കോട്ടയം: ലോകമെങ്ങുമുള്ള ആംഗ്ലിക്കന്‍ സഭയിലെ ഏഴു കോടിയോളം ജനങ്ങളുടെ ആത്മീയനേതാവായ കാന്റര്‍ബറി മെത്രാപ്പൊലീത്ത ഡോ. റോവന്‍ വില്ല്യംസ് 16 മുതല്‍ 25 വരെ ദക്ഷിണേന്ത്യ സഭയുടെ (സി എസ് ഐ) അതിഥിയായി കേരളത്തിലെത്തും.
തിരുവനന്തപുരത്ത് 23, 24 തീയതികളില്‍ എത്തുകയും കണ്ണന്മൂല വൈദിക സെമിനാരി, കാരക്കോണം മെഡിക്കല്‍ കോളജ് എന്നിവ സന്ദര്‍ശിക്കുകയും ദക്ഷിണകേരള മഹായിടവക സുവര്‍ണജൂബിലി ആഘോഷത്തിലും കമ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യയുടെ യോഗങ്ങളിലും പങ്കെടുക്കുകയും ചെയ്യുമെന്ന് മധ്യകേരള മഹായിടവക ബിഷപ് തോമസ് സാമുവല്‍ അറിയിച്ചു.
ചെന്നെയിലെ സിഎസ്ഐ സിനഡ് സെന്ററില്‍ 16-നാണ് ആര്‍ച്ച് ബിഷപ്പിന്റെ ആദ്യ പരിപാടി. 17ന് സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ വിശുദ്ധ സംസര്‍ഗ ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കും. 18ന് സിഎസ്ഐ ബിഷപ്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ പങ്കെടുക്കും.
19ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിക്കും.
20ന് ബാംഗ്ലൂര്‍ വൈറ്റ് ഫീല്‍ഡിലെ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ സെന്റര്‍ സന്ദര്‍ശിക്കും. 21ന് അവിടെ സെന്റ് മാര്‍ക്ക് കത്തീഡ്രലിലെ ആരാധനയില്‍ പങ്കെടുക്കും.
തുടര്‍ന്ന് യൂണിയന് തിയളോജിക്കല്‍ സെമിനാരി സന്ദര്‍ശിക്കും. പിന്നീട് ബിഷപ് കോട്ടന്‍ സ്കൂളില്‍ നടക്കുന്ന എക്യൂമെനിക്കല്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
22ന് ബംഗലൂരു് വിശ്രാന്തി നിലയത്തില്‍ നടക്കുന്ന സിഎസ് ഐ വിമന്‍സ് ഫെലോഷിപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യും. 23നും 24നും തിരുവനന്തപുരത്തെ ചടങ്ങുകളില്‍ പങ്കെടുക്കുന്ന കാന്റര്‍ബറി ആര്‍ച്ച ബിഷപ്പ് 25-ന് മടങ്ങും.
ആംഗ്ലിക്കന്‍ സഭയുടെ പരമാചാര്യന് കാന്റര്‍ബറി മെത്രാപ്പൊലീത്ത
വെയില്‍സില്‍ 1950ല്‍ ജനിച്ച ഡോ. റോവന്‍ വില്ല്യംസ് 36-ാമത്തെ വയസില്‍ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ ദൈവശാസ്ത്ര പ്രഫസറായി.
1992ല്‍ മോണ്മത്തിലെ ബിഷപ്പായി വാഴിക്കപ്പെട്ടു. വെയില്‍സിലെ ആര്‍ച്ച് ബിഷപ്പായിരിക്കുമ്പോഷാണ്എട്ടുവര്ഷം മുന്‍പ് ആംഗ്ലിക്കന്‍ സഭയുടെ പരമാചാര്യനായ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായി നിയമിതനായത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാര്ത്താഗൂഗു്ള്
- മുംബൈ ഭീകരക്രമണ കേസ്; തഹാവൂർ റാണക്ക് ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം പരിശോധിക്കാൻ NIA - 24 News | Breaking News - 4/14/2025 -
- സുപ്രീംകോടതി വിധി നിയമവാഴ്ചയുടെ തെളിവ്: എം.വി ഗോവിന്ദൻ - Kerala Kaumudi - 4/13/2025 -
- ഡല്‍ഹിയില്‍ കുരിശിന്റെ വഴി തടഞ്ഞ സർക്കാർ നടപടി: അതൃപ്തി പരസ്യമാക്കി ലത്തീന്‍ സഭ - Media One - 4/14/2025 -
- യുഎസുമായി ഇടക്കാല വ്യാപാരകരാറിനായി ഇന്ത്യ - Deshabhimani - 4/13/2025 -
- Vishu 2025:ഇന്ന് വിഷു; സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷുക്കണി കണ്ടുണർന്ന് മലയാളികൾ. - Zee News - 4/14/2025 -
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ