20110813
ഭദ്രമായ സാമൂഹ്യകൂട്ടായ്മ രൂപീകരിക്കാന്‍ അടിയന്തരപ്രാധാന്യം നല്‍കണമെന്ന് ഇംഗ്ലണ്ടിലെ സര്‍ക്കാരിനോട് – കാന്റര്‍ബറി മെത്രാപ്പോലീത്ത
ഭദ്രമായ സാമൂഹ്യകൂട്ടായ്മ രൂപീകരിക്കുന്നതിന് അടിയന്തരപ്രാധാന്യം നല്‍കണമെന്ന് ഇംഗ്ലണ്ടിലെ സര്‍ക്കാരിനോട് കാന്റര്‍ബറിയിലെ ആര്‍ച്ച് ബിഷപ്പ് റോവന്‍ വില്ലൃംസ് അഭ്യര്‍ത്ഥിച്ചു,
ലണ്ടന്നഗരത്തിലുണ്ടായ കലാപത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഓഗസ്റ്റ് പതിനൊന്നാം തിയതി വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം.
ഇക്കഴിഞ്ഞ ദിവസങ്ങളില്ബ്രിട്ടീഷ് തെരുവുകളില്‍ നടന്ന അക്രമങ്ങള്‍ അവഗണിച്ചു കളയരുതെന്നും ഇതിനു കാരണമായ വസ്തുതകളെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്നും മെത്രാപ്പോലീത്താ അഭ്യര്‍ത്ഥിച്ചു. കലാപത്തില്‍ ആക്രമണങ്ങള്‍ക്കിരകളായവരോട് ഖേദം പ്രകടിപ്പിച്ച ആര്‍ച്ച് ബിഷപ്പ് റോവന്‍ കലാപം അവസാനിപ്പിക്കാന്‍ സഹായിച്ച പൊലീസുകാരെയും സന്നദ്ധപ്രവര്‍ത്തകരെയും അഭിനന്ദിച്ചു.
കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ഇംഗണ്ടിലെ വിദ്യാഭ്യാസ വ്യവസ്ഥിതിയില്‍ വന്ന മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയ ആര്‍ച്ച് ബിഷപ്പ് പൗരന്മാരില്മൂല്യങ്ങള്വളര്ത്തിക്കൊണ്ട് അവരെ സല്‍സ്വഭാവികളായി മാറ്റുന്നതില്വിദ്യാഭ്യാസ മേഖല വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ലെന്നും കുറ്റപ്പെടുത്തി.
മാര്‍ക്ക് ഡഗ്ഗന് എന്ന കറുത്ത വര്ഗ്ഗക്കാരന് ടോട്ടന്‍ഹാമില്‍ പോലീസ് വെടിവെയ്പ്പില്കൊല്ലപ്പെട്ട സംഭവത്തോട് ബന്ധപ്പെട്ട് ലണ്ടനില്ആരംഭിച്ച ലഹളയും കലാപവും അഞ്ചു ദിവസത്തിനുശേഷമാണ് നിയന്ത്രണവിധേയമായത്. ബ്രിട്ടണില്ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങിവരുകയാണെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍വ്യക്തമാക്കി.
വത്തിക്കാന്‍ റേഡിയോ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാര്ത്താഗൂഗു്ള്
- മുംബൈ ഭീകരാക്രമണം: റാണയും ISI ഏജന്റും കൂടിക്കാഴ്ച നടത്തി, വിശദപദ്ധതി തയ്യാറാക്കിയത് ദുബായിൽ - എൻഐഎ - Mathrubhumi - 4/13/2025 -
- ‘ആദ്യ പകുതിയിൽ വിജയ് മുഖ്യമന്ത്രി’: വിലപേശൽ വിനയായി, കണക്കുക്കൂട്ടലുകൾ പിഴച്ചു; ദളപതിയും ‘ശത്രുപക്ഷത്ത്’ - Manorama Online - 4/13/2025 -
- Kerala Weather: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ - Indian Express - Malayalam - 4/13/2025 -
- തൊടുപുഴ ബിജു വധക്കേസ്: ഒന്നാം പ്രതി ജോമോൻ്റെ ഭാര്യ സീന അറസ്റ്റിൽ - Media One - 4/13/2025 -
- വഖഫ് ഭേദഗതി ബില്‍ ബംഗാളില്‍ നടപ്പാക്കില്ല; കലാപകാരികളുടെ പ്രേരണയ്ക്ക് വഴങ്ങരുത്- മമത ബാനര്‍ജി - Mathrubhumi - 4/12/2025 -
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ