ 440-461
45. . വി.ഹിലാരിയൂസ് 461-468
46. . വി.സിമ്പ്ലിചിയൂസ്‌ 468-483
47. . വി.മുന്നാം(രണ്ടാം) ഫെലിക്സ് ‌ 483-492
48. . വി.ഒന്നാം ജെലാസിയൂസ് ‌ 492-496
49. .രണ്ടാം അനസ്താസീയൂസ് ‌ 496-498
50. . വി.സിമ്മാക്കൂസ്‌ 498-514
51. . വി.ഹൊര്‍മിസ്ഡസ്‌ 514-523
52. . വി.ഒന്നാം യോഹന്നാന്‍ 523-526
53. . വി.നാലാം(മുന്നാം) ഫെലിക്സ്‌ 526-530
54. .രണ്ടാം ബോനിഫെസ് ‌ 530-532
55. .രണ്ടാം യോഹന്നാന്‍ 533-535
56. . വി.ഒന്നാം അഗാപ്പീറ്റസ് ‌ 535-536
57. . വി.സില്‍വേറിയൂസ്‌ 536-537
58. . വിജിലിയൂസ്‌ 537-555
59. .ഒന്നാം പെലാജിയൂസ് ‌ 556-561
60. .മൂന്നാം യോഹന്നാന്‍ 561-574
61. .ഒന്നാം ബനഡിക്ട് ‌ 575-579
62. .രണ്ടാം പെലാജിയൂസ് ‌ 579-590
63. . വി.ഒന്നാം ഗ്രിഗറി 590-604
64. . സബീനിയാനൂസ്‌ 604-606
65. .മൂന്നാം ബോനിഫസ് ‌ 607-607
66. . വി.നാലാം ബോനിഫസ് ‌ 608-615
67. .വി.ഒന്നാം അദെയോദാത്തൂസ് ‌ 615-618
68. .അഞ്ചാം ബോനിഫസ് ‌ 619-625
69. .ഒന്നാം ഒണോറിയൂസ് ‌ 625-638
70. . സെവറിനൂസ്‌ 640-640
71. .നാലാം യോഹന്നാന്‍ 640-642
72. .ഒന്നാം തെയഡോര്‍ ‍‍ 642-649
73. . വി.ഒന്നാം മാര്‍ട്ടിന്‍‍ 649-655
74. . വി.ഒന്നാം എവുജീന്‍ 655-657
75. . വി.വിറ്റാലിയന്‍ 657-672
76. .രണ്ടാം അദെയോദാത്തൂസ് ‌ 672-676
77. . ദോണൂസ്‌ 676-678
78. . വി.അഗാത്തോ 678-681
79. . വി.ലേയോ 682-683
80. . വി.രണ്ടാം ബനഡിക്ട് ‌ 684-685
81. .അഞ്ചാം യോഹന്നാന്‍ 685-686
82. . കോനോനുസ്‌ 686-687
83. . വി.ഒന്നാം സെര്‍ജിയൂസ് ‌ 687-701
84. .ആറാം യോഹന്നാന്‍ 701-705
85. .ഏഴാം യോഹന്നാന്‍ 705-707
86. . സിസിന്നിയൂസ്‌ 708-708
87. . കൊണ്‍സ്റ്റന്റിനോസ്‍ 708-715
88. . വി.രണ്ടാം ഗ്രിഗറി 715-731
89. . വി.മുന്നാം ഗ്രിഗറി 731-741
90. . വി.സഖറിയാസ്‌ 741-752
91. .രണ്ടാം സ്റ്റീഫന്‍ ‍752 (അഭിഷിക്തനാകുന്നതിനു് മുന്‍പു് മരണമടഞ്ഞു)
92. .മുന്നാം സ്റ്റീഫന്‍ ‍ 752-757
93. . വി.ഒന്നാം പൗലോസ് 757-767
94. .നാലാം സ്റ്റീഫന്‍ ‍ 768-772
95. .ഒന്നാം ഏഡ്രിയാന്‍‍ 772-795
96. . വി.മുന്നാം ലെയോ 795-816
97. .അഞ്ചാം സ്റ്റീഫന്‍ 816-817
98. . വി.ഒന്നാം പാസ്കല്‍ ‍ 817-824
99. .രണ്ടാം എവുജിന്‍ ‍ 824-827
100. .വാലന്റൈന്‍ 827-827
101. .നാലാം ഗ്രിഗറി 827-844
102. .രണ്ടാം സെര്‍ജിയൂസ്‍‌ 844-847
103. .വി.നാലാം ലെയോ 847-855
104. .മുന്നാം ബനഡിക്ട് ‌ 855-858
105. . വി.ഒന്നാം നിക്കോളാസ് ‌ 858-867
106. .രണ്ടാം ഏഡ്രിയാന്‍ 867-872
107. . എട്ടാം യോഹന്നാന്‍ 872-882
108. .ഒന്നാം മാരിനൂസ്‌ 882-884
109. . വി.മുന്നാം ഏഡ്രിയാന്‍ 884-885
110. .ആറാം സ്റ്റീഫന്‍ 885-891
111. ഫോര്‍‍മോസൂസ്‌ 891-896
112. .ആറാം ബോനിഫസ് 896-896
113. .ഏഴാം സ്റ്റീഫന്‍ 896-897
114. . റൊമാനൂസ്‌ 897-897
115. .രണ്ടാം തിയഡോര്‍ 897-897
116. . ഒന്‍പതാംയോഹന്നാന്‍ 898-900
117. .നാലാം ബനഡിക്ട്‌ 900-903
118. .അഞ്ചാം ലെയോ 903-903
119. .മുന്നാം സെര്‍ജിയൂസ്‌ 904-911
120. .മുന്നാം അനസ്തസിയൂസ്‌ 911-913
121. . ലാന്‍ഡോ 913-914
122. . പത്താം യോഹന്നാന്‍ 914-928
123. .ആറാം ലെയൊ 928-928
124. .എട്ടാം സ്റ്റീഫന്‍ 928-931
125. .പതിനൊന്നാം യോഹന്നാന്‍‍ 931-935
126. .ഏഴാം ലെയോ 936-939
127. .ഒന്‍പതാം സ്റ്റീഫന്‍ 939-942
128. .രണ്ടാം മാരിനൂസ്‌ 942-946
129. .രണ്ടാം അഗാപ്പീറ്റസ്‌ 946-955
130. .പന്ത്രണ്ടാം യോഹന്നാന്‍ 955-964
131. .എട്ടാം ലെയോ 963-965
132. .അഞ്ചാം ബനഡിക്ട്‌ 964-965
133. .പതിമൂന്നാം യോഹന്നാന്‍‍ 965-972
134. .ആറാം ബനഡിക്ട്‌ 973-974
135. .ഏഴാം ബനഡിക് ട്‌ 974-983
136. . പതിനാലാം യോഹന്നാന്‍‍ 983-984
137. . പതിനഞ്ചാം യോഹന്നാന്‍‍ 985-996
138. .അഞ്ചാം ഗ്രിഗറി 996-999
139. .രണ്ടാം സില്‍വസ്റ്റര്‍ 999-1003
140. .പതിനേഴാം യോഹന്നാന്‍‍ 1003-03
141. .പതിനെട്ടാം യോഹന്നാന്‍‍ 1004-09
142. .നാലാം സെര്‍‍ജിയൂസ്‌ 1009-12
143. .എട്ടാം ബനഡിക്ട്‌ 1012-24
144. .പത്തൊന്‍പതാം യോഹന്നാന്‍‍ 1024-32
145. .ഒന്‍പതാം ബനഡിക്ട്‌ 1032-44
146. .മുന്നാം സില്‍വസ്റ്റര്‍ 1045-45(എതിര്‍ പാപ്പയെന്നു് ചിലര്‍)
147. .ഒന്‍പതാം ബനഡിക്ട്‌ 1045-45 (രണ്ടാംതവണ)
148. .ആറാം ഗ്രിഗറി 1045-46
149. .രണ്ടാം ക്ലെമന്റ്‌ 1046-47
150. .ഒന്‍പതാം ബനഡിക്ട്‌(3-ആം തവണ) 1047-48
151. .രണ്ടാം ഡമാസൂസ്‌ 1048-48
152. .ഒന്‍പതാം വി.ലെയോ 1049-54
153. .രണ്ടാം വിക്ടര്‍ 1055-57
154. .പത്താം സ്റ്റീഫന്‍ 1057-58
155. .രണ്ടാം നിക്കോളാസ്‌ 1059-61
156. .രണ്ടാം അലെക്സാണ്ടര്‍ 1061-73
157. .വി.ഏഴാം ഗ്രിഗറി 1073-85
158. .വാഴ്ത്തപ്പെട്ട മൂന്നാം വിക്ടര്‍ 1086-87
159. .വാഴ്ത്തപ്പെട്ട രണ്ടാം ഉര്‍‍ബന്‍ 1088-99
160. .രണ്ടാം പാസ്കല്‍ 1099-118
161. .രണ്ടാം. ജെലാസിയൂസ്‌ 1118-19
162. .രണ്ടാം കലിസ്റ്റസ്‌ 1119-24
163. .രണ്ടാം ഓണോറിയൂസ്‌ 1124-30
164. .രണ്ടാം ഇന്നസെന്റ്‌ 1130-43
165. .രണ്ടാം സെലസ്റ്റിന്‍ 1143-44
166. .രണ്ടാം ലൂചിയൂസ്‌ 1144-45
167. .വാഴ്ത്തപ്പെട്ട മൂന്നാം എവുജീന്‍ (ഔഗേന്‍) 1145-53
168. .നാലാം അനസ്തസിയൂസ്‌ 1153-54
169. .നാലാം ഏഡ്രിയാന്‍ 1154-59
170. .മൂന്നാം അലക്സണ്ടര്‍ 1159-81
171. .മൂന്നാം ലൂചിയൂസ്‌ 1181-85
172. .മൂന്നാം ഉര്‍ബന്‍ 1185-87
173. .എട്ടാം ഗ്രിഗറി 1187-87
174. .മൂന്നാം ക്ലെമന്റ് 1187-97
175. .മൂന്നാം സെലസ്റ്റിന്‍ 1191-98
176. .മൂന്നാം ഇന്നസെന്റ്‌ 1198-1216
177. .മൂന്നാം ഓണോറിയൂസ്‌ 1216-27
178. .ഒന്പതാം ഗ്രിഗറി 1227-41
179. .നാലാം സെലസ്റ്റിന്‍ 1241-41
180. .നാലാം ഇന്നസെന്റ്‌ 1243-54
181. .നാലാം അലക്സാണ്ടര്‍ 1254-61
182. .നാലാം ഉര്‍ബന്‍ 1261-64
183. .നാലാം ക്ലെമന്റ്‌ 1265-68
184. .വാഴ്ത്തപ്പെട്ട പത്താം ഗ്രിഗറി 1272-76
185. .വാഴ്ത്തപ്പെട്ട അഞ്ചാം ഇന്നസെന്റ്‌ 1276-76
186. . അഞ്ചാം ഏഡ്രിയാന്‍ 1276-76
187. . ഇരുപത്തൊന്നാം യോഹന്നാന്‍ 1276-77
188. .മൂന്നാം നിക്കോളാസ്‌ 1277-80
189. .നാലാം മാര്‍ട്ടിന്‍ 1281-85
190. .നാലാം ഓണോറിയൂസ്‌ 1285-87
191. .നാലാം നിക്കോളാസ്‌ 1288-92
192. .അഞ്ചാം വി. സെലസ്റ്റിന്‍ 1294-94
193. .എട്ടാം ബോനിഫസ്‌ 1294-1303
194. .വാഴ്ത്തപ്പെട്ട പതിനൊന്നാം ബനഡിക്ട്‌ 1303-04
195. .അഞ്ചാം ക്ലെമന്റ്‌ 1305-14
196. . ഇരുപത്തിരണ്ടാം യോഹന്നാന്‍ 1316-34
197. .പന്ത്രണ്ടാം ബനഡിക്ട്‌ 1334-42
198. .ആറാം ക്ലെമന്റ്‌ 1342-52
199. .ആറാം ഇന്നസെന്റ്‌ 1352-62
200. .വാഴ്ത്തപ്പെട്ട അഞ്ചാം ഉര്‍ബന്‍ 1362-70
201. .പതിനൊന്നാം ഗ്രിഗറി 1370-78
202. .ആറാം ഉര്‍ബന്‍ 1378-89
203. .ഒന്പതാം ബോനിഫസ്‌ 1389-1404
204. .ഏഴാം ഇന്നസെന്റ്‌ 1404-06
205. .പന്ത്രണ്ടാം ഗ്രിഗറി 1406-15
206. .അഞ്ചാം മാര്‍ട്ടിന്‍ 1417-31
207. .നാലാം എവുജിന്‍ 1431-47
208. .അഞ്ചാം നിക്കോളാസ്‌ 1447-55
209. .മൂന്നാം കലിസ്റ്റസ്‌ 1455-582
210. .രണ്ടാം പീയൂസ്‌ 1458-64
211. .രണ്ടാം പൗലോസ് 1464-71
212. .നാലാം സിക്സ്റ്റസ്‌ 1471-84
213. .എട്ടാം ഇന്നസെന്റ്‌ 1484-92
214. .ആറാം അലെക്സന്ദര്‍ 1492-03
215. .മൂന്നാം പീയൂസ് 1503-03
216. .രണ്ടാം ജൂലിയസ്‌ 1503-15
217. .പത്താം ലെയോ 1513-21
218. .ആറാം ഏഡ്രിയാന്‍ 1522-23
219. .ഏഴാം ക്ലെമന്റ്‌ 1523-34
220. .മൂന്നാം പൗലോസ് 1534-49
221. .മൂന്നാം ജൂലിയസ്‌ 1550-55
222. .രണ്ടാം മാര്‍സെലിയൂസ്‌ 1555-55
223. .നാലാം പൗലോസ് 1555-59
224. .നാലാം പീയൂസ്‌ 1559-65
225. .വി.അഞ്ചാം പീയൂസ്‌ 1566-72
226. .പതിമൂന്നാം ഗ്രിഗറി 1572-85
227. .അഞ്ചാം സിക്സ്റ്റസ്‌ 1585-90
228. .ഏഴാം ഉര്‍ബന്‍ 1590-90
229. .പതിനാലാം ഗ്രിഗറി 1590-91
230. .ഒന്പതാം ഇന്നസെന്റ്‌ 1591-91
231. .എട്ടാം ക്ലെമന്റ്‌ 1592- 1605
232. .പതിനൊന്നാം ലെയോ 1605-05
233. .അഞ്ചാം പൗലോസ് 1602-21
234. .പതിനഞ്ചാം ഗ്രിഗറി 1621-23
235. .എട്ടാം ഉര്‍ബന്‍ 1623-44
236. .പത്താം ഇന്നസെന്റ്‌ 1644-55
237. .ഏഴാം അലെക്സന്ദര്‍ 1655-67
238. .ഒന്പതാം ക്ലെമന്റ്‌ 1667-69
239. .പത്താം ക്ലെമന്റ്‌ 1670-76
240. .വാഴ്ത്തപ്പെട്ട പതിനൊന്നാം ഇന്നസെന്റ്‌ 1676-89
241. .എട്ടാം അലെക്സന്ദര്‍ 1655-67
242. .പന്ത്രണ്ടാം ഇന്നസെന്റ്‌ 1691-1700
243. .പന്ത്രണ്ടാം ക്ലെമന്റ്‌ 1700-21
244. .പതിമൂന്നാം ഇന്നസെന്റ്‌ 1721-24
245. .പതിമൂന്നാം ബനഡിക്ട്‌ 1724-30
246. .പന്ത്രണ്ടാം ക്ലെമന്റ്‌ 1730-40
247. .പതിനാലാം ബനഡിക്ട്‌ 1740-58
248. .പതിമൂന്നാം ക്ലെമന്റ്‌ 1758-69
249. .പതിനാലാം ക്ലെമന്റ്‌ 1769-74
250. .ആറാം പീയൂസ്‌ 1775-99
251. .ഏഴാം പീയൂസ്‌ 1800-23
252. .പന്ത്രണ്ടാം ലെയോ 1823-29
253. .എട്ടാം പീയൂസ്‌ 1829-30
254. .പതിനാറാം ഗ്രിഗറി 1831-46
255. .വാഴ്ത്തപ്പെട്ട ഒന്‍പതാം പീയൂസ്‌ 1846-78
256. .പതിമൂന്നാം ലെയോ 1878-1903
257. .പത്താം വി. പീയൂസ്‌ 1903-14
258. .പതിനഞ്ചാം ബനഡിക്ട്‌ 1914-22
259. .പതിനൊന്നാം പീയൂസ്‌ 1922-39
260. .പന്ത്രണ്ടാം പീയൂസ്‌ 1939-58
261. .വാഴ്ത്തപ്പെട്ട ഇരുപത്തിമൂന്നാം യോഹന്നാന്‍ 1958-63
262. .ആറാം പൗലോസ് 1963-78
263. . യോഹന്നാന്‍ പൗലോസ് 1978-78
264. . രണ്ടാം യോഹന്നാന്‍ പൗലോസ് 1978-2005
265. .പതിനാറാം ബനഡിക്ടു് 2005-

20101129

6 അനധികൃത ബാവമാരെ ഒഴിവാക്കിയാൽ പൗരസ്ത്യ കാതോലിക്കോസുമാർ 109


അനധികൃത ബാവമാരടക്കം 115 പൗരസ്ത്യ കാതോലിക്കോസുമാർ


ദേവലോകം, നവം 28: മാർ സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം തയ്യാറാക്കിയ പൗരസ്ത്യ കാതോലിക്കോസ് - പാത്രിയർക്കീസു്മാരുടെ പട്ടിക പൊതുസ്വീകാര്യത നേടട്ടെയെന്നു് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവ ആശംസിച്ചു. 109 പ്രാമാണിക സഭാപരമാചാര്യന്‍മാരുടെ പട്ടികയാണു് സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം പരിശുദ്ധ ബാവയ്ക്കു് സമര്‍‍പ്പിച്ചതു്. 6 അനധികൃത പൗരസ്ത്യ കാതോലിക്കോസുമാരെ എണ്ണത്തില്‍ കൂട്ടാതെയുള്ള ഈ പട്ടികയില്‍ അവരടക്കം മൊത്തം 115 പൗരസ്ത്യ കാതോലിക്കോസുമാരെ ഉള്‍‍പ്പെടുത്തിയിട്ടുണ്ടു്.

പൗരസ്ത്യ കാതോലിക്കോസ് - പാത്രിയർക്കീസു്മാരുടെ എണ്ണത്തെ സംബന്ധിച്ചു് കാഴ്ചപ്പാടുകള്‍‍ക്കും പഠനത്തിനും അനുസരിച്ചു് വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുള്ളതു് സ്വാഭാവികമാണെന്നു് ബാവ പറഞ്ഞു. വേദപുസ്തകത്തിലെ പുസ്തകങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍‍ പോലും വ്യത്യസ്ഥ വീക്ഷണങ്ങളുണ്ടു്. വേദപുസ്തകത്തിലെ പുസ്തകങ്ങളുടെ എണ്ണം 66 ആയി ചിലര്‍ ചുരുക്കിയതു് ഓർത്തഡോക്സ് സഭയും റോമന്‍‍ കത്തോലിക്കാ സഭകളും സ്വീകരിയ്ക്കുന്നില്ലെന്ന കാര്യം ബാവ ഉദാഹരണമായി പറഞ്ഞു.


പൗലോസ് നാമമുള്ള അഞ്ചാമത്തെ പൗരസ്ത്യ കാതോലിക്കോസാണു് ഇപ്പോഴത്തെ ബാവ. 539—540 കാലത്തെ മാർ പൗലോസ്, 727—757 കാലത്തെ മാർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് പ്രഥമൻ‍, 1912—1913 കാലത്തെ മാർ ബസേലിയോസ് പൗലോസ് പ്രഥമൻ, ഇപ്പോഴത്തെ മാർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ എന്നീ പൗരസ്ത്യ കാതോലിക്കോസുമാരും 1975—1996 കാലത്തെ സാമന്ത-എതിര്‍ പൗരസ്ത്യ കാതോലിക്കോസ് മാർ ബസേലിയോസ് പൗലോസ് ദ്വിതീയനും പൗലോസ് എന്നു് പേരുള്ള കാതോലിക്കോസുമാരാണു്.

20101127

സാമൂഹ്യ തിന്മകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം - പൗരസ്ത്യ കാതോലിക്കാ ബാവ



കോട്ടയം: സാമൂഹ്യ തിന്മകള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും ഈ തരം വിപത്തുകള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത് സഭകള്‍ ഐക്യത്തോടെ പ്രതികരിക്കണമെന്നും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ്സ് ഹൌസില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു പരിശുദ്ധ ബാവാ.

ആര്‍ച്ച് ബിഷപ്പ്മാരായ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസഫ് പൌവ്വത്തില്‍, മാര്‍ ജോര്‍ജ്ജ് കോച്ചേരി (വത്തിക്കാന്‍ സ്ഥാനാപതി) വികാരി ജനറാള്‍ മോണ്‍. മാത്യു വെള്ളാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

20101124

പൗരസ്ത്യ കാതോലിക്കോസു്മാരുടെ രണ്ടാം പട്ടിക

ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമാചാര്യന്‍മാരായ പൗരസ്ത്യ കാതോലിക്കോസ് - പാത്രിയർക്കീസു്മാരുടെ പട്ടിക
(എതിര്‍ കാതോലിക്കോസുമാരെ എണ്ണത്തില്‍ പെടുത്താത്തതു്)
(ക്രമ നമ്പര്‍, പേരു്, ഭരണകാലം, ആസ്ഥാനം എന്ന ക്രമത്തില്‍)
1. മാർ തോമാ ശ്ലീഹാ 35—72 ഉറഹ, മലങ്കര
2. മാർ ആദായി 37—65 ജൂലൈ 30 ഉറഹ
3. മാർ ആഗായി 66—87 ഉറഹ
4. മാർ മാറി 88—120 സോലിക്യ-സ്റ്റെസിഫോൺ
5. മാർ അബ്രോസിയൂസ് 121—137 സോലിക്യ-സ്റ്റെസിഫോൺ
6. മാർ അബ്രാഹം പ്രഥമന്‍ 159—171 സോലിക്യ-സ്റ്റെസിഫോൺ
7. മാർ യാക്കോ 172—190 സോലിക്യ-സ്റ്റെസിഫോൺ
8. മാർ ആഹാദാ ബൂയ് 190—220 സോലിക്യ-സ്റ്റെസിഫോൺ
9. മാർ ശഹലൂപ്പാ 220—240 സോലിക്യ-സ്റ്റെസിഫോൺ
10. മാർ പാപ്പ 317—329 സോലിക്യ-സ്റ്റെസിഫോൺ
11. മാർ ശെമഓൻ ബർസാബെ 329—341 സോലിക്യ-സ്റ്റെസിഫോൺ
12. മാർ ശഹ്‍‍ദോസ്ത് 341—345 സോലിക്യ-സ്റ്റെസിഫോൺ
13. മാർ ബർബാശേമിൻ 345—350 സോലിക്യ-സ്റ്റെസിഫോൺ
14. മാർ താമൂസ (താമൂസൊ) 363—371 സോലിക്യ-സ്റ്റെസിഫോൺ
15. മാർ കയൂമാ 372—399 സോലിക്യ-സ്റ്റെസിഫോൺ
16. മാർ ഇസഹാക്ക് 399—410 സോലിക്യ-സ്റ്റെസിഫോൺ
17. മാർ ഓഹ് (ആഹായ്) 410—415 സോലിക്യ-സ്റ്റെസിഫോൺ
18. മാർ യാബാലാഹാ 415—420 സോലിക്യ-സ്റ്റെസിഫോൺ
19. മാർ മാഗ്നസ് 420 സോലിക്യ-സ്റ്റെസിഫോൺ
20. മാർ മറാബോക്ത് 420—421 സോലിക്യ-സ്റ്റെസിഫോൺ
21. മാർ ദാദീശോ 421—456 സോലിക്യ-സ്റ്റെസിഫോൺ
22. മാർ ബാബൂയാഹ് 456/7—484 (സഹദാ) സോലിക്യ-സ്റ്റെസിഫോൺ
23. മാർ അക്കാക്കിയൂസ് (നെസ്തോറിയ കക്ഷി) 484/5—496 സോലിക്യ-സ്റ്റെസിഫോൺ
24. മാർ ബാബി (ബാബായ്) (നെസ്തോറിയ കക്ഷി) 496—503 സോലിക്യ-സ്റ്റെസിഫോൺ
25. മാർ ശീലാസ് (നെസ്തോറിയ കക്ഷി)503—523 സോലിക്യ-സ്റ്റെസിഫോൺ
26. മാർ ഏലീശാ (നെസ്തോറിയ കക്ഷി) 523/4—539 സ്റ്റെസിഫോൺ
■ മാർ നര്‍‍സെ(നെസ്തോറിയ കക്ഷി) 523/4—539 സോലിക്യ
27. മാർ പൗലോസ് (നെസ്തോറിയ കക്ഷി) 539—540 സോലിക്യ-സ്റ്റെസിഫോൺ
28. മാർ ആബാ +552 (നെസ്തോറിയ കക്ഷി) 540—543 സോലിക്യ-സ്റ്റെസിഫോൺ
29. മാർ യാക്കോബ് ബുര്‍‍ദാന (+577) 543—559 ഉറഹ
30. മാർ അഹൂദേമ്മേ 559—575 തെക്‍രീത്
31. മാർ കാമീശോ 578—609 തെക്‍രീത്
32. മാർ ശമുവേല്‍ 614—624 തെക്‍രീത്
33. മാർ മറൂഥാ 629—649 മെയ് 2 തെക്‍രീത്
34. മാർ ദനഹാ പ്രഥമന്‍ 649— 659 നവം 3 തെക്‍രീത്
35. മാർ ബാറേശു 669—684 ഡിസം 17 തെക്‍രീത്
36. മാർ അബ്രാഹം ദ്വിതീയന്‍ 684- 685 തെക്‍രീത്
37. മാർ ദാവീദ് 685 — 686 തെക്‍രീത്
38. മാർ യോഹന്നാന്‍ സാബാ 686 മദ്ധ്യം—688 ജനു 4 തെക്‍രീത്
39. മാർ ദനഹാ ദ്വിതീയന്‍ 688 മാര്‍‍ച്ച് 13—727ഒക്ടോ 19 തെക്‍രീത്
40. മാർ (ബസേലിയോസ് മാർത്തോമ്മാ) പൗലോസ് 727-757 മാര്‍‍ച്ച് 25 തെക്‍രീത്
41. മാർ യോഹന്നാന്‍ കീയൂനായ 757— - - പുറത്താക്കപ്പെട്ടു തെക്‍രീത്
42. മാർ യൗസേപ്പ് (കാലം ചെയ്യുന്നതു് വരെ തുടര്‍ന്നു) തെക്‍രീത്
43. മാർ ശർബീല്‍ (സ്ഥാനത്യാഗം ചെയ്തു) തെക്‍രീത്
44. മാർ ശെമഓന്‍ (പുറത്താക്കപ്പെട്ടു, പിളര്‍‍പ്പു്) തെക്‍രീത്
45. മാർ ബസേലിയോസ് ബാലാദ് (ബാലാദിലെ ബസേലിയോസ്) - - —830 തെക്‍രീത്
46. മാർ ദാനിയേല്‍ 830—834 തെക്‍രീത്
47. മാർ തോമാ (തെക്‍രീതു്കാരന്‍) 834—847 മെയ്8 തെക്‍രീത്
48. മാർ ബസേലിയോസ് ലാസര്‍ എസ്തുനാറ848 സെ 23—868 ഒക്ടോ17 തെക്‍രീത് -നിസിബിസ്
■ മാർ മല്‍‍ക്കിസദെക്ക് 857—868നവം26 (എതിര്‍ മപ്രിയാന) തെക്‍രീത്
49. മാർ സര്‍‍ഗീസ് 872—883നവം 11 തെക്‍രീത്
50. മാർ സര്‍‍ഗീസ് അത്താനാസിയോസ് 887 ഫെ 8-903 ഡി 27 തെക്‍രീത്
51. മാർ തോമാ എസ്തുനാറ 910സെ 9—911ജനു തെക്‍രീത്
52. മാർ ദനഹാ കാദീശ 912-932 തെക്‍രീത്
53. മാർ ബസേലിയോസ് പ്രഥമന്‍ 936 നവം—960 ആഗസ്റ്റ് തെക്‍രീത്
54. മാർ കുറിയാക്കോസ് ഹോറാന്‍ 962—979ഫെ തെക്‍രീത്
55. മാർ യോഹന്നാന്‍ ദമസ്കോസു് (ദമസ്കോസു്കാരന്‍) 981—988 തെക്‍രീത്
56. മാർ ഇഗ്നാത്തിയോസ് ബര്‍‍ക്കീക്കി 991—1016 (പുറത്തുപോയി) തെക്‍രീത്
57. മാർ അത്താനാസിയോസ് അബ്ദല്‍ മശീഹ 1016—1041 തെക്‍രീത്
58. മാർ ബസേലിയോസ് ദ്വിതീയന്‍ (തെക്‍രീതു്കാരന്‍)1046—1069 തെക്‍രീത്
59. മാർ യോഹന്നാന്‍ സ്ലീബ 1075—1106 തെക്‍രീത്
തെക്‍രീത് സഭാകേന്ദ്രം അറബികള്‍ പിടിച്ചിടുത്തു തെക്‍രീത്തിലെ ക്രിസ്ത്യാനികള്‍‍ ചിതറി.1089 -ല്‍ മൂസല്‍ താല്കാലിക ആസ്ഥാനം
60. മാർ ദിവന്നാസിയോസ് മോശ 1112—1142/3 തെക്‍രീത് പള്ളി പുതുക്കിപ്പണിതു. ആസ്ഥാനം ബാഗ്ദാദ്
61. മാർ ഇഗ്നാത്തിയോസ് ലാസര്‍ 1443—1464 ബാഗ്ദാദ് -മൂസല്‍
62. മാർ യോഹന്നാന്‍ സാറൂഗായാ (സ്രോഗിലെ യോഹന്നാന്‍) 1164-1188 മൂസല്‍
63. മാർ ഗ്രിഗോറിയോസ് യാക്കൂബ് 1189—1214 മൂസല്‍
■ മാർ ദിവന്നാസിയോസ് ബര്‍‍മസീഹ് (എതിര്‍ കാതോലിക്കോസ്)1189—1203 വിമത കക്ഷി
64. മാർ ഇഗ്നാത്തിയോസ് ദാവീദ് 1215-1222 അന്ത്യോക്യാ പാത്രിയര്‍‍ക്കീസായി മത്തായിദയറ
65. മാർദിവന്നാസിയോസ് സ്ലീബ കഫര്‍‍സല്‍‍തായ 1222—1231സെപ്തംബര്‍ ‍(കൊല്ലപ്പെട്ടു) മത്തായിദയറ
66. മാർ യോഹന്നാന്‍‍ ബര്‍‍ മാദാനി 1232—1253 (എതിര്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസായി1263ല്‍ കാലംചെയ്തു) മത്തായി ദയറ
67. മാർ ഇഗ്നാത്തിയോസ് സ്ലീബ 1253—1258 മത്തായി ദയറ
68. മാർ ഗ്രിഗോറിയോസ് അബുല്‍ ഫറാജ് ബര്‍ അഹറോന്‍ (ബര്‍ എബ്രായ) 1264—1286 ജൂലൈ 3 മത്തായി ദയറ
69. മാർ ബര്‍‍സൗമാ സാഫി ബര്‍ എബ്രായ രണ്ടാമന്‍ 1288—1308 മത്തായി ദയറ- മൂസല്‍
70. മാർ ഗ്രിഗോറിയോസ് മത്തായി ബര്‍‍ ഹനനിയാ 1317—1345 മത്തായി ദയറ-മൂസല്‍
71. മാർ ഗ്രിഗോറിയോസ് ബര്‍ കൈനായ 1358— - -കൊല്ലപ്പെട്ടു മത്തായി ദയറ-മൂസല്‍
72. മാർ അത്താനാസിയോസ് അബ്രാഹം 1364 ഒക്ടോ—1379
മത്തായി ദയറയും മൂസലും 1369ല്‍ മംഗോളിയര്‍ നശിപ്പിച്ചു.
73. മാർ ബസേലിയോസ് ബഹനാം ഹെദ്‍‍ലായ 1404—1412 (അന്ത്യോക്യാ പാത്രിയര്‍‍ക്കീസായി)
74. മാർ ദീയസ്കോറസ് ബഹനാം അറബായ 1415—1417
75. മാർ ബസേലിയോസ് ബര്‍‍സൗമാ മാദാനായ 1422—1455
76. മാർ ബസേലിയോസ് അസീസ് 1471—1487
77. മാർ നോഹ 1490-1494 (1494മുതല്‍‍1509 വരെ അന്ത്യോക്യാ പാത്രിയര്‍‍ക്കീസ്)
78. മാർ അബ്രാഹം തൃതീയന്‍ 1494-1528
79. മാർ അത്താനാസിയോസ് ഹബീബ് 1528—1533 മൂസല്‍
80. മാർ ബസേലിയോസ് ഏലിയാസ് 1533—1552 മൂസല്‍
81. മാർ ബസേലിയോസ് നെമദ് അള്ളാ നൂര്‍‍ എദ്ദീന്‍ 1555—1575 (1557 മുതല്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസും. 1578-ല്‍ സഭവിട്ടു് റോമാസഭയില്‍ ചേര്‍‍ന്നു). മൂസല്‍
82. മാർ ബസേലിയോസ് ദാവീദ് ഷാ ഇബ് നൂര്‍‍ എദ്ദീന്‍ 1575—1576 (അന്ത്യോക്യാ പാത്രിയര്‍‍ക്കീസായി) മൂസല്‍
83. മാർ ബസേലിയോസ് പിലാത്തോസ് അല്‍ മന്‍‍സുറാതി 1576—1591 (അന്ത്യോക്യാ പാത്രിയര്‍‍ക്കീസായി) മൂസല്‍
84. മാർ ബസേലിയോസ് അബ്ദ് അല്‍ ഗാനി 1591—1597 മൂസല്‍
85. മാർ ബസേലിയോസ് ഹാദായത് അള്ളാ പത്രോസ് 1597— 1639(1598ല്‍‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസായി) മൂസല്‍
86. മാർ ബസേലിയോസ് ശക്രള്ള പ്രഥമൻ 1639—1652 മൂസല്‍
87. മാർ ബസേലിയോസ് അബ്ദ് അല്‍ മിശിഹ പ്രഥമൻ 1655—1665 (1662 മുതല്‍ 1686വരെ അന്ത്യോക്യാ പാത്രിയര്‍‍ക്കീസും ആയി) മൂസല്‍
88. മാർ ബസേലിയോസ് ഹബീബ് 1665—1674 (1674 മുതല്‍ ബദല്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസും1686മുതല്‍ 1687വരെ പ്രാമാണിക പാത്രിയര്‍‍ക്കീസും ആയി) മൂസല്‍
89. മാർ ബസേലിയോസ് യെല്‍‍ദാ 1675-1685 (1685ല്‍‍ കേരളത്തിലേയ്ക്കു് പോന്നു് കോതമംഗലത്ത് അടങ്ങി) മത്തായി ദയറ
90. മാർ (ബസേലിയോസ്) ഇഗ്നാത്തിയോസ് ഗീവറുഗീസ് 1685-1687 (1687 മുതല്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസും) മൂസല്‍
91. മാർ ബസേലിയോസ് ഇസഹാക് ആസാര്‍ അല്‍ മൗസീലി 1687—1722(1709 മുതല്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസും) മൂസല്‍
92. മാർ ബസേലിയോസ് ശക്രള്ള ദ്വിതീയൻ 1722—1745 (1723 മുതല്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസും) മൂസല്‍
93. മാർ ബസേലിയോസ് ശക്രള്ള തൃതീയൻ 1748—1764 മലങ്കര
(1751ല്‍ കേരളത്തിലെത്തി 1764-ല്‍ കണ്ടനാട്ട് അടങ്ങി) ■ മാർ ഗ്രിഗോറിയോസ് ലാസര്‍ 1730—1759 മൂസല്‍-മത്തായി ദയറ
94. മാർ ബസേലിയോസ് ഗീവറുഗീസ് മോശ 1760 —1781(1768 മുതല്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസും) മത്തായി ദയറ
95. മാർ ബസേലിയോസ് ബീശാറ 1782—1817
■ മാർ ബസേലിയോസ് മത്തായി (പുറന്തള്ളപ്പെട്ടു) 1820 മത്തായി ദയറ
96. മാർ ബസേലിയോസ് ഏലിയാസ് കര്‍‍മേ പുറത്താക്കപ്പെട്ടു 1825—1827 മത്തായി ദയറ
97. മാർ ബസേലിയോസ് ഏലിയാസ് അന്‍‍കാസ് 1827—1847(1739 മുതല്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസും) മത്തായി ദയറ
98. മാർ ബസേലിയോസ് ബഹനാം 1852—1859 വേദവിപരീതിയായി മത്തായി ദയറ
1860-ല്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് ഇഗ്നാത്തിയോസ് യാക്കോബ് ദ്വിതീയന്റെ അദ്ധ്യക്ഷതയില്‍ ദയര്‍ അസ്-സഫാറാനില്‍ കൂടിയ സുന്നഹദോസു് നാമമാത്രമായി മാറിയ പൗരസ്ത്യ കാതോലിക്കാസനത്തെ അന്ത്യോക്യാ പാത്രിയര്‍‍ക്കാസനത്തില്‍ ലയിപ്പിച്ചു.
99. മാർ ഇഗ്നാത്തിയോസ് യാക്കോബ് ദ്വിതീയന്‍ 1860—1871 (1847- മുതല്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസ്) മർദീൻ
100. മാർ ഇഗ്നാത്തിയോസ് പത്രോസ് നാലാമൻ 1872—1894 (അന്ത്യോക്യാ പാത്രിയര്‍‍ക്കീസ്) മർദീൻ
ഇന്ത്യന്‍‍ പൗരസ്ത്യ സഭ മുളന്തുരുത്തി സുന്നഹദോസ് പ്രകാരം അന്ത്യോക്യാ പാത്രിയര്‍‍ക്കാസനത്തിന്റെ കീഴിലായി
101. മാർ ഇഗ്നാത്തിയോസ് അബ്ദ് അല്‍ മിശിഹ 1896—1912(1896- മുതല്‍ 1915വരെ അന്ത്യോക്യാ പാത്രിയര്‍‍ക്കീസ്) മർദീൻ പൗരസ്ത്യ കാതോലിക്കാസനത്തെ സമ്പൂര്‍‍ണമായി പുനരുദ്ധരിച്ചു് ഇന്ത്യൻ‍ പൗരസ്ത്യ സഭയുടെ ഭരണം കൈമാറി
102. മാർ ബസേലിയോസ് പൗലോസ് പ്രഥമൻ (1912—1913 മെയ് 2)കോട്ടയം പഴയസെമിനാരി
103. മാർ ബസേലിയോസ് ഗീവറുഗീസ് പ്രഥമൻ (1925—1928) കോട്ടയം പഴയസെമിനാരി
104. മാർ ബസേലിയോസ് ഗീവറുഗീസ് ദ്വിതീയൻ(1929—1964) കോട്ടയം പഴയസെമിനാരി, 1963 മുതല്‍ ദേവലോകം
105. മാർ ബസേലിയോസ് ഔഗേൻ പ്രഥമൻ (1964—1975) ദേവലോകം
106. മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ (1975—1991) ദേവലോകം
■ മാർ ബസേലിയോസ് പൗലോസ് ദ്വിതീയൻ (എതിര്‍ കാതോലിക്കോസ്) (1975—1996) മൂവാറ്റുപുഴ (2002-ൽ സയുക്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ നിലവില്‍ വന്നതോടെ ഇരുകക്ഷികളും ഒന്നായി)
107. മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ(1991—2005) ദേവലോകം
108. മാർ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ (2005—2010) ദേവലോകം
109. മാർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ (2010— തുടരുന്നു) ദേവലോകം

മാർ സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം തയ്യാറാക്കിയതു്

20101122

പൗരസ്ത്യ കാതോലിക്കോസു്മാരുടെ പട്ടിക

റോമാ സാമ്രാജ്യത്തിനു് പുറത്തു് ഉറഹായിലും പേര്‍ഷ്യയിലും മലങ്കരയിലും ആയി വികസിച്ച ഓര്‍ത്തഡോക്സ്‌ പൗരസ്ത്യ സഭയുടെ സാര്‍‍വത്രിക ആത്മീയ പരമാചാര്യനാണു് ഓര്‍ത്തഡോക്സ്‌ പൗരസ്ത്യ കാതോലിക്കോസ്-പാത്രിയര്‍ക്കീസ്.

ക്രിസ്തു ശിഷ്യനും പന്തിരുവരിൽ ഒരുവനുമായ തോമാശ്ലീഹായെ തങ്ങളുടെ ഒന്നാമത്തെ മേലദ്ധ്യക്ഷനായി ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ സ്വീകരിയ്ക്കുന്നു. തോമാശ്ലീഹ അയച്ച ആദായി ക്രി പി 37-ല്‍ ഉറഹായിലും മാര്‍ത്തോമാ ശ്ലീഹാ ക്രി പി 52-ല്‍ മലങ്കരയിലും സഭ സ്ഥാപിച്ചുവെന്നു് വിശ്വസിയ്ക്കപ്പെടുന്നു. ഉറഹായിലെ സഭയുടെ പുത്രീസഭയായാണ് പേര്‍ഷ്യയിലെ സഭസ്ഥാപിതമായതു്.
ലോകത്തിലെ ആദ്യത്തെ ക്രൈസ്തവ രാഷ്ട്രമായി ഉറഹാ തലസ്ഥാനമായ ഒഷ്റേന്‍ മാറി. ഓശാന ഞായറാഴ്ച സഭ ആദ്യമായി കൊണ്ടാടിയത് ഇവിടെയായിരുന്നു. അനേകകാലത്തേയ്ക്കു് ഉറഹാ പൗരസ്ത്യ രാജ്യങ്ങളിലെ ക്രിസ്തു മതപ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായിരുന്നു. ഉറഹായെ റോമാ സാമ്രാജ്യം കീഴടക്കിയപ്പോള്‍ പേര്‍‍ഷ്യയിലെ സോലിക്യ —സ്റ്റെസിഫോണ്‍ എന്ന ഇരട്ടനഗരം പൗരസ്ത്യസഭയുടെ ആസ്ഥാനമായിവികസിച്ചു.

ക്രി പി 410 മുതലെങ്കിലും പൗരസ്ത്യ സഭയുടെ പൊതു മെത്രാപ്പോലീത്തയെ പൗരസ്ത്യ കാതോലിക്കോസ് എന്നു് വിളിച്ചു് തുടങ്ങി. അഞ്ചാം നൂറ്റാണ്ടില്‍ തന്നെ പാത്രിയര്‍ക്കീസ് എന്നും പൗരസ്ത്യ കാതോലിക്കോസിനെ വിളിയ്ക്കുന്ന പതിവുമാരംഭിച്ചു. കാതോലിക്കോസ്-പാത്രിയര്‍ക്കീസ് എന്ന പ്രയോഗവും സാധാരണയാണു്.
ക്രി. പി. 489—543 കാലത്തു് പൗരസ്ത്യ സഭയില്‍ നെസ്തോറിയ കക്ഷി ശക്തി പ്രാപിച്ചു. തെക്‍രീത് (തിക്‍രീത്തു്) നഗരത്തില്‍ മാത്രമാണു് നെസ്തോറിയ കക്ഷിയുടെ സ്വാധീനം ഒരുസമയത്തുമുണ്ടാകാതിരുന്നതു്. ഓര്‍ത്തഡോക്സ്‌ കക്ഷിയ്ക്കു് മേല്പട്ടക്കാരനായിട്ടു് ഒരുസമയത്തു് ശിംഗാറിലെ കാരിസ് മെത്രാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. 543-ല്‍ അലക്സാന്ത്രിയന്‍ മാര്‍പാപ്പ തടവറയില്‍‍ വച്ചു് എക്യമെനിക്കല്‍ മഹാ മേലദ്ധ്യക്ഷനായി അവരോധിച്ചയച്ച ഉറഹായുടെ യാക്കൂബ് ബുര്‍‍ദാന യുടെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്സ്‌ കക്ഷി പൗരസ്ത്യ സഭയുടെ പള്ളികളുടെയും സ്ഥാപനങ്ങളുടെയും നിയന്ത്രണത്തിനുവേണ്ടി ഔദ്യോഗിക പക്ഷമായ നെസ്തോറിയ കക്ഷിയുമായി മല്‍സരിയ്ക്കുന്നതില്‍‍ നിന്നും പിന്‍‍വാങ്ങി സമാന്തരമായി സഭ കെട്ടിപ്പടുക്കാന്‍ ശ്രമിച്ചു.

539ല്‍ മെത്രാനായ മാർ അഹൂദേമ്മേ ബാവയെ 559ല്‍ ഓര്‍ത്തഡോക്സ്‌ പൗരസ്ത്യ സഭയുടെ പൊതു മഹാമേലദ്ധ്യക്ഷനായി യാക്കൂബ് ബുര്‍‍ദാന വാഴിച്ചു. തിക്‍രീത്തു് നഗരം ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ ആസ്ഥാനമായി. ഓര്‍ത്തഡോക്സ് പൗരസ്ത്യ കാതോലിക്കാസനത്തിന്റെ പ്രശസ്തിയും പ്രതാപവും ഏഴാം നൂറ്റാണ്ടില്‍ മാര്‍ മറൂസയുടെ കാലം മുതല്‍ 1089- ല്‍ തെക്‍രീത് സഭാകേന്ദ്രം അറബികള്‍ പിടിച്ചെടുക്കുന്നതുവരെ നിലനിന്നു.

ഓർത്തഡോക്സ് പൗരസ്ത്യ സഭ അംഗ സഭയായി ഉള്‍‍പ്പെട്ട പുരാതന (ഓറിയന്റല്‍) ഓർത്തഡോക്സ് സഭാകുടുംബത്തിലെ‍ മറ്റൊരു അംഗ സഭയായ ബൈസാന്ത്യസാമ്രാജ്യത്തിലെ അന്ത്യോക്യാ സഭയുമായുള്ള സഹകരണം പേര്‍‍ഷ്യയെ ബൈസാന്ത്യം (കിഴക്കന്‍‍ റോമാ സാമ്രാജ്യം) കീഴടക്കിയശേഷം അതായതു് 7-ആം നൂറ്റാണ്ടു മുതല്‍ വര്‍‍ദ്ധിച്ചു വന്നു. ഒരേ വിശ്വാസവും ആരാധനാക്രമവുമുള്ള രണ്ടുസഭകളും ഒറ്റ രാഷ്ട്രീയ അതിര്‍‍ത്തിയ്ക്കുള്ളിലായി മാറിയപ്പോള്‍ പരസ്പര മല്‍സരമില്ലാതെ പ്രവര്‍‍ത്തിയ്ക്കുന്നതിനു് ചില ക്രമീകരണങ്ങളുണ്ടാക്കി. അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുടെയും ഓർത്തഡോക്സ് സുറിയാനി പൗരസ്ത്യ സഭയുടെയും സംയുക്ത സുന്നഹദോസു് 869 ഫെബ്രുവരിയില്‍ കഫര്‍‍തൂത്തയില്‍‍ കൂടി രണ്ടുസഭകളും തമ്മിലുള്ള വ്യവസ്ഥാപിതമായ ബന്ധം ഉറപ്പിച്ചു. (1) ഭുമിശാസ്ത്രപരമായ അധികാരാതിര്‍ത്തിയില്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസും പൗരസ്ത്യ കാതോലിക്കോസും പരസ്പരം ഇടപെടാതിരിയ്ക്കുക, (2) അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ തെരഞ്ഞെടുപ്പിനു് പൗരസ്ത്യ കാതോലിക്കോസിന്റെയും പൗരസ്ത്യ കാതോലിക്കോസിന്റെ തെരഞ്ഞെടുപ്പിനു് അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെയും അംഗീകാരം വേണം, (3) ഒരേ വേദിയില്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസിന് ഒന്നാം സ്ഥാനവും പൗരസ്ത്യ കാതോലിക്കോസിന് ‍ രണ്ടാം സ്ഥാനവും ആയിരിയ്ക്കും (4) പൗരസ്ത്യ കാതോലിക്കോസിനാല്‍‍ മുടക്കപ്പെടുന്നവര്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസിനാലും മുടക്കപ്പെടും തുടങ്ങിയ വ്യവസ്ഥകള്‍ അങ്ങനെ നിലവില്‍വന്നു.

1089-ല്‍ തെക്‍രീത് സഭാകേന്ദ്രവും മാര്‍ ആഹൂദെമ്മെയുടെ പള്ളിയും അറബികള്‍ തകര്‍‍ത്തു. തെക്‍രീതിലെ ക്രിസ്ത്യാനികള്‍ ചിതറി. പൗരസ്ത്യ കാതോലിക്കോസ് തന്നെ കഷ്ടിച്ചാണു് രക്ഷപ്പെട്ടതു്. പിന്നീടു് പൗരസ്ത്യ കാതോലിക്കാസനത്തിനു് സ്ഥിരമായ ആസ്ഥാനമില്ലാതായി. 1215-ല്‍ പൗരസ്ത്യ കാതോലിക്കോസായ മാർ ഇഗ്നാത്തിയോസ് ദാവീദ് 1222 ല്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസായതോടെ അന്ത്യോക്യാ പാത്രിയര്‍‍ക്കാസനത്തില്‍ പൗരസ്ത്യ കാതോലിക്കാസനം ലയിച്ചു തുടങ്ങുകയായിരുന്നു.

മത്തായിദയറയും മൂസലും 1369-ല്‍ മംഗോളിയര്‍ നശിപ്പിച്ചതോടെ പൗരസ്ത്യ കാതോലിക്കാസനത്തിന്റെ നിലനില്പു് തന്നെ അപകടത്തിലായി. അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് നിര്‍‍ദേശിയ്ക്കുന്നവര്‍‍ (നോമിനികള്‍) ക്രമേണ പൗരസ്ത്യ കാതോലിക്കോസുമാരായിത്തുടങ്ങി. പൗരസ്ത്യ കാതോലിക്കോസുമാര്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസാകുന്നതും പതിവായി.

ദുര്‍‍ബലവും നാമമാത്രവുമായി മാറിയ പൗരസ്ത്യ കാതോലിക്കാസനത്തെ 1860-ല്‍ ദയര്‍ അസ്-സഫാറാനില്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് ഇഗ്നാത്തിയോസ് യാക്കോബ് ദ്വിതീയന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സുന്നഹദോസു് അന്ത്യോക്യാ പാത്രിയര്‍‍ക്കാസനത്തില്‍ ലയിപ്പിച്ചു.

അങ്ങനെ ഘട്ടം ഘട്ടമായി അന്ത്യോക്യാ പാത്രിയര്‍‍ക്കാസനത്തില്‍ ലയിച്ച പൗരസ്ത്യ കാതോലിക്കാസനത്തെ 1912-ല്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് മാർ ഇഗ്നാത്തിയോസ് അബ്ദ് അല്‍ മിശിഹ ദ്വിതീയന്‍‍ സമ്പൂര്‍‍ണമായി പുനരുദ്ധരിച്ചു് ഇന്ത്യൻ‍ പൗരസ്ത്യ സഭയുടെ (മലങ്കര സഭ) അധികാരം കൈമാറി. 52-ല്‍‍ സ്ഥാപിതമായ മലങ്കര സഭ എന്ന ഇന്ത്യൻ‍ പൗരസ്ത്യ സഭ 4-9 നൂറ്റാണ്ടുകള്‍ മുതലേ പൗരസ്ത്യ കാതോലിക്കോസിന്റെ ആത്മീയ പരമാചാര്യത്വത്തെ സ്വീകരിച്ചുകൊണ്ടു് ആകമാന ക്രിസ്തീയ മുഖ്യധാരയുമായി ബന്ധപ്പെട്ടുനിന്ന (ആകമാന സഭയുടെ കൂട്ടായ്മയില്‍ ഉള്‍‍പ്പെട്ടു് നിന്ന) പൗരസ്ത്യ സ്വയംഭരണ സഭയായിരുന്നു.
ക്രിസ്തു ശാസ്ത്രപരമായ തര്‍‍ക്കങ്ങളില്‍ അശ്രദ്ധരായിരുന്ന മലങ്കര സഭാനേതൃത്വം ഓർത്തഡോക്സ് കക്ഷിയുടെയും നെസ്തോറിയന്‍‍ കക്ഷിയുടെയും പൗരസ്ത്യ കാതോലിക്കോസ്- പാത്രിയര്‍‍ക്കീസുമാരെ ഒരുപോലെയാണു് കണ്ടിരുന്നതു്. വാസ്കോഡ ഗാമ കേരളത്തിലെത്തുന്ന കാലത്തു് നെസ്തോറിയന്‍ പൗരസ്ത്യ കാതോലിക്കോസ്- പാത്രിയര്‍‍ക്കീസുമായിട്ടായിരുന്നു മലങ്കര സഭയുടെ ബന്ധം.

പറങ്കി-റോമാസഭയുടെ ആക്രമണത്തെ നേരിടാനായി ഇന്ത്യൻ‍ പൗരസ്ത്യ സഭ 1653-ല്‍ എപ്പിസ്കോപ്പല്‍ സഭാശാസ്ത്രം സ്വീകരിച്ചു. മലങ്കര സഭയുടെ പൊതുഭാര ശുശ്രൂഷകനായ ജാതിയ്ക്കു് കർത്തവ്യൻ എന്ന സ്ഥാനി മാര്‍‍ത്തോമ്മാ ഒന്നാമന്‍ എന്നപേരില്‍ മലങ്കര മെത്രാപ്പോലീത്തയായി അഭിഷിക്തനായി. അതിനു് അംഗീകാരം നല്‍‍കി നിലനിറുത്തിയതു് ഓർത്തഡോക്സ് പൗരസ്ത്യ കാതോലിക്കോസും അന്ത്യോക്യാ പാത്രിയര്‍‍ക്കീസുമായിരുന്ന മാർ ഇഗ്നാത്തിയോസ് അബ്ദ് അല്‍ മിശിഹ പ്രഥമന്‍ ആയിരുന്നു.
പൗരസ്ത്യ കാതോലിക്കാസനം അന്ത്യോക്യാ പാത്രിയര്‍‍ക്കാസനത്തില്‍ ലയിപ്പിച്ചതിനു് ശേഷം 1876-ല്‍‍ മുളന്തുരുത്തി സുന്നഹദോസു് തീരുമാനപ്രകാരം ഇന്ത്യൻ‍ പൗരസ്ത്യ സഭ അന്ത്യോക്യാ പാത്രിയര്‍‍ക്കാസനത്തിന്റെ കീഴില്‍ ഔപചാരികമായിവന്നു. 1912-ല്‍ വീണ്ടും മലങ്കര സഭ പൗരസ്ത്യ കാതോലിക്കാസനത്തിന്റെ ആത്മീയ പരമാചാര്യത്വത്തിന്‍ കീഴിലായി. അന്നു് വട്ടശേരില്‍‍ മാര്‍ ദീവന്നാസിയോസായിരുന്നു മലങ്കര സഭാതലവന്‍‍ അഥവാ മലങ്കര മെത്രാപ്പോലീത്ത. മലങ്കര മെത്രാപ്പോലീത്ത എന്നുവിളിയ്ക്കപ്പെടുന്ന വലിയ മെത്രാപ്പോലീത്ത പ്രധാന അദ്ധ്യക്ഷനായ സ്വയംഭരണ സഭയാണു് മലങ്കര സഭ.

1934-ല്‍ ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ ഭാഗമായ മലങ്കര സഭയുടെ മഹാപ്രധാനാചാര്യനായ മലങ്കര മെത്രാപ്പോലീത്തയുമായിക്കൂടി അന്നത്തെ പൗരസ്ത്യ കാതോലിക്കോസിനെ തെരഞ്ഞെത്തു. അന്നു് മുതല്‍ മലങ്കര മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കോസും ആയി ഒരാളെത്തന്നെ തെരഞ്ഞെടുക്കുന്ന പതിവു് തുടങ്ങി.
ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമാചാര്യനായ(സുപ്രീം പോന്തിഫ്) പൗരസ്ത്യ കാതോലിക്കോസിനെ ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ പരമ പാത്രിയർക്കീസു്മാരിൽ ഒരാളായാണു് പരിഗണിയ്ക്കുന്നതു്. 1965ലെ ആഡിസ് അബാബ സുന്നഹദോസില്‍ അലക്സാന്ത്രിയാ മാര്‍‍പാപ്പയോടും അന്ത്യോക്യാ പാത്രിയര്‍‍ക്കീസിനോടും ആര്‍‍മീനിയാ കാതോലിക്കോസുമാരോടും എത്തിയോപ്പിയാ പാത്രിയര്‍‍ക്കീസിനോടും ഒപ്പം പൗരസ്ത്യ കാതോലിക്കോസ് മാര്‍ ഔഗേന്‍ പ്രഥമന്‍‍ ബാവയും പങ്കെടുത്തു.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവയാണു് ഇപ്പോഴത്തെ പൗരസ്ത്യ കാതോലിക്കോസ്. മലങ്കര സഭയുടെ പൊതുഭാര ശുശ്രൂഷകനായ ജാതിയ്ക്കു് കർത്തവ്യൻ എന്ന സ്ഥാനി മലങ്കര മെത്രാപ്പോലീത്ത എന്നു് അറിയപ്പെട്ടുതുടങ്ങിയതിനുശേഷമുള്ള 21-ആമത്തെ മലങ്കര മെത്രാപ്പോലീത്തയുമാണു് ഈ ബാവ.

ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമാചാര്യന്‍മാരായ പൗരസ്ത്യ കാതോലിക്കോസ് - പാത്രിയർക്കീസു്മാരുടെ പട്ടിക
(ക്രമ നമ്പര്‍, പേരു്, ഭരണകാലം, ആസ്ഥാനം എന്ന ക്രമത്തില്‍)

1. മാർ തോമാ ശ്ലീഹാ 35—72 ഉറഹ, മലങ്കര
2. മാർ ആദായി 37—65 ജൂലൈ 30 ഉറഹ
3. മാർ ആഗായി 66—87 ഉറഹ
4. മാർ മാറി 88—120 സോലിക്യ-സ്റ്റെസിഫോൺ
5. മാർ അബ്രോസിയൂസ് 121—137 സോലിക്യ-സ്റ്റെസിഫോൺ
6. മാർ അബ്രാഹം പ്രഥമന്‍ 159—171 സോലിക്യ-സ്റ്റെസിഫോൺ
7. മാർ യാക്കോ 172—190 സോലിക്യ-സ്റ്റെസിഫോൺ
8. മാർ ആഹാദാ ബൂയ് 190—220 സോലിക്യ-സ്റ്റെസിഫോൺ
9. മാർ ശഹലൂപ്പാ 220—240 സോലിക്യ-സ്റ്റെസിഫോൺ
10. മാർ പാപ്പ 317—329 സോലിക്യ-സ്റ്റെസിഫോൺ
11. മാർ ശെമഓൻ ബർസാബെ 329—341 സോലിക്യ-സ്റ്റെസിഫോൺ
12. മാർ ശഹ്‍‍ദോസ്ത് 341—345 സോലിക്യ-സ്റ്റെസിഫോൺ
13. മാർ ബർബാശേമിൻ 345—350 സോലിക്യ-സ്റ്റെസിഫോൺ
14. മാർ താമൂസ (താമൂസൊ) 363—371 സോലിക്യ-സ്റ്റെസിഫോൺ
15. മാർ കയൂമാ 372—399 സോലിക്യ-സ്റ്റെസിഫോൺ
16. മാർ ഇസഹാക്ക് 399—410 സോലിക്യ-സ്റ്റെസിഫോൺ
17. മാർ ഓഹ് (ആഹായ്) 410—415 സോലിക്യ-സ്റ്റെസിഫോൺ
18. മാർ യാബാലാഹാ 415—420 സോലിക്യ-സ്റ്റെസിഫോൺ
19. മാർ മാഗ്നസ് 420 സോലിക്യ-സ്റ്റെസിഫോൺ
20. മാർ മറാബോക്ത് 420—421 സോലിക്യ-സ്റ്റെസിഫോൺ
21. മാർ ദാദീശോ 421—456 സോലിക്യ-സ്റ്റെസിഫോൺ
22. മാർ ബാബൂയാഹ് 456/7—484 (സഹദാ) സോലിക്യ-സ്റ്റെസിഫോൺ
23. മാർ അക്കാക്കിയൂസ് (നെസ്തോറിയ കക്ഷി) 484/5—496 സോലിക്യ-സ്റ്റെസിഫോൺ
24. മാർ ബാബി (ബാബായ്) (നെസ്തോറിയ കക്ഷി) 496—503 സോലിക്യ-സ്റ്റെസിഫോൺ
25. മാർ ശീലാസ് (നെസ്തോറിയ കക്ഷി)503—523 സോലിക്യ-സ്റ്റെസിഫോൺ
26. മാർ ഏലീശാ (നെസ്തോറിയ കക്ഷി) 523/4—539 സ്റ്റെസിഫോൺ
27. മാർ നര്‍‍സെ(നെസ്തോറിയ കക്ഷി) 523/4—539 സോലിക്യ
28. മാർ പൗലോസ് (നെസ്തോറിയ കക്ഷി) 539—540 സോലിക്യ-സ്റ്റെസിഫോൺ
29. മാർ ആബാ +552 (നെസ്തോറിയ കക്ഷി) 540—543 സോലിക്യ-സ്റ്റെസിഫോൺ
30. മാർ യാക്കോബ് ബുര്‍‍ദാന (+577) 543—559 ഉറഹ
31. മാർ അഹൂദേമ്മേ 559—575 തെക്‍രീത്
32. മാർ കാമീശോ 578—609 തെക്‍രീത്
33. മാർ ശമുവേല്‍ 614—624 തെക്‍രീത്ത്
34. മാർ മറൂഥാ 629—649 മെയ് 2 തെക്‍രീത്ത്
35. മാർ ദനഹാ പ്രഥമന്‍ 649— 659 നവം 3 തെക്‍രീത്
36. മാർ ബാറേശു 669—684 ഡിസം 17 തെക്‍രീത്
37. മാർ അബ്രാഹം ദ്വിതീയന്‍ 684- 685 തെക്‍രീത്
38. മാർ ദാവീദ് 685 — 686 തെക്‍രീത്
39. മാർ യോഹന്നാന്‍ സാബാ 686 മദ്ധ്യം—688 ജനു 4 തെക്‍രീത്
40. മാർ ദനഹാ ദ്വിതീയന്‍ 688 മാര്‍‍ച്ച് 13—727ഒക്ടോ 19 തെക്‍രീത്
41. മാർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് 727-757 മാര്‍‍ച്ച് 25 തെക്‍രീത്
42. മാർ യോഹന്നാന്‍ കീയൂനായ 757— - - പുറത്താക്കപ്പെട്ടു തെക്‍രീത്
43. മാർ യൗസേപ്പ് (കാലം ചെയ്യുന്നതു് വരെ തുടര്‍ന്നു) തെക്‍രീത്
44. മാർ ശർബീല്‍ (സ്ഥാനത്യാഗം ചെയ്തു) തെക്‍രീത്
45. മാർ ശെമഓന്‍ (പുറത്താക്കപ്പെട്ടു, പിളര്‍‍പ്പു്) തെക്‍രീത്
46. മാർ ബസേലിയോസ് ബാലാദ് (ബാലാദിലെ ബസേലിയോസ്) - - —830 തെക്‍രീത്
47. മാർ ദാനിയേല്‍ 830—834 തെക്‍രീത്
48. മാർ തോമാ (തെക്‍രീതു്കാരന്‍) 834—847 മെയ്8 തെക്‍രീത്
49. മാർ ബസേലിയോസ് ലാസര്‍ എസ്തുനാറ848 സെ 23—868 ഒക്ടോ17 തെക്‍രീത് -നിസിബിസ്
50. മാർ മല്‍‍ക്കിസദെക്ക് 857—868നവം26 (എതിര്‍ മപ്രിയാന) തെക്‍രീത്
51. മാർ സര്‍‍ഗീസ് 872—883നവം 11 തെക്‍രീത്
52. മാർ സര്‍‍ഗീസ് അത്താനാസിയോസ് 887 ഫെ 8-903 ഡി 27 തെക്‍രീത്
53. മാർ തോമാ എസ്തുനാറ 910സെ 9—911ജനു തെക്‍രീത്
54. മാർ ദനഹാ കാദീശ 912-932 തെക്‍രീത്
55. മാർ ബസേലിയോസ് പ്രഥമന്‍ 936 നവം—960 ആഗസ്റ്റ് തെക്‍രീത്
56. മാർ കുറിയാക്കോസ് ഹോറാന്‍ 962—979ഫെ തെക്‍രീത്
57. മാർ യോഹന്നാന്‍ ദമസ്കോസു് (ദമസ്കോസു്കാരന്‍) 981—988 തെക്‍രീത്
58. മാർ ഇഗ്നാത്തിയോസ് ബര്‍‍ക്കീക്കി 991—1016 (പുറത്തുപോയി) തെക്‍രീത്
59. മാർ അത്താനാസിയോസ് അബ്ദല്‍ മശീഹ 1016—1041 തെക്‍രീത്
60. മാർ ബസേലിയോസ് ദ്വിതീയന്‍(തെക്‍രീതു്കാരന്‍)1046—1069 തെക്‍രീത്
61. മാർ യോഹന്നാന്‍ സ്ലീബ 1075—1106 തെക്‍രീത് സഭാകേന്ദ്രം അറബികള്‍ പിടിച്ചിടുത്തു തെക്‍രീത്തിലെ ക്രിസ്ത്യാനികള്‍‍ ചിതറി.1089 -ല്‍ മൂസല്‍ താല്കാലിക ആസ്ഥാനം
62. മാർ ദിവന്നാസിയോസ് മോശ 1112—1142/3 തെക്‍രീത് പള്ളി പുതുക്കിപ്പണിതു. ആസ്ഥാനം ബാഗ്ദാദ്
63. മാർ ഇഗ്നാത്തിയോസ് ലാസര്‍ 1443—1464 ബാഗ്ദാദ് -മൂസല്‍
64. മാർ യോഹന്നാന്‍ സാറൂഗായാ (സ്രോഗിലെ യോഹന്നാന്‍) 1164-1188 മൂസല്‍
65. മാർ ഗ്രിഗോറിയോസ് യാക്കൂബ് 1189—1214 മൂസല്‍
66. മാർ ദിവന്നാസിയോസ് ബര്‍‍മസീഹ് (എതിര്‍ കാതോലിക്കോസ്)1189—1203 വിമത കക്ഷി
67. മാർ ഇഗ്നാത്തിയോസ് ദാവീദ് 1215-1222 അന്ത്യോക്യാ പാത്രിയര്‍‍ക്കീസായി മത്തായിദയറ
68. മാർദിവന്നാസിയോസ് സ്ലീബ കഫര്‍‍സല്‍‍തായ 1222—1231സെപ്തംബര്‍ ‍(കൊല്ലപ്പെട്ടു) മത്തായിദയറ
69. മാർ യോഹന്നാന്‍‍ ബര്‍‍ മാദാനി 1232—1253 (എതിര്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസായി1263ല്‍ കാലംചെയ്തു) മത്തായി ദയറ
70. മാർ ഇഗ്നാത്തിയോസ് സ്ലീബ 1253—1258 മത്തായി ദയറ
71. മാർ ഗ്രിഗോറിയോസ് അബുല്‍ ഫറാജ് ബര്‍ അഹറോന്‍ (ബര്‍ എബ്രായ) 1264—1286 ജൂലൈ 3 മത്തായി ദയറ
72. മാർ ബര്‍‍സൗമാ സാഫി ബര്‍ എബ്രായ രണ്ടാമന്‍ 1288—1308 മത്തായി ദയറ- മൂസല്‍
73. മാർ ഗ്രിഗോറിയോസ് മത്തായി ബര്‍‍ ഹനനിയാ 1317—1345 മത്തായി ദയറ-മൂസല്‍
74. മാർ ഗ്രിഗോറിയോസ് ബര്‍ കൈനായ 1358— - -കൊല്ലപ്പെട്ടു മത്തായി ദയറ-മൂസല്‍
75. മാർ അത്താനാസിയോസ് അബ്രാഹം 1364ഒക്ടോ—1379 മത്തായി ദയറയും മൂസലും 1369ല്‍ മംഗോളിയര്‍ നശിപ്പിച്ചു
76. മാർ ബസേലിയോസ് ബഹനാം ഹെദ്‍‍ലായ 1404—1412 (അന്ത്യോക്യാ പാത്രിയര്‍‍ക്കീസായി)
77. മാർ ദീയസ്കോറസ് ബഹനാം അറബായ 1415—1417
78. മാർ ബസേലിയോസ് ബര്‍‍സൗമാ മാദാനായ 1422—1455
79. മാർ ബസേലിയോസ് അസീസ് 1471—1487
80. മാർ നോഹ 1490-1494 (1494മുതല്‍‍1509 വരെ അന്ത്യോക്യാ പാത്രിയര്‍‍ക്കീസ്)
81. മാർ അബ്രാഹം തൃതീയന്‍ 1494-1528
82. മാർ അത്താനാസിയോസ് ഹബീബ് 1528—1533 മൂസല്‍
83. മാർ ബസേലിയോസ് ഏലിയാസ് 1533—1552 മൂസല്‍
84. മാർ ബസേലിയോസ് നെമദ് അള്ളാ നൂര്‍‍ എദ്ദീന്‍ 1555—1575 (1557 മുതല്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസും. 1578-ല്‍ സഭവിട്ടു് റോമാസഭയില്‍ ചേര്‍‍ന്നു) മൂസല്‍
85. മാർ ബസേലിയോസ് ദാവീദ് ഷാ ഇബ് നൂര്‍‍ എദ്ദീന്‍ 1575—1576 (അന്ത്യോക്യാ പാത്രിയര്‍‍ക്കീസായി) മൂസല്‍
86. മാർ ബസേലിയോസ് പിലാത്തോസ് അല്‍ മന്‍‍സുറാതി 1576—1591 (അന്ത്യോക്യാ പാത്രിയര്‍‍ക്കീസായി) മൂസല്‍
87. മാർ ബസേലിയോസ് അബ്ദ് അല്‍ ഗാനി 1591—1597 മൂസല്‍
88. മാർ ബസേലിയോസ് ഹാദായത് അള്ളാ പത്രോസ് 1597— 1639(1598ല്‍‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസായി) മൂസല്‍
89. മാർ ബസേലിയോസ് ശക്രള്ള പ്രഥമൻ 1639—1652 മൂസല്‍
90. മാർ ബസേലിയോസ് അബ്ദ് അല്‍ മിശിഹ പ്രഥമൻ 1655—1665 (1662 മുതല്‍ 1686വരെ അന്ത്യോക്യാ പാത്രിയര്‍‍ക്കീസും ആയി) മൂസല്‍
91. മാർ ബസേലിയോസ് ഹബീബ് 1665—1674 (1674 മുതല്‍ ബദല്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസും1686മുതല്‍ 1687വരെ പ്രാമാണിക പാത്രിയര്‍‍ക്കീസും ആയി) മൂസല്‍
92. മാർ ബസേലിയോസ് യെല്‍‍ദാ 1675-1685 (1685ല്‍‍ കേരളത്തിലേയ്ക്കു് പോന്നു് കോതമംഗലത്ത് അടങ്ങി) മത്തായി ദയറ
93. മാർ ബസേലിയോസ് (ഇഗ്നാത്തിയോസ്) ഗീവറുഗീസ് 1685-1687 (1687 മുതല്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസും) മൂസല്‍
94. മാർ ബസേലിയോസ് ഇസഹാക് ആസാര്‍ അല്‍ മൗസീലി 1687—1722(1709 മുതല്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസും) മൂസല്‍
95. മാർ ബസേലിയോസ് ശക്രള്ള ദ്വിതീയൻ 1722—1745 (1723 മുതല്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസും) മൂസല്‍
96. മാർ ഗ്രിഗോറിയോസ് ലാസര്‍ 1730—1759 മൂസല്‍-മത്തായി ദയറ
97. മാർ ബസേലിയോസ് ശക്രള്ള തൃതീയൻ 1748—1764 (1751ല്‍ കേരളത്തിലെത്തി 1764ല്‍ കണ്ടനാട്ട് അടങ്ങി) മലങ്കര
98. മാർ ബസേലിയോസ് ഗീവറുഗീസ് മോശ 1760 —1781(1768 മുതല്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസും) മത്തായി ദയറ
99. മാർ ബസേലിയോസ് ബീശാറ 1782—1817
100. മാർ ബസേലിയോസ് മത്തായി (പുറന്തള്ളപ്പെട്ടു) 1820 മത്തായി ദയറ
101. മാർ ബസേലിയോസ് ഏലിയാസ് കര്‍‍മേ പുറത്താക്കപ്പെട്ടു 1825—1827 മത്തായി ദയറ
102. മാർ ബസേലിയോസ് ഏലിയാസ് അന്‍‍കാസ് 1827—1847(1739 മുതല്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസും) മത്തായി ദയറ
103. മാർ ബസേലിയോസ് ബഹനാം 1852—1859 വേദവിപരീതിയായി മത്തായി ദയറ 1860-ല്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് ഇഗ്നാത്തിയോസ് യാക്കോബ്2 ന്റെ അദ്ധ്യക്ഷതയില്‍ ദയര്‍ അസ്-സഫാറാനില്‍ കൂടിയ സുന്നഹദോസു് നാമമാത്രമായി മാറിയ പൗരസ്ത്യ കാതോലിക്കാസനത്തെ അന്ത്യോക്യാ പാത്രിയര്‍‍ക്കാസനത്തില്‍ ലയിപ്പിച്ചു.
104. മാർ ഇഗ്നാത്തിയോസ് യാക്കോബ് ദ്വിതീയന്‍ 1860—1871 (1847- മുതല്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസ്) മർദീൻ
105. മാർ ഇഗ്നാത്തിയോസ് പത്രോസ് നാലാമൻ 1872—1894 (അന്ത്യോക്യാ പാത്രിയര്‍‍ക്കീസ്) മർദീൻ ഇന്ത്യന്‍‍ പൗരസ്ത്യ സഭ മുളന്തുരുത്തി സുന്നഹദോസ് പ്രകാരം അന്ത്യോക്യാ പാത്രിയര്‍‍ക്കാസനത്തിന്റെ കീഴിലായി
106. മാർ ഇഗ്നാത്തിയോസ് അബ്ദ് അല്‍ മിശിഹ 1896—1912(1896- മുതല്‍ 1915വരെ അന്ത്യോക്യാ പാത്രിയര്‍‍ക്കീസ്) മർദീൻ പൗരസ്ത്യ കാതോലിക്കാസനത്തെ സമ്പൂര്‍‍ണമായി പുനരുദ്ധരിച്ചു് ഇന്ത്യൻ‍ പൗരസ്ത്യ സഭയുടെ ഭരണം കൈമാറി
107. മാർ ബസേലിയോസ് പൗലോസ് പ്രഥമൻ (1912—1913 മെയ് 2)കോട്ടയം പഴയസെമിനാരി
108. മാർ ബസേലിയോസ് ഗീവറുഗീസ് പ്രഥമൻ (1925—1928) കോട്ടയം പഴയസെമിനാരി
109. മാർ ബസേലിയോസ് ഗീവറുഗീസ് ദ്വിതീയൻ(1929—1964) കോട്ടയം പഴയസെമിനാരി, 1963 മുതല്‍ ദേവലോകം
110. മാർ ബസേലിയോസ് ഔഗേൻ പ്രഥമൻ (1964—1975) ദേവലോകം
111. മാർ ബസേലിയോസ് പൗലോസ് ദ്വിതീയൻ (എതിര്‍ കാതോലിക്കോസ്) (1975—1996) മൂവാറ്റുപുഴ (2002-ൽ സയുക്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ നിലവില്‍ വന്നതോടെ ഇരുകക്ഷികളും ഒന്നായി)
112. മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ (1975—1991) ദേവലോകം
113. മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ(1991—2005) ദേവലോകം
114. മാർ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ(2005—2010) ദേവലോകം
115. മാർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ (2010— തുടരുന്നു) ദേവലോകം

മാർ സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം തയ്യാറാക്കിയതു്

20101112

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം: കേരള കത്തോലിക്കാ മെത്രാന്‍ സമിതി

കൊച്ചി, നവംബര്‍ 11:: എന്‍ഡോസള്‍ഫാന്‍ കീടനാശിനി പൂര്‍ണമായും നിരോധിക്കണമെന്നു് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ. സി. ബി. സി.) അഭിപ്രായപ്പെട്ടു.

കാസര്‍ഗോഡ്‌ ജില്ലയിലെ പതിനൊന്നു ഗ്രാമങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി വിതച്ച മാരകമായ ദുരന്തം അനുഭവിച്ചു ജീവിക്കുന്നവരാണുള്ളത്‌. ഈ സാഹചര്യത്തില്‍ ജനീവയില്‍ നടന്ന ലോക കീടനാശിനി റിവ്യൂകമ്മിറ്റിയുടെ സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‌ അനുകൂലമായ നിലപാടു് കേന്ദ്രഗവണ്‍മെന്റ്‌ സ്വീകരിച്ചതു ഖേദകരമാണ്‌.

യൂറോപ്യന്‍ യൂണിയനടക്കം 63 രാജ്യങ്ങള്‍ ഇതിനകം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടും ഇന്ത്യ ഇനിയും എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ മടികാണിക്കുന്നതു ജീവവിരുദ്ധമാണ്‌. എന്‍ഡോസള്‍ഫാനെക്കുറിച്ചു് മാത്രമല്ല സംസ്ഥാനത്ത്‌ ഉപയോഗിക്കുന്ന മറ്റു കീടനാശിനികളെക്കുറിച്ചും വിശദമായ പഠനവും അന്വേഷണവും നടത്തേണ്‌ട സമയം അതിക്രമിച്ചിരിക്കുന്നു. അമിതമായ കീടനാശിനി ഉപയോഗവും രാസവളവും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു. പെരുകിക്കൊണ്‌ടിരിക്കുന്ന പല രോഗങ്ങളും വിരല്‍ചൂണ്‌ടുന്നത്‌ അമിതമായ വിഷപ്രയോഗത്തിലേക്കാണ്‌.

മനുഷ്യജീവന്റെ വില മനസിലാക്കി ഭക്ഷ്യ ഉത്‌പന്നങ്ങളില്‍ ഉപയോഗിക്കുന്ന എല്ലാ കീടനാശിനികളെക്കുറിച്ചും സമഗ്ര അന്വേഷണവും പഠനവും നടത്തണമെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റ്‌ ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, സെക്രട്ടറി ജനറല്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

എല്ലാ രാജ്യത്തും മതസ്വാതന്ത്ര്യം ലഭ്യമാകണം: റോമാ മാര്‍പാപ്പ



വത്തിക്കാന്‍ നഗരി, നവംബര്‍ 11: എല്ലാ പൗരന്മാര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ പരസ്യമായി പിന്തുടരാനുള്ള സ്വാതന്ത്ര്യം എല്ലാ രാഷ്‌ട്രങ്ങളും ഉറപ്പാക്കണമെന്നു് റോമാ സഭയുടെ തലവന്‍ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ അഭ്യര്‍ഥിച്ചു. ഇതര മതങ്ങള്‍ക്കു് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇസ്‌ലാമിക രാജ്യങ്ങളെ ഉദ്ദേശിച്ചാണു് പാപ്പയുടെ പരാമര്‍ശം. റോമന്‍ കത്തോലിക്കാ സഭ എല്ലാ മതങ്ങളെയും മാനിക്കുന്നു. പരസ്‌പര ബഹുമാനം നിലനിര്‍ത്താനും മതവിശ്വാസം സ്വതന്ത്രമായി പിന്തുടരാനും പറ്റാത്തിടത്തോളം കാലം മതാന്തരസംവാദം ഫലവത്താകുകയില്ലെന്നും പടിഞ്ഞാറിന്റെ പാത്രിയര്‍‍ക്കീസായ റോമാ പാപ്പ പറഞ്ഞു.


ഫോട്ടോ public domain ഉറവിടം വികിപീടിയ

20101111

സാമൂഹ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഭകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം - പരിശുദ്ധ ബാവാ

.


ദേവലോകം, നവം 11: അവരവരുടെ പാരമ്പര്യവും പൈതൃകവും നിലനിര്‍ത്തിക്കൊണ്ടു് തന്നെ സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള ശ്രമത്തില്‍ സഭകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ ആഹ്വാനം ചെയ്തു. കേരളത്തിലെ എപ്പിസ്ക്കോപ്പല്‍ സഭകളുടെ പൊതുവേദിയായ നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റിന്റെ യോഗത്തില്‍ ആമുഖ പ്രസംഗം നടത്തുകയായിരുന്നു പരിശുദ്ധ പിതാവ്.

21-ആം നൂറ്റാണ്ടില്‍ എക്യമെനിക്കല്‍ പ്രസ്ഥാനത്തിന് വലിയ സംഭാവന നല്‍കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ട്രസ്റ്റ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിന്റെ അദ്ധ്യക്ഷതയില്‍ വലിയ ബാവാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കോട്ടയം ദേവലോകം അരമന ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ, ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്, ബിഷപ്പ് തോമസ് സാമുവല്‍, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, മാര്‍ സില്‍വസ്റര്‍ പൊന്നുമുത്തന്‍ തുടങ്ങിയവരും വിവിധ സഭാ പ്രതിനിധികളും സംബന്ധിച്ചു.

2010 ജനുവരി 25-ആം തീയതി ശനിയാഴ്ച നിലയ്ക്കല്‍ സെന്റ് തോമസ് പള്ളിയില്‍ വച്ച് എക്യുമെനിക്കല്‍ ട്രസ്റിന്റെ സില്‍വര്‍ ജൂബിലി വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു.

സഭാധ്യക്ഷന്മാരുടെ കടമ അധികാരവും ശുശ്രൂഷയും സമന്വയിപ്പിക്കല്‍- പ. ബസേലിയോസ് മാര്‍‍ത്തോമ്മാപൗലോസ് ദ്വിതീയന്‍ ബാവ

.
ബസേലിയോസ് മാര്‍‍ത്തോമ്മാപൗലോസ് ദ്വിതീയന്‍

പുതുപ്പള്ളി, നവംബര്‍ 6: പരസ്‌പര വിരുദ്ധങ്ങളായ അധികാരവും ശുശ്രൂഷയും സമന്വയിപ്പിക്കുകയാണ് സഭാധ്യക്ഷന്മാരുടെ കടമയെന്ന് പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍‍ത്തോമ്മാപൗലോസ് ദ്വിതീയന്‍ പാത്രിയര്‍‍ക്കീസ് ബാവ പറഞ്ഞു.

പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയപള്ളി നേതൃത്വത്തില്‍ ബാവക്ക് നല്‍കിയ സ്വീകരണത്തിന് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ സഭ തിരുത്തല്‍ ശക്തിയായി നിലനില്‍ക്കണം. വെല്ലുവിളികളെ അതിജീവിക്കാന്‍ ജനങ്ങളുടെ പിന്തുണ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ പൗരസ്ത്യ അസ്സിറിയന്‍ സഭാധ്യക്ഷന്‍ ആര്‍‍ച്ച് ബിഷപ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു. സഭകള്‍ തമ്മിലുള്ള ബന്ധം വളരുന്നത് സഭക്കും സമൂഹത്തിനും നല്ലതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാര്‍ അപ്രേം മെത്രാപ്പോലീത്ത,
പ. ബസേലിയോസ് മാര്‍‍ത്തോമ്മാപൗലോസ് ദ്വിതീയന്‍,
സ്വാമി ഗോലോകാനന്ദജി എന്നിവര്‍

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായില്‍ സഭയ്ക്കു് വളരെ പ്രതീക്ഷകളുണ്ടെന്നു് കണ്ടനാടു് (കിഴക്കു്) ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. ദിശാബോധത്തോടെയുള്ള നേതൃത്വമാണു് സഭ പുതിയ കാതോലിക്കാ ബാവയില്‍ നിന്നു് പ്രതീക്ഷിക്കുന്നതു്. വിപണിയുടെ ആധിപത്യത്തില്‍ നിന്നു് ജനത്തെ വിമോചിപ്പിച്ചു് ദൈവരാജ്യത്തിനനുസൃതമായി ലോകത്തെ പരിവര്‍‍ത്തനപ്പെടുത്തുന്നതിനുള്ള നേതൃത്വം നല്കാന്‍ സഭ ബാദ്ധ്യസ്ഥമാണു് . കാലാകാലങ്ങളിലുണ്ടാകുന്ന ചുറ്റുപാടുകളുടെ അടിസ്ഥാനത്തില്‍ വിശ്വാസ പ്രതികരണങ്ങള്‍ക്കു് വ്യതിയാനം സംഭവിക്കുന്നുണ്ടു്. കഷായത്തിന്റെ കുറിപ്പടിപോലെയുള്ള ഒന്നല്ല വിശ്വാസം.
ചുറ്റുപാടുകളോടു് ചേര്‍‍ന്നു് ഗൗരവമായിട്ടുള്ള വിശ്വാസ പ്രതികരണങ്ങള്‍‍ സഭയില്‍നിന്നുണ്ടാകുവാന്‍ പരിശുദ്ധ ബാവ നേതൃത്വം നല്കണം.
ഡോ. തോമസ് മാര്‍ അത്തനാസിയോസ് 

പരിശുദ്ധ ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ ബാവയെ അനുസ്മരിപ്പിയ്ക്കുന്ന വിധം ദീര്‍ഘകാലം സഭാഭരണം നടത്താനും ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ യുഗം തന്നെ സൃഷ്ടിയ്ക്കുവാനും പുതിയ കാതോലിക്കാ ബാവയ്ക്കു് കഴിയട്ടെ എന്നു് മെത്രാപ്പോലീത്ത ആശംസിച്ചു.
ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി ഗോലോകാനന്ദജി, പ്രതിപക്ഷ നേതാവും മുന്‍ മഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി, ഡോ. മാത്യുസ് മാര്‍ സേവേറിയോസ്, ജോസ്.കെ.മാണി എം.പി, ജില്ലാ കലക്ടര്‍ മിനി ആന്റണി, ജോസഫ് എം. പുതുശേരി എം.എല്‍.എ തുടങ്ങിയവരും ആശംസയര്‍‍പ്പിച്ച് സംസാരിച്ചു


സ്നേഹം സാഗരമായി, പരിശുദ്ധ ബാവായ്ക്ക് ഊഷ്മള വരവേല്‍പ്
(മലയാള മനോരമ)
പുതുപ്പള്ളി: വിശ്വാസികള്‍ സ്നേഹംകൊണ്ട് സാഗരം തീര്‍ത്തു. ആത്മീയ ചൈതന്യം നിറഞ്ഞു കവിഞ്ഞ സന്ധ്യയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക്പുതുപ്പള്ളി പള്ളിയില്‍ ഹൃദ്യമായ എതിരേല്‍പ്പാണു് ലഭിച്ചതു്. ദേവലോകം കാതോലിക്കാസന അരമനയില്‍നിന്നു് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയിലാണ് പരിശുദ്ധ ബാവായെ പുതുപ്പള്ളിയിലേക്ക് ആനയിച്ചത്. കാതോലിക്കോസ് പതാകയുമായി ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ വിശ്വാസികളുടെ നീണ്ട നിരയായിരുന്നു. അംശവടിയേന്തിയ വൈദികരായിരുന്നു മുന്‍പില്‍.

ഇരുചക്രവാഹനങ്ങളും മറ്റു വാഹനങ്ങളും അകമ്പടിയേകി. മുണ്ടകപ്പാടം മന്ദിരങ്ങളുടെ നേതൃത്വത്തില്‍ മാങ്ങാനത്ത് പരിശുദ്ധ കാതോലിക്കാബാവായെ സ്വീകരിച്ചു. പുതുപ്പള്ളി കവലയിലെ കുരിശിന്‍തൊട്ടിയില്‍ കോട്ടയം ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളുടെയും പൗരാവലിയുടെയും നേതൃത്വത്തില്‍ ബാവായെ സ്വീകരിച്ചു. വിവിധ സംഘടനകള്‍ പുഷ്പമാലയണിയിച്ചാണ് ബാവായെ സ്വീകരിച്ചത്. തുടര്‍ന്ന് ഹംസരഥത്തില്‍ ആയിരക്കണക്കിന് വിശ്വാസികളുടെയുംവാദ്യ മേളങ്ങളുടെയും അകമ്പടിയോടെ ബാവായെ പള്ളിയിലേക്ക് ആനയിച്ചു.

ഹംസരഥത്തില്‍ എഴുന്നള്ളിയ പരിശുദ്ധ ബാവായെ കാണാന്‍ വീഥികള്‍ക്കിരുവശവും ജനങ്ങള്‍ തിങ്ങിനിറഞ്ഞു.നിലവിളക്കുകള്‍ തെളിച്ചാണ് വീഥികള്‍ക്കിരുവശവും ഘോഷയാത്രയെ വരവേറ്റത്. ബാന്‍ഡ് മേളം, സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍, ചെണ്ടമേളം, ഗായക സംഘങ്ങള്‍ എന്നിവ ഘോഷയാത്രയ്ക്കു മാറ്റുകൂട്ടി. ജംക്ഷനിലെത്തിയ
ബാവായെ ആര്‍പ്പു വിളികളോടെയാണ് വിശ്വാസികള്‍ കുരിശിന്‍ തൊട്ടിയിലേക്ക് ആനയിച്ചത്. സമീപത്തെ ദേവാലയങ്ങള്‍, സാമൂഹിക സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലും സ്വീകരിച്ചു. പുതുപ്പള്ളിപള്ളിയുടെ പ്രവേശന കവാടം മുതല്‍ പള്ളിമുറ്റം വരെ വിശ്വാസികള്‍ ഇരുവശവും തിങ്ങിനിറഞ്ഞു നിന്നാണ് വരവേല്‍പ്പ് ഒരുക്കിയത്. ജയ് ജയ് കാതോലിക്കോസ് വിളികളായിരുന്നു എങ്ങും.

ആചാരവെടികള്‍ മുഴക്കിയും ദേവാലയ മണികളുടെ നാദം പൊഴിച്ചുമാണ് പള്ളിയിലേക്ക് ബാവായെ സ്വീകരിച്ചത്. പുതുപ്പള്ളി കവലയിലെ കുരിശിന്‍തൊട്ടിയിലും പള്ളിയിലും പ്രാര്‍ഥനയും നടന്നു. പരിശുദ്ധകാതോലിക്കാ ബാവാ നേരത്തെ നിയുക്ത കാതോലിക്കാസ്ഥാനത്തേക്ക് ഉയര്‍ത്തിയ ദിനം തന്നെയായിരുന്നു പുതുപ്പള്ളി പള്ളിയെ പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവാ ഉയര്‍ത്തിയതെന്ന പ്രത്യേകതയുമുണ്ടായിരുന്നു.

ഫോട്ടോകള്‍ക്കു് കടപ്പാടു് എം ടി വിയോട്

20101110

അഞ്ചു് ആംഗ്ലിക്കന്‍ മെത്രാന്മാര്‍ റോമാ സഭയിലേയ്ക്കു്

ലണ്ടന്‍, നവംബര്‍ 8: ആംഗ്ലിക്കന്‍ സഭയിലെ അഞ്ചു് ബിഷപ്പുമാര്‍ റോമന്‍ കത്തോലിക്കാസഭയില്‍ ചേരാന്‍ തീരുമാനിച്ചു. എബ്‌സ്‌ഫ്‌ളീറ്റിലെ ബിഷപ്‌ റവ. ആന്‍ഡ്രൂ ബേണ്‍ഹാം, റിച്ച്‌ബറോയിലെ ബിഷപ്‌ റവ.കെയ്‌ത്ത്‌ ന്യൂട്ടന്‍, ഫുള്‍ഹാമിലെ ബിഷപ്‌ റവ. ജോണ്‍ ബ്രോഡ്‌ഹസ്റ്റ്‌ എന്നിവരും വിരമിച്ച മെത്രാന്മാരായ റവ. എഡ്വിന്‍ ബാണ്‍സ്‌, റവ. ഡേവിഡ്‌ സില്‍ക്‌ എന്നിവരുമാണു് ആംഗ്ലിക്കന്‍ സഭ വിട്ട്‌ റോമാ സഭയില്‍ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചതു്.

വനിതകള്‍ക്ക്‌ പൗരോഹിത്യം നല്‍കാനുള്ള ആംഗ്ലിക്കന്‍ സഭയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ഇതിനകം നിരവധി വിശ്വാസികള്‍ സഭ വിടുകയുണ്ടായി. സ്വവര്‍ഗാനുരാഗികളെ സംബന്ധിച്ച ആംഗ്ലിക്കന്‍ നിലപാടും ഏറെ പ്രതിഷേധത്തിനിടയാക്കി. 160 രാജ്യങ്ങളിലായി എട്ടു് കോടി വിശ്വാസികളാണു് ആംഗ്ലിക്കന്‍ സഭാ കൂട്ടായ്‌മയിലുള്ളത്‌.

സഭ വിടാനുള്ള ബിഷപ്പുമാരുടെ തീരുമാനം നിര്‍ഭാഗ്യകരമാണെന്നു് ആംഗ്ലിക്കന്‍ സഭയുടെ തലവനായ കാന്റര്‍ബറി ആര്‍ച്ച്‌ ബിഷപ്‌ റോവന്‍‍ വില്യംസ്‌ പറഞ്ഞു.

ആംഗ്ലിക്കന്‍ സഭാംഗങ്ങള്‍ക്കു് തങ്ങളുടെ ആരാധനക്രമത്തിലെ തനിമ നിലനിര്‍ത്തിക്കൊണ്ടു് തന്നെ റോമാ സഭയില്‍ ചേരുന്നതിനു് വത്തിക്കാന്‍ അടുത്തയിടെ അനുമതി നല്‍കിയിരുന്നു.

20101109

മാധ്യമങ്ങള്‍ സമൂഹത്തെ നന്മയിലേയ്ക്ക് നയിക്കണം - പരിശുദ്ധ ബാവാ

.


ദേവലോകം, നവം 11: മാധ്യമ പ്രവര്‍ത്തകര്‍ സമൂഹത്തെ നന്മയിലേയ്ക്ക് നയിക്കുന്ന മാര്‍ഗ്ഗദര്‍ശികളാകണമെന്ന് ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭാ തലവന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ പ്രസ്താവിച്ചു.

115-ആ മത് പൌരസ്ത്യ കാതോലിക്കോസ് ആയി സ്ഥാനമേറ്റതിന്റെ 9-ാം ദിവസം ദേവലോകം കാതോലിക്കാസന അരമനയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. വ്യക്തികളെയും പ്രസ്ഥാനങ്ങളെയും നന്നാക്കാനും നശിപ്പിക്കാനും ശേഷിയുള്ള മാധ്യമങ്ങളുടെ സൃഷ്ടി സംഹാരശക്തി വിവേകത്തോടുകൂടി വിനിയോഗിക്കണമെന്നും ബാവാ ആഹ്വാനം ചെയ്തു

20101108

കുടുംബ മൂല്യങ്ങള്‍ കൈവിടരുത്‌:റോമാ മാര്‍പാപ്പ



ബാഴ്‌സലോണ (സ്‌പെയിന്‍), നവം 7: പരമ്പരാഗത കുടുംബമൂല്യങ്ങള്‍ കൈവിടരുതെന്ന്‌ റോമാ സഭാ തലവന്‍ പരിശുദ്ധ ബനഡിക്ട്‌ പതിനാറാമന്‍ പാപ്പ ഉദ്‌ബോധിപ്പിച്ചു. ഗര്‍ഭഛിദ്രത്തിനും സ്വവര്‍ഗവിവാഹത്തിനും അനുകൂലമായ നിലപാടെടുക്കുന്ന യൂറോപ്യന്‍ രാഷ്‌‌ട്രീയത്തിനെതിരായ ശക്തമായ വിമര്‍ശനമാണു് പാശ്ചാത്യ സഭയുടെ പരിശുദ്ധ പിതാവു് നടത്തിയതു്.

128 വര്‍ഷം മുമ്പ്‌ സ്‌പാനിഷ്‌ മോഡേണിസ്റ്റ്‌ ശില്‌പി അന്റോണി ഗോഡി നേതൃത്വം നല്‍കി നിര്‍മാണം ആരംഭിച്ചതും ഇനിയും പൂര്‍ത്തിയാകാത്തതുമായ ബാഴ്‌സലോണയിലെ ചരിത്രപ്രസിദ്ധമായ തിരുക്കുടുംബ ദേവാലയം കൂദാശചെയ്‌ത ശേഷം വിശ്വാസികളോടു് സംസാരിക്കുകയായിരുന്നു പരിശുദ്ധ പാപ്പ. റോമാ മാര്‍പാപ്പ ഇവിടെ കുര്‍ബാന അര്‍പ്പിക്കുകയും ദേവാലയത്തെ ബസിലിക്കയുടെ പദവിയിലേക്ക്‌ ഉയര്‍ത്തുകയും ചെയ്‌തു.

പാരമ്പര്യ കുടുംബ സംവിധാനത്തിന്റെ നിലനില്‌പിനു് വേണ്‌ടി ശബ്‌ദമുയര്‍ത്തിയ പരിശുദ്ധ ബനഡിക്ട്‌ പതിനാറാമന്‍ ബാവ, കുടുംബസംവിധാനത്തിലെ അത്യാധുനിക ചിന്തകളും നിയമങ്ങളും മനുഷ്യന്റെ വിശുദ്ധി നശിപ്പിയ്ക്കുമെന്നു് മുന്നറിയിപ്പ്‌ നല്‌കി. സ്‌പെയിന്‍ സര്‍ക്കാര്‍ അടുത്തകാലത്ത്‌ സ്വവര്‍ഗ വിവാഹത്തിന്‌ അനുകൂലമായ നിയമം പാസാക്കിയതിനെതിരേ പരോക്ഷമായ വിമര്‍ശനമാണിതെന്നു് ചൂണ്‌ടിക്കാണിക്കപ്പെടുന്നു.

ദേവാലയ നിര്‍മാണത്തിനു തുടക്കം കുറിച്ച മുഖ്യശില്‌പി അന്റോണി ഗോ ഡിയെ മാര്‍പാപ്പ പ്രകീര്‍ത്തിച്ചു. ഗോഡിയുടെ നൂറാം ചരമവാര്‍ഷികമായ 2026-ല്‍ പണി പൂര്‍ത്തിയാകുമെന്നു കരുതപ്പെടുന്ന ദേവാലയത്തിനു് 18 ഗോപുരങ്ങളാണുള്ളത്‌.

ഇതില്‍ ഏറ്റവും ഉയരം കൂടിയ ഗോപുരം ക്രിസ്‌തുവിനും ബാക്കിയുള്ളവയില്‍ 12 എണ്ണം ശ്ലീഹന്മാര്‍ക്കും നാലെണ്ണം സുവിശേഷകര്‍ക്കും ഒരെണ്ണം പരിശുദ്ധ മറിയത്തിനുമായിട്ടാണ്‌ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്‌. എട്ടെണ്ണം മാത്രമാണ്‌ ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്‌.

രണ്‌ടു ദിവസത്തെ സന്ദര്‍ശനത്തിന്‌ സ്‌പെയിനിലെത്തിയ പാപ്പ നവം 6 ശനിയാഴ്‌ച സാന്റിയാഗോ ദെ കൊമ്പസ്‌തല്ലയിലുള്ള വിശുദ്ധ യാക്കോബ്‌ ശ്ലീഹായുടെ കത്തീഡ്രലും സന്ദര്‍ശിച്ചിരുന്നു. വത്തിക്കാനിലേക്കുള്ള മടക്കയാത്രയില്‍ ബാഴ്‌സലോണ വിമാനത്താവളത്തില്‍ സ്‌പെയിന്‍ പ്രധാനമന്ത്രി ലൂയിസ്‌ റോഡ്രിഗ്‌സ്‌ സെപ്പാറ്ററോ മാര്‍പാപ്പയുമായി കൂടിക്കാഴ്‌ച നടത്തി.

20101106

ദീപാവലി പരസ്പര ബഹുമാനത്തിന്‍റേയും വിശ്വാസത്തിന്‍റേയും മഹോത്സവം

(റോമാ സഭായുടെ മതാന്തരസംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഷീന്‍ ലൂയി തവ്റാന്‍ ആസ്ഥാനമായ വത്തിക്കാനില്‍നിന്നും അയച്ച ദീപാവലി സന്ദേശം)

പ്രിയ സഹോദരങ്ങളേ,
മുന്‍വര്‍ഷങ്ങളിലേതു്പോലെ ഈ ദീപാവലി മഹോത്സവത്തിലും ഇന്ത്യക്കാരായ എല്ലാവര്‍ക്കും വത്തിക്കാനില്‍നിന്നും മതാന്തരസംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ഹൃദയപൂര്‍വ്വകമായ ദീപാവലി ആശംസകളും അഭിനന്ദനങ്ങളും നേരുന്നു. അനന്ത ജ്യോതിസ്സായ ദൈവം നിങ്ങളുടെ മനസ്സു്കളെ പ്രകാശിപ്പിച്ചും ഹൃദങ്ങളെ ഉദ്ദീപിപ്പിച്ചും എല്ലാ കുടുംബങ്ങളെയും സമൂഹങ്ങളെയും കൂട്ടായ്മയിലും സ്നേഹത്തിലും നിലനിറുത്തട്ടെ എന്നു് പ്രാര്‍ത്ഥിച്ചു്കൊണ്ടു് ഏവര്‍ക്കും സ്നേഹംനിറഞ്ഞ ദീപാവലി ആശംസകള്‍ പങ്കുവയ്ക്കുന്നു.

ദീപാവലിയുടെ ഈ ശുഭമുഹൂര്‍ത്തത്തില്‍ പരസ്പര ബഹുമാനത്തിലൂടെയും വിശ്വാസത്തിലൂടെയും തമ്മില്‍തമ്മില്‍ നാം എങ്ങനെ സൗഹൃദവും സഹകരണവും കൂടുതല്‍ വളര്‍ത്താമെന്നു് ചിന്തിക്കേണ്ടതാണു്. വ്യക്തികള്‍ എല്ലാവിധത്തിലുമുള്ള അക്രമങ്ങളില്‍നിന്നും അവഗണനയില്‍നിന്നും സംരക്ഷിക്കപ്പെടേണ്ടതു് മനുഷ്യാന്തസ്സിന്‍റെ ഭാഗവും നിഷേധിയ്ക്കാനാവാത്ത മനുഷ്യാവകാശവുമാണു്. അതിനാല്‍ സാമൂഹ്യ പുരോഗതിയ്ക്കും, സമാധാനപരവും സൗഹൃദപൂര്‍ണ്ണവുമായ ഒരു സഹവര്‍ത്തിത്വത്തിനും ഏറ്റവും അടിസ്ഥാനപരമായി വേണ്ടതു് നമ്മുടെ ഇടയിലെ പരസ്പര ധാരണയാണു്. പരസ്പരമുള്ള ധാരണയും വിശ്വാസവുമാണു് വ്യക്തിതലത്തിലും സമൂഹ്യതലത്തിലും യഥാര്‍ത്ഥമായ മനുഷ്യബന്ധങ്ങള്‍ വളര്‍ത്തുന്നതു്. സാമൂഹ്യപുരോഗതി കൈവരിയ്ക്കുന്നതിനും അത് യാഥാര്‍ത്ഥ്യമാക്കുന്നതിനും മെച്ചമായ പൊതുനന്മയുടെ ഒരന്തരീക്ഷം വളര്‍ത്തുന്നതിനും ഈ പരസ്പര വിശ്വാസം ആവശ്യമാണു്.

പൊതുനന്മയ്ക്കുവേണ്ടി മാത്രമല്ല, കാലത്തിന്‍റെ അപരിഹാര്യവും ആഴവുമായ വെല്ലുവിളികളെ നേരിടുന്നതിനും, ക്രിയാത്മകവും ഫലദായകവുമായ സഹകരണം സൃഷ്ടിക്കുകയും, ഒരു പങ്കുവയ്പ്പിന്‍റെ ബോദ്ധ്യം ഓരോ വ്യക്തിയും സമൂഹവും വളര്‍ത്തിയെടുക്കേണ്ടതുമാണു്. മനുഷ്യന്‍റെ നിലനില്പിന്‍റെതന്നെ നെടുംതൂണുകളായ പരസ്പര ബഹുമാനവും വിശ്വാസവും സമൂഹ്യജീവിതത്തില്‍ അധികപ്പറ്റായി കരുതാതെ, മതങ്ങള്‍ തമ്മിലുള്ള സംവാദത്തിന്‍റെ പാതയിലൂടെ നാം അവയെ വളര്‍ത്തിയെടുക്കുകയും പ്രായോഗികമാക്കേണ്ടതുമാണു്. വിശ്വാസികള്‍ മാത്രമല്ല, ആത്മാര്‍ത്ഥമായി സത്യം അന്വേഷിക്കുന്ന എല്ലാ മനുഷ്യരും പരസ്പര ബഹുമാനത്തിന്‍റേയും ധാരണയുടേയും സ്നേഹത്തിന്‍റേയും പാതയില്‍ അന്വോന്യമുള്ള വിശ്വാസസമര്‍പ്പണംവഴി സമൂഹത്തില്‍ സമാധാനത്തിന്‍റെ പ്രയോക്താക്കളാകേണ്ടതാണു്.

പരസ്പര സഹകരണവും കൂട്ടായ്മയും വളര്‍ത്തിക്കൊണ്ടു് വിവധ മതസമൂഹങ്ങള്‍ തമ്മിലുള്ള ആത്മാര്‍ത്ഥമായ സംവാദത്തിലൂടെ പരസ്പര ധാരണയിലും സഹകരണത്തിലും കൂടുതല്‍ മുന്നേറുവാന്‍ ഈ മഹോത്സവഴി നമുക്കു സാധിയ്ക്കട്ടെ. യോഹന്നാന്‍ പൗലോസ് രണ്ടാമന്‍ മാര്‍പാപ്പ തന്‍റെ പ്രഥമ ഭാരത സന്ദര്‍ശനവേളയില്‍ ഉദ്ബോധിപ്പിച്ചതു് ഇത്തരുണത്തില്‍ അനുസ്മരിക്കുകയാണു്, “വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ സംവാദത്തിന്‍റെ പാതയിലൂടെ പരസ്പര-ബഹുമാനം വളര്‍ത്തുകയും അത് ആഴപ്പെടുത്തുകയും ചെയ്താല്‍ ലോകത്തുള്ള മനുഷ്യയാതനകള്‍ തുടച്ചുനീക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുവാന്‍ നമുക്കെല്ലാവര്‍ക്കും സാധിയ്ക്കും” എന്ന്.

സമൂഹത്തിന്‍റെയും വ്യക്തികളുടെയും പൊതുനന്മ ആഗ്രഹിക്കുന്ന എല്ലാവരിലും, പരസ്പര വിശ്വാസത്തിന്‍റെയും ബഹുമാനത്തിന്‍റെയും സഹകരണത്തിന്‍റെയും ഒരു സംസ്കാരം വളര്‍ത്തുവാനുള്ള ദര്‍ശനം ഉണ്ടാകട്ടെയെന്ന് ഈ ദീപാവലി മഹോത്സവത്തില്‍ ആശംസിക്കുകയും പ്രാര്‍ത്ഥിയ്ക്കുകയും ചെയ്യുന്നു.

സ്നേഹപൂര്‍വ്വം വത്തിക്കാനില്‍നിന്ന്
+ കര്‍ദ്ദിനാള്‍ ഷീന്‍ ലൂയി തവ്റാന്‍
പ്രസിഡന്‍റ്
+ ആര്‍ച്ചുബിഷപ്പ് പിയെര്‍ ലൂയിജി ചെലാത്താ
സെക്രട്ടറി
മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍

5 നവംബര്‍ 2010

(The letter of felicitation from the Pontifical Council for Inter-religious Dialogue on the occasion of Deepavali 2010 -a broad translation of the message from Radio Vatican Malayalam Section)

20101105

സ്‌ഥാനത്യാഗത്തിന്റെ മഹനീയ മാതൃകയായ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവ

പുല്‍മേട്ടിലൂടെയല്ല, കഠിനവഴികളിലൂടെ


പ്രതിസന്ധി ഘട്ടത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമരത്തെത്തിയ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവാ സ്‌ഥാനമൊഴിഞ്ഞത്‌ അപാരമായ ദൈവകൃപയ്‌ക്കു നന്ദിചൊല്ലിയാണ്‌. സഭാപ്രശ്‌നങ്ങള്‍ കൊടുമ്പിരിക്കൊണ്ട കാലമായിരുന്നിട്ടും തോല്‍വിയും ജയവും എണ്ണി കണക്കുകൂട്ടാനോ ആരോടെങ്കിലും കണക്കുതീര്‍ക്കാനോ തുനിഞ്ഞില്ല ബാവ. ദൈവാശ്രയം മാത്രം ആവോളം പ്രാര്‍ഥിച്ചും നേടിയും അദ്ദേഹം സഭയെ നയിച്ചു.

കാതോലിക്കാ സ്‌ഥാനത്തിരുന്ന അഞ്ചുവര്‍ഷംകൊണ്ട്‌ സഭയുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ച ലക്ഷ്യമിട്ടാണ്‌ അദ്ദേഹം പ്രവര്‍ത്തിച്ചത്‌. സഭയിലെ ഭദ്രാസനങ്ങളുടെ എണ്ണം വര്‍ധിച്ചതു ദിദിമോസ്‌ ബാവായുടെ ഭരണകാലത്താണ്‌. ലോകമെമ്പാടുമായി 30 ഭദ്രാസനങ്ങളാണു് സഭയ്‌ക്കുള്ളത്‌. ഭദ്രാസനങ്ങളുടെ എണ്ണം വര്‍ധിച്ചതനുസരിച്ചു മാനേജിങ്‌ കമ്മിറ്റി അംഗങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചത്‌ ഇദ്ദേഹമാണ്‌. 2009 ഏപ്രിലില്‍ മൂറോന്‍ കൂദാശ നടത്തി.

ഷെനൂദ തൃതീയന്‍ മാര്‍പാപ്പയോടൊപ്പം
മറ്റു ഓര്‍ത്തഡോക്‌സ്‌ സഭകളുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്നതില്‍ ബാവാ ശ്രദ്ധചെലുത്തി. റഷ്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭാ ബിഷപ്പും അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭ, കിലിക്യയിലെ അര്‍മീനിയന്‍ സഭ, ഇത്യോപ്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭ എന്നിവയുടെ തലവന്മാരും ബാവായുടെ ക്ഷണം സ്വീകരിച്ചു കേരളത്തിലെത്തിയത്‌ ഈ ബന്ധത്തിന്‌ ഉദാഹരണമാണ്‌.

ആഫ്രിക്കന്‍ രാജ്യമായ ലൊസോത്തോയിലെ ഉപപ്രധാനമന്ത്രി ആര്‍ബാള്‍ഡ്‌ ലിഹാഹ്‌ല ദേവലോകം കാതോലിക്കറ്റ്‌ അരമനയില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവായെ സന്ദര്‍ശിക്കുകയും ലൊസോത്തന്‍ സംസ്‌കാര പ്രതീകമായ `ലൊസോത്തന്‍ ക്യാപ്‌' സമ്മാനിക്കുകയും ചെയ്‌തു. എംഡി സെമിനാരി സ്‌ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദിവന്നാസിയോസ്‌ അഞ്ചാമനു `സഭാ തേജസ്‌' എന്ന സ്‌ഥാനനാമം നല്‍കി ആദരിച്ചതു ദിദിമോസ്‌ ബാവായാണ്‌.

ആര്‍മീനിയയുടെ കരേക്കിന്‍ കാതോലിക്കയോടൊപ്പം
1992ലെ പരുമല അസോസിയേഷനാണു് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പിന്‍ഗാമിയായി തിരഞ്ഞെടുത്തത്‌. 2005 നവംബര്‍ ഒന്നിനു മാത്യൂസ്‌ ദ്വിതീയന്‍ ബാവായുടെ സ്‌ഥാനത്യാഗത്തെ തുടര്‍ന്നു കാതോലിക്കാ സ്‌ഥാനവും മലങ്കര മെത്രാപ്പോലീത്താ സ്‌ഥാനവും ഏറ്റെടുത്തു.

എത്യോപ്യന്‍ പാത്രിയര്‍ക്കീസിനോടൊപ്പം
2006 ഒക്‌ടോബര്‍ 12നു പരുമലയില്‍ ചേര്‍ന്ന അസോസിയേഷനില്‍ പിന്‍ഗാമിയായി കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ്‌ മാര്‍ മിലിത്തിയോസിനെ തിരഞ്ഞെടുത്തു.തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ഇട്ടിയവിര തോമസിന്റെയും മാവേലിക്കര ചിറമേല്‍ ശോശാമ്മയുടെയും നാലാമത്തെ മകനായി ജനിച്ച സി.ടി. തോമസ്‌ നിരണം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന തോമ്മാ മാര്‍ ദിവന്നാസിയോസിന്റെ ശിഷ്യനായി 18-ാം വയസ്സില്‍ പത്തനാപുരം മൗണ്ട്‌ താബോര്‍ ദയറായില്‍ ചേര്‍ന്നു. അവിടെ സെന്റ്‌ സ്‌റ്റീഫന്‍സ്‌ ഹൈസ്‌കൂളില്‍ ചേര്‍ന്നു പഠിച്ച അദ്ദേഹത്തിനു പിന്നീട്‌ ആ സ്‌കൂളില്‍ ഹെഡ്‌മാസ്‌റ്ററാകാന്‍ കഴിഞ്ഞു. കാന്‍പൂര്‍ ക്രൈസ്‌റ്റ്‌ ചര്‍ച്ച്‌ കോളജില്‍ നിന്ന്‌ ഇംഗ്ലിഷ്‌ സാഹിത്യത്തില്‍ എംഎ നേടി, സെന്റ്‌ സ്‌റ്റീഫന്‍സ്‌ കോളജിലെ ഇംഗ്ലിഷ്‌ വിഭാഗം മേധാവിയും വൈസ്‌ പ്രിന്‍സിപ്പലുമായി.

ഇക്കാലത്തിനിടയില്‍ വൈദികപട്ടം സ്വീകരിച്ചു. ഗുരുവും വഴികാട്ടിയും ആത്മീയപിതാവുമായിരുന്ന മാര്‍ ദിവന്നാസിയോസില്‍ നിന്നുതന്നെയാണു റമ്പാന്‍ പട്ടം സ്വീകരിച്ചത്‌. 1966 ഓഗസ്‌റ്റ്‌ 24നു മെത്രാന്‍ സ്‌ഥാനത്തെത്തി. സ്‌ഥാനാഭിഷേകം നിര്‍വഹിച്ചത്‌ പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവാ. മലബാര്‍ ഭദ്രാസനത്തിന്റെ ചുമതലയാണ്‌ അദ്ദേഹത്തിനു് ലഭിച്ചത്‌.

കിലിക്യായുടെ ആരാം കാതോലിക്കയോടൊപ്പം
കഠിനാധ്വാനത്തിലും കഷ്‌ടപ്പാടിലും സ്‌ഫുടം ചെയ്‌തെടുത്ത വ്യക്‌തിത്വമാണു പരിശുദ്ധ ബാവായുടേത്‌. അതിന്‌ അദ്ദേഹത്തെ സഹായിച്ചതു ദയറായിലെ ചിട്ടയായ ജീവിതമാണ്‌. ദയറാജീവിതത്തിലെ കഠിനാധ്വാനവും പരിശീലനവും മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തയായി പോയപ്പോള്‍ തോമസ്‌ മാര്‍ തിമോത്തിയോസിനു മുതല്‍ക്കൂട്ടായി. അവികസിത പ്രദേശങ്ങളും സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന ഭദ്രാസനവും അദ്ദേഹത്തിനു സമ്മാനിച്ചതു വെല്ലുവിളിയാണ്‌. എന്നാല്‍, ഉറച്ച ദൈവാശ്രയവും പ്രാര്‍ഥനാജീവിതവും പ്രതിസന്ധികളില്‍ പോലും ഉറച്ച കാല്‍വയ്‌പോടെ മുന്നോട്ടുപോകാന്‍ സഹായിച്ചു.

പേരുകേട്ട ധ്യാനഗുരുവും മികച്ച അധ്യാപകനുമായിരുന്നു, അദ്ദേഹം. സമയപരിമിതി മൂലം വായന കുറയുന്നതില്‍ ദുഃഖിതനായിരുന്ന ബാവാ ഇംഗ്ലിഷില്‍ ചാള്‍സ്‌ ലാംബിനെയും മലയാളത്തില്‍ ബഷീറിനെയുമാണു് സ്വന്തം എഴുത്തുകാരായി കണ്ടിരുന്നത്‌. സുറിയാനിയിലും തമിഴിലും അവഗാഹമുണ്ടായിരുന്നു.

അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ
മോശ സേവേറിയോസ്മെത്രാപ്പോലീത്തയോടൊപ്പം

ഭാഷയെ കടന്നുപോകുന്ന സംഗീതത്തിന്റെ ഭാഷ പരിശീലിക്കാന്‍ ആഗ്രഹിച്ചിരുന്ന കാലമുണ്ടായിരുന്നു ആ ജീവിതത്തില്‍. സംഗീതാഭിമു്യവുമുണ്ടായിരുന്നു. യാത്രകളില്‍ സംഗീതം കേള്‍ക്കുമായിരുന്നു. അദ്ദേഹത്തിന്റെ കുര്‍ബാനയും പ്രാര്‍ഥനയുമെല്ലാം സംഗീതസാന്ദ്രവും കേള്‍ക്കാന്‍ ഇമ്പകരവുമാണ്‌. പക്ഷേ, വീണയും കിന്നരവും വേണ്ടതു ബലിക്ക്‌ അല്ല എന്നുറക്കെ പറഞ്ഞ്‌ കുര്‍ബാനയ്‌ക്കു വാദ്യമേളം വേണ്ടെന്ന സുന്നഹദോസ്‌ നിലപാടിന്‌ അടിവരയിടാനും അദ്ദേഹം ധൈര്യം കാട്ടി.
ലേഖനത്തിനു്  മലയാള മനോരമയോട് കടപ്പാടു്

ബാവായുടെ സ്‌ഥാനാഭിഷേക ശുശ്രൂഷയ്‌ക്ക്‌ സാക്ഷിയായി പ്രമുഖരുടെ നിര


പരുമല: പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സ്‌ഥാനാഭിഷേക ശുശ്രൂഷയ്‌ക്കു സാക്ഷിയാകാന്‍ പ്രമുഖരുടെ നിരതന്നെയുണ്ടായിരുന്നു.

ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത, ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍, ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം, ധന മന്ത്രി ഡോ. തോമസ്‌ ഐസക്‌, ഡപ്യൂട്ടി സ്‌പീക്കര്‍ ജോസ്‌ ബേബി, എംപിമാരായ ആന്റോ ആന്റണി, ജോസ്‌ കെ. മാണി, എംഎല്‍എമാരായ കെ. എം. മാണി, പി. ജെ. ജോസഫ്‌, ജോസഫ്‌ എം. പുതുശേരി, മാത്യു ടി. തോമസ്‌, എം. മുരളി, ജി. ബാബു പ്രസാദ്‌, തോമസ്‌ ചാഴികാടന്‍, മോന്‍സ്‌ ജോസഫ്‌, രാജു ഏബ്രഹാം, കെ. ശിവദാസന്‍ നായര്‍, വി. എന്‍. വാസവന്‍, പി. സി. വിഷ്‌ണുനാഥ്‌,

കെപിസിസി (ഐ) സെക്രട്ടറി മാന്നാര്‍ അബ്‌ദുല്‍ ലത്തീഫ്‌, കേരള കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിമാരായ പ്രഫ. ഡി. കെ. ജോണ്‍, കുഞ്ഞുകോശി പോള്‍, ജില്ലാ പ്രസിഡന്റ്‌ വിക്‌ടര്‍ ടി. തോമസ്‌, ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ ജേക്കബ്‌ തോമസ്‌ അരികുപുറം, ജില്ലാ പഞ്ചായത്ത്‌ അംഗം ബാബു ജോര്‍ജ്‌ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത്‌ ആശംസകള്‍ നേര്‍ന്നു.

ചത്രം: പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സ്‌ഥാനാഭിഷേക ചടങ്ങില്‍ പങ്കെടുത്തു് ധന മന്ത്രി ഡോ. തോമസ്‌ ഐസക്‌ ആശംസകള്‍ നേരുന്നു. കടപ്പാടു്: മാധ്യമം ദിനപത്രം

20101101

പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ സ്‌ഥാനമൊഴിഞ്ഞു; 115-ആം പൗരസ്ത്യ കാതോലിക്കോസായി ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ അവരോധിതനായി

പരുമല: പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ സ്‌ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്നു് ഓര്‍ത്തഡോക്‌സ്‌ പൗരസ്ത്യ സഭയുടെ പ്രധാനാചാര്യനായ പൗരസ്ത്യ കാതോലിക്കോസും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷനായ മലങ്കര മെത്രാപ്പൊലീത്തയും ആയി നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്തയെ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍എന്ന പേരില്‍ വാഴിച്ചു. സ്ഥാനമൊഴിഞ്ഞ പരിശുദ്ധ ദിദിമോസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തിലും സഭയിലെ മറ്റുമെത്രാപ്പോലീത്തമാരുടെ സഹകാര്‍മികത്വത്തിലും ആയി നവംബര്‍ 1-ആം തീയതി രാവിലെ പരുമല പള്ളിയില്‍‍ വച്ചാണു് സ്ഥാനാരോഹണച്ചടങ്ങു് നടന്നതു്. തോമാ ശ്ലീഹാതൊട്ടുള്ള 115-ആമത്തെ പൗരസ്ത്യ കാതോലിക്കോസും മലങ്കര സഭയുടെ പൊതുഭാര ശുശ്രൂഷകന്‍ മലങ്കര മെത്രാപ്പോലീത്ത എന്നു് അറിയപ്പെട്ടു് തുടങ്ങിയതിനുശേഷമുള്ള 21-ആമത്തെ മലങ്കര മെത്രാപ്പൊലീത്തയുമാണ്‌ 64 വയസുകാരനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ.


സ്ഥാനാരോഹണ ചടങ്ങില്‍ സഭയിലെ ഇരുപത്തഞ്ചോളം മെത്രാപ്പോലീത്താമാരും നൂറു കണക്കിന് വൈദികരും കന്യാസ്ത്രീകളും പതിനായിരത്തിലധികം വിശ്വാസി സമൂഹവും സാക്ഷ്യം വഹിച്ചു. രാവിലെ ആറരയ്ക്ക് അഭിവന്ദ്യ തിരുമേനിമാരെ പള്ളി മേടയില്‍ നിന്ന് പള്ളിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് പ്രഭാത നമസ്കാറാം ആരംഭിച്ചു. വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ സ്ഥാനാരോഹണ ശുശ്രൂഷ പരിശുദ്ധ കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആരംഭിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കയായി പരിശുദ്ധ പൌലോസ് ദ്വിതീയനെ അവരോധിച്ച പ്രഖ്യാപനം വായിച്ചപ്പോള്‍ പള്ളി മണികള്‍ ഉച്ചത്തില്‍ മുഴങ്ങി. നാലര മണിക്കൂറുകള്‍ നിന്ന ശുശ്രൂഷകള്‍ പതിനൊന്നു് മണിയോടെയാണു് അവസാനിച്ചതു്‌. കാതോലിക്കയായി സ്ഥാനമേറ്റ പരിശുദ്ധ പൌലോസ് ദ്വിതീയന്‍ ബാവയെ സ്ഥാനമൊഴിഞ്ഞ വലിയ ബാവ ഹാരമണിയിച്ചു.

തുടര്‍ന്ന് സഭയുടെ മെത്രാപ്പോലീത്താമാരും വൈദിക - അല്‍മായ ട്രെസ്റ്റിയും ഹാരമണിയിച്ചു. പുതിയ ഇടയനു ആശംസകള്‍ നേര്‍ന്നു. ബിഷപ്‌ മാര്‍ പൌവത്തില്‍, മര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, കേരള സംസ്ഥാന ധനകാര്യ മന്ത്രി ഡോ.തോമസ്‌ ഐസക് തുടങ്ങി രാഷ്ട്രീയ സാമൂഹിക മത സാംസ്കാരിക രംഗങ്ങളില്‍ നിന്നായി അനേകം പേര്‍ പുതിയ കാതോലിക്ക ബാവയ്ക്ക് ആശംസകള്‍ നേരുവാനായി പരുമലയില്‍ എത്തിച്ചേര്‍ന്നിരുന്നു.

നേതൃമാറ്റം

ഒക്ടോബര്‍ 29നു് 90ആം വയസ്സിലേയ്ക്കു് പ്രവേശിച്ച പരിശുദ്ധ ദിദിമോസ്‌ പ്രഥമന്‍ ബാവാ പരുമലയിലെ നവതി ആഘോഷത്തിനു് ശേഷം വൈകുന്നേരം ദേവലോകം കോട്ടയം ദേവലോകം കാതോലിക്കാസന അരമനയില്‍ നടത്തിയ പ്രത്യേക എപ്പിസ്കോപ്പല്‍ സുന്നഹദോസ്‌ യോഗത്തില്‍ സ്‌ഥാനത്യാഗ സന്നദ്ധത അറിയിച്ചതിനെ തുടര്‍‍ന്നാണു് നേതൃമാറ്റമുണ്ടായതു്. പരിശുദ്ധ ബാവായുടെ സ്‌ഥാനത്യാഗം അംഗീകരിയ്ക്കുന്നതു് സംബന്ധിച്ചും പിന്‍ഗാമിയെ വാഴിയ്ക്കുന്നതു് സംബന്ധിച്ചും തീരുമാനമെടുക്കുന്നതിന്‌ പിറ്റേന്നു് ഒക്ടോബര്‍ 30 ന് വൈകുന്നേരം മൂന്നിനു് വീണ്ടും യോഗം ചേരാന്‍ അന്നത്തെ സുന്നഹദോസ്‌ യോഗം നിശ്ചയിച്ചു. ഒക്ടോബര്‍ 30-ന് ദേവലോകം കാതോലിക്കാസന അരമനയില്‍ നടന്ന എപ്പിസ്‌കോപ്പല്‍ സുന്നഹദോസാണു്‍ കുന്നംകുളം ഭദ്രാസനാധിപനായിരുന്ന നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്തയെ പരുമല പള്ളിയില്‍ നവംബര്‍1-ആം തീയതി തിങ്കളാഴ്‌ച രാവിലെ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച്‌ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയനെന്നപേരില്‍ സ്‌ഥാനാരോഹണം ചെയ്യിക്കുന്നതിനുള്ള തീരുമാനമെടുത്തതു്.

2006 ഒക്‌ടോബര്‍ 12ന്‌ പരുമലയില്‍ ചേര്‍ന്ന മലങ്കര അസോസിയേഷനാണു് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവയുടെ പിന്‍‍ഗാമിയായി പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്തയെ പൗരസ്ത്യ കാതോലിക്കോസിന്റെയും മലങ്കര മെത്രാപ്പൊലീത്തയുടെയും സ്ഥാനത്തേയ്ക്കു് തിരഞ്ഞെടുത്തതു്. തുടര്‍ന്ന്‌ അദ്ദേഹം പരിശുദ്ധ കാതോലിക്കാ ബാവായുടെ പിന്‍ഗാമിയും സഹായിയുമായി പ്രവര്‍ത്തിച്ചു് വരികയായിരുന്നു അദ്ദേഹം.

ഇനി വലിയ ബാവ

സ്‌ഥാനമൊഴിഞ്ഞ ചെയ്ത പരിശുദ്ധ ദിദിമോസ്‌ പ്രഥമന്‍ ബാവ ഇനി മുതല്‍ വലിയ ബാവ എന്നറിയപ്പെടും. 2005 ഒക്‌ടോബറിലാണു് പരിശുദ്ധ ദിദിമോസ്‌ പ്രഥമന്‍ ബാവ പൗരസ്ത്യ കാതോലിക്കോസും മലങ്കര മെത്രാപ്പൊലീത്തയുമായി ചുമതലയേറ്റത്‌. കാലംചെയ്‌ത പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ ദ്വിതീയന്‍ ബാവായുടെ പിന്‍ഗാമിയായാണു് പരിശുദ്ധ ദിദിമോസ്‌ ബാവ സഭയുടെ നേതൃത്വമേറ്റത്‌. സഭയുടെ ചരിത്രത്തിലാദ്യമായി 14 മെത്രാപ്പോലീത്താമാരെ വാഴിച്ച പരിശുദ്ധ ബാവ അഞ്ചുവര്‍ഷത്തെ ഭരണകാലത്തു നാലു മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷനുകളില്‍ അധ്യക്ഷത വഹിക്കുകയും ചെയ്‌തു. ഇതും റെക്കോഡാണ്‌. 39 വര്‍ഷം മലബാര്‍ ഭദ്രാസനത്തിന്റെ ചുമതല വഹിച്ചശേഷമാണു ദിദിമോസ്‌ ബാവാ സഭാ തലവനായി ചുമതലയേറ്റത്‌

115ആം പൗരസ്ത്യ കാതോലിക്കോസ്

ഓര്‍ത്തഡോക്‌സ്‌ പൗരസ്ത്യ സഭയുടെ പ്രധാനാചാര്യനായ 115ആം പൗരസ്ത്യ കാതോലിക്കോസും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷനായ 21ആം മലങ്കര മെത്രാപ്പൊലീത്തയും ആയി സ്ഥാനമേറ്റ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍‍ തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്തെ പഴഞ്ഞി മങ്ങാട് കൊള്ളന്നൂര്‍ കെ.എ.ഐപ്പിന്റേയും കുഞ്ഞിട്ടിയുടേയും മകനായി 1946 ആഗസ്ത് 30നാണ് ജനിച്ചത്. പോള്‍ എന്നായിരുന്നു പേര്. പഴഞ്ഞി ഗവ.ഹൈസ്‌കൂളില്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസവും തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കി.കോട്ടയം സി.എം.എസ് കോളേജില്‍ നിന്ന് സാമൂഹിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയിലും സെറാംപൂര്‍ സര്‍വ്വകലാശാലയിലുംവൈദിക പഠനം പൂര്‍ത്തിയാക്കി. 1972-ല്‍ ശെമ്മാശ പട്ടവും 1973-ല്‍ കശീശ സ്ഥാനവും സ്വീകരിച്ചു. 1982-ല്‍ എപ്പിസ്‌കോപ്പയായി. 1985-ല്‍ മെത്രാപ്പൊലീത്തയും കുന്നംകുളം ഭദ്രാസനാധിപനുമായി. 2006 ഒക്‌ടോബര്‍ 12-ആം തീയതിയാണ് നിയുക്ത കാതോലിക്കായായി തിരഞ്ഞെടുക്കപ്പെട്ടത്.

2010 ഒക്ടോബര്‍ 30-ന് ദേവലോകം കാതോലിക്കാസന അരമനയില്‍ നടന്ന എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ തീരുമാനമറിഞ്ഞപ്പോള്‍ അദ്ദേഹം പ്രതികരിച്ചതു് ദൈവനിയോഗമാണ്‌ ഈ സ്‌ഥാനലബ്‌ധിയെന്നും സഭയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയ്‌ക്കായി ഈ അവസരം വിനിയോഗിക്കുമെന്നും ആയിരുന്നു. കുടുംബജീവിതങ്ങള്‍ ഭദ്രമാക്കാനുള്ള പദ്ധതികള്‍ക്കാവും മുന്‍ഗണന നല്‍കുകയെന്ന്‌ അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ ആത്മീയത നഷ്‌ടപ്പെടുന്നതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ആധ്യാത്മീയതയിലൂടെ സഭാമക്കളെ ഉയര്‍ത്തിക്കൊണ്ടു വരുവാനും ഇതുവഴി എല്ലാ മേലയിലും ഉയര്‍ച്ചയുണ്ടാകുവാനുമുള്ള ശ്രമങ്ങള്‍ തുടങ്ങി വയ്‌ക്കും.എല്ലാ സഭകളെയും യോജിപ്പിച്ചു കൊണ്ടുപോകാനും എക്യുമെനിക്കല്‍ പ്രസ്‌ഥാനത്തിന്‌ കൂടുതല്‍ ശക്‌തി പകരാനും ശ്രമിക്കും. ജീവകാരുണ്യ മേലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സമൂഹത്തിന്റെ വിവിധ മേലകളില്‍ പിന്തള്ളപ്പെട്ടവര്‍ക്ക്‌ കൈത്താങ്ങ്‌ നല്‍കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക കാലത്ത്‌ പുതിയ കാഴ്‌ചപ്പാടുകളുമായി പ്രവര്‍ത്തിക്കാനും സഭയെ നയിക്കാനും വലിയൊരു കാലഘട്ടം അദ്ദേഹത്തിന്‌ പുതിയ സ്‌ഥാനലബ്‌ധിയോടെ ലഭിക്കുമെന്നാണു് സഭയുടെ വിലയിരുത്തലെന്നു് സുന്നഹദോസ്‌ സെക്രട്ടറി ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ വിശദീകരിച്ചു.

20101030

ദിദിമോസ്‌ ബാവാ ആടുകളെ നേര്‍വഴിക്കു നയിച്ച ഇടയശ്രേഷ്‌ഠന്‍

പരിശുദ്ധ കാതോലിക്കാ ബാവായുടെ നവതി ആഘോഷിച്ചു
മതം പ്രചരിപ്പിക്കാന്‍ ബലപ്രയോഗം പാടില്ല - ശിഹാബ് തങ്ങള്‍

പരുമല, ഒക്ടോ. 29: പ്രാര്‍ഥനയിലൂടെ ദൈവവുമായി സംസര്‍ഗത്തില്‍ ഏര്‍പ്പെടുകയും ആടുകളെ നേര്‍വഴിക്കു നയിക്കുകയും ചെയ്‌ത ഇടയശ്രേഷ്‌ഠനാണ്‌ പരിശുദ്ധ കാതോലിക്കാ ബാവായെന്നു് പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. ഓര്‍ത്തഡോക്‌സ്‌ സഭയുടെ പൗരസ്ത്യ കാതോലിക്ക പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവായുടെ തൊണ്ണൂറാം ജന്മദിന ആഘോഷവും വിവാഹ സഹായനിധി വിതരണവും പരുമല സെമിനാരിയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യസമൂഹത്തെ നേര്‍വഴിയില്‍ നയിക്കാന്‍ നിയോഗിതരായ നന്മയുടെ സമൂഹമാണ്‌ വിശാസികളുടേതെന്നു് പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. മുസ്‌ലിമും ക്രൈസ്‌തവരും തമ്മില്‍ ചരിത്രാതീത കാലം മുതല്‍ ഉറ്റ ബന്ധം പുലര്‍ത്തിയിരുന്നവരാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇസ്‌ലാം മതസഹിഷ്‌ണുതയ്‌ക്കു വലിയ മാതൃകയാണ്‌.ഏക ദൈവത്തില്‍ വിശ്വസിക്കാനും അല്ലാഹുവിനു കീഴ്‌പ്പെട്ടു ജീവിക്കാനും ഉദ്‌ബോധിപ്പിക്കുന്നു. സത്യവിശ്വാസം അഥവ മതം പ്രചരിപ്പിക്കാന്‍ ബലപ്രയോഗം പാടില്ല എല്ലാ മതങ്ങളും പഠിപ്പിക്കുന്നതു സ്‌നേഹമാണ്‌. സ്‌നേഹിക്കാന്‍ കഴിയാത്തവന്‍ യഥാര്‍ഥ മനുഷ്യനല്ല. സ്‌നേഹം നഷ്‌ടപ്പെടുന്ന സമൂഹത്തിലാണ്‌ കലാപങ്ങളുണ്‌ടാകുന്നതെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.

ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ ബാവാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ അധ്യക്ഷത വഹിച്ചു. ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസിന്റെ അനുഗ്രഹ പ്രഭാഷണം ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ്‌ വായിച്ചു.

ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌, ഡോ. അലക്‌സാണ്ടര്‍ കാരയ്‌ക്കല്‍, ജനറല്‍ കണ്‍വീനര്‍ ബിജു ഉമ്മന്‍, ജേക്കബ്‌ തോമസ്‌ അരികുപുറം, സെമിനാരി മാനേജര്‍ എ.ഡി. യൂഹാനോന്‍ റമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു.

പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവാ മറുപടി പ്രസംഗം നടത്തി. ലഭിക്കുന്ന അനുഗ്രഹങ്ങള്‍ക്കു ദൈവത്തോടു കടപ്പെട്ടിരിക്കുന്നു. വിശ്വാസത്തിലധിഷ്‌ഠിതമായ ജീവിതം ഓരോ മനുഷ്യനിലും പ്രകാശം പരത്തും. സഭയും സമൂഹവും ശക്‌തിപ്പെടാന്‍ ആധ്യാത്മികത വളരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
90 പെണ്‍ക്കുട്ടികളുടെ വിവാഹത്തിനുള്ള ധനസഹായവും ചടങ്ങില്‍ വിതരണം ചെയ്‌തു.


കാതോലിക്കാ ബാവായ്‌ക്ക്‌ ആശംസകളുമായി മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത

പരുമല, ഒക്ടോ. 29: പ്രായത്തില്‍ മൂത്തത്‌ ഞാനാണെങ്കിലും സ്‌ഥാനംകൊണ്ട്‌ വലിയത്‌ പരിശുദ്ധ ബാവാ തിരുമേനിയാണ്‌. മക്കള്‍ ഒരു സ്‌ഥാനത്തെത്തിയാല്‍ മാതാപിതാക്കള്‍ അവരെ ബഹുമാനിക്കണം. അതുകൊണ്ടാണ്‌ തൊണ്ണൂറ്റിമൂന്നുകാരനായ ഞാന്‍ 90 വയസ്സിലേക്ക്‌ പ്രവേശിച്ച ബാവായെ കാണാനെത്തിയത്‌. മെത്രാപ്പൊലീത്തമാരും വിശിഷ്‌ടാതിഥികളും തിങ്ങിനിറഞ്ഞ സദസ്സില്‍ ചിരിക്ക്‌ തിരി കൊളുത്തിക്കൊണ്ടു് ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്ത പറഞ്ഞു. പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവായ്‌ക്ക്‌ നവതി ആശംസ നേരാന്‍ പരുമല സെമിനാരിയില്‍ എത്തിയതായിരുന്നു ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്ത.

സ്‌ഥാനമുള്ളവരെ മാത്രമേ സമൂഹത്തില്‍ ആവശ്യമുള്ളു. സ്‌ഥാനമില്ലാത്തവരെത്തേടി ആരുമെത്താറില്ല. പദവിയില്ലാത്തവരുടെ കൂട്ടത്തില്‍പ്പെട്ടവനാണ്‌ ഞാന്‍. ബാവാ തിരുമേനി ഇനിയും ആരോഗ്യത്തോടുകൂടി പിറന്നാള്‍ ആഘോഷിക്കട്ടെയെന്ന്‌ പ്രാര്‍ഥിച്ചാണ്‌ മാര്‍ ക്രിസോസ്‌റ്റം പിരിഞ്ഞത്‌. പരുമലയിലെത്തിയ മാര്‍ ക്രിസോസ്‌റ്റത്തെ മെത്രാപ്പൊലീത്തമാരുടെ നേതൃത്വത്തില്‍ പള്ളിമേടയിലേക്ക്‌ സ്വീകരിച്ചു. മാര്‍ ക്രിസോസ്‌റ്റം എത്തിയതില്‍ പരിശുദ്ധ കാതോലിക്കാ ബാവാ സന്തോഷം അറിയിച്ചു.

പരിശുദ്ധ ബാവായ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ദേവലോകത്തെ കുടുംബ സംഗമം


ദേവലോകം, ഒക്ടോ. 30 : പരിശുദ്ധ കാതോലിക്കാ ബാവയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നു ദേവലോകം അരമനയില്‍ കുടുംബ സംഗമം നടന്നു. ശ്രേഷ്ഠ നിയുക്ത കാതോലിക്ക അഭി. പൗലോസ്‌ മാര്‍ മിലിത്തിയോസ് അധ്യക്ഷത വഹിച്ചു. ശ്രേഷ്ഠ നിയുക്ത കാതോലിക്കാ അദ്ധ്യക്ഷത വഹിച്ചു ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൌവ്വത്തില്‍, സി. എസ്. ഐ ബിഷപ്പ് ഡോ. തോമസ് സാമുവല്‍, ഡോ. സഖറിയാസ് മാര്‍ അപ്രേം, ഫാ. ഇ. എം. ഫിലിപ്പ്,ഫാ. പി. എ. ഫിലിപ്പ്, പ്രൊഫ. പി. സി. ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മുനിസിപ്പല്‍ കൌണ്‍സിലര്‍മാരായ സണ്ണി കല്ലൂര്‍, ജൂലിയസ് ചാക്കോ തുടങ്ങിയവര്‍ ദേവലോകത്തെത്തി ആശംസകള്‍ ആര്‍പ്പിച്ചു.