ലണ്ടന്‍, നവംബര്‍ 8: ആംഗ്ലിക്കന്‍ സഭയിലെ അഞ്ചു് ബിഷപ്പുമാര്‍ റോമന്‍ കത്തോലിക്കാസഭയില്‍ ചേരാന്‍ തീരുമാനിച്ചു. എബ്സ്ഫ്ളീറ്റിലെ ബിഷപ് റവ. ആന്‍ഡ്രൂ ബേണ്‍ഹാം, റിച്ച്ബറോയിലെ ബിഷപ് റവ.കെയ്ത്ത് ന്യൂട്ടന്, ഫുള്‍ഹാമിലെ ബിഷപ് റവ. ജോണ്‍ ബ്രോഡ്ഹസ്റ്റ് എന്നിവരും വിരമിച്ച മെത്രാന്മാരായ റവ. എഡ്വിന് ബാണ്‍സ്, റവ. ഡേവിഡ് സില്‍ക് എന്നിവരുമാണു് ആംഗ്ലിക്കന്‍ സഭ വിട്ട് റോമാ സഭയില്‍ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചതു്.
വനിതകള്‍ക്ക് പൗരോഹിത്യം നല്‍കാനുള്ള ആംഗ്ലിക്കന്‍ സഭയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇതിനകം നിരവധി വിശ്വാസികള്‍ സഭ വിടുകയുണ്ടായി. സ്വവര്‍ഗാനുരാഗികളെ സംബന്ധിച്ച ആംഗ്ലിക്കന്‍ നിലപാടും ഏറെ പ്രതിഷേധത്തിനിടയാക്കി. 160 രാജ്യങ്ങളിലായി എട്ടു് കോടി വിശ്വാസികളാണു് ആംഗ്ലിക്കന്‍ സഭാ കൂട്ടായ്മയിലുള്ളത്.
സഭ വിടാനുള്ള ബിഷപ്പുമാരുടെ തീരുമാനം നിര്‍ഭാഗ്യകരമാണെന്നു് ആംഗ്ലിക്കന്‍ സഭയുടെ തലവനായ കാന്റര്‍ബറി ആര്‍ച്ച് ബിഷപ് റോവന്‍ വില്യംസ് പറഞ്ഞു.
ആംഗ്ലിക്കന്‍ സഭാംഗങ്ങള്‍ക്കു് തങ്ങളുടെ ആരാധനക്രമത്തിലെ തനിമ നിലനിര്‍ത്തിക്കൊണ്ടു് തന്നെ റോമാ സഭയില്‍ ചേരുന്നതിനു് വത്തിക്കാന്‍ അടുത്തയിടെ അനുമതി നല്‍കിയിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാര്ത്താഗൂഗു്ള്
- യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫിനെതിരെ തിരിച്ചടിക്കാന്‍ യൂറോപ്പ് - Manorama Online - 4/7/2025 -
- പോരാട്ടം ശക്തിപ്പെടുത്തും: എം എ ബേബി - Deshabhimani - 4/7/2025 -
- Resolution Against Waqf Act: വഖഫ് നിയമത്തിനെതിരെ സംസ്ഥാനങ്ങൾ പ്രമേയം പാസാക്കുന്നു; ഇതിന് എന്തെങ്കിലും പ്രാധാന്യം ലഭിക്കുമോ? - India Today Malayalam News - 4/7/2025 -
- ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് ശ്രീനാഥ് ഭാസി - reporterlive.com - 4/7/2025 -
- ഐബി ഉദ്യോഗസ്ഥയുടെ മരണം; മാനസിക, ശാരീരിക പീഡനത്തിന്റെ തെളിവുകള്‍ ലഭിച്ചുവെന്ന് ഡിസിപി - reporterlive.com - 4/7/2025 -
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ