20110813
സമാധാനത്തിനു ഭീഷണിയുയര്‍ത്തുന്ന നിരവധി ഘടകങ്ങള്‍ ഏഷ്യയിലുണ്ടെന്ന് സഭകളുടെ ലോകസമിതി
ബാങ്കോക്ക് സമാധാനത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയുയര്‍ത്തുന്ന ഗൗരവപൂര്‍ണ്ണമായ ഘടകങ്ങള്‍ ഏഷ്യയിലുണ്ടെന്ന് സഭകളുടെ ലോകസമിതിയും ഏഷ്യയിലെ ക്രൈസ്തവ സമിതിയും സംയുക്തമായി നടത്തിയ പഠന ശിബിരം വെളിപ്പെടുത്തുന്നു. ജനാധിപത്യ ഭരണവ്യവസ്ഥിതിയുള്ള രാജ്യങ്ങളില്‍പോലും പൊതുജനങ്ങള്പ്രത്യേകിച്ച് ന്യൂനപക്ഷാംഗങ്ങളും മറ്റും പലതരത്തിലുള്ള അക്രമണത്തിന് ഇരകളാകുന്നുണ്ട്. രാജ്യങ്ങള്‍തമ്മിലുള്ള അതിര്ത്തിപ്രശ്നങ്ങള് തുടരുന്നു. സാമൂഹീകമോ മതപരമോ ആയ സംഘട്ടനങ്ങളില്‍ നിന്ന് ആഭ്യന്തരകലാപങ്ങള്ആരംഭിക്കുന്നു. മതവിശ്വാസം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നു തുടങ്ങിയ വിവിധ കാരണങ്ങളാണ് ഏഷ്യയില്സമാധാനത്തിനു വിഘാതമായി നില്ക്കുന്ന ഘടകങ്ങളെന്ന് സമ്മേളനം നിരീക്ഷിച്ചു.
സമാധാനസ്ഥാപനത്തിന് അവശ്യം വേണ്ട ഘടങ്ങളായ മനുഷ്യാവകാശസംരക്ഷണം, ജനാധിപത്യ ഭരണം, നിരായുധീകരണം, കുടിയേറ്റക്കാരുടെ അവകാശങ്ങള്‍, ന്യൂനപക്ഷാവകാശങ്ങള്‍, മതസ്വാതന്ത്ര്യം തുടങ്ങിയ മേഖലകളില്‍ സഹകരിച്ചു പ്രവര്ത്തിക്കാന്സഭകളുടെ ലോകസമിതിയും ഏഷ്യയിലെ ക്രൈസ്തവ സമിതിയും നിശ്ചയിച്ചു.
ഏഷ്യയിലെ സമാധാനവും സുരക്ഷയും: സഭൈക്യ പ്രതികരണം എന്ന പ്രമേയത്തോടെ ബാങ്കോക്കില്നടത്തിയ പഠന ശിബിരത്തില്ഇരുപത് ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള മുപ്പത്തിയഞ്ചു പ്രതിനിധികള്പങ്കെടുത്തു.
വത്തിക്കാന്‍ റേഡിയോ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാര്ത്താഗൂഗു്ള്
- മുംബൈ ഭീകരാക്രമണം: ചോദ്യമുനയില്‍ റാണ - Deshabhimani - 4/11/2025 -
- മുനമ്പത്തെ ഭൂമി വഖഫ് ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല; 1954ലെ ആക്ട് പ്രകാരം വില്ക്കാന് തടസ്സമില്ല: ട്രൈബ്യൂണല്‍ - Manorama News - 4/11/2025 -
- എറണാകുളത്ത് യൂത്ത് കോൺഗ്രസ്-കെഎസ്യു പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി - Mathrubhumi News Paper Today - 4/11/2025 -
- Kerala Latest Weather Update: ഇന്ന് ശക്തമായ മഴയും യെല്ലോ അലർട്ടും; കടലാക്രമണത്തിന് മുന്നറിയിപ്പ് - India Today Malayalam News - 4/11/2025 -
- Thrissur Murder: 'പ്രകൃതി വിരുദ്ധ പീഡനം ചെറുത്തു, മൂക്കും വായും പൊത്തി കുളത്തിലിട്ടു, മരണം ഉറപ്പാക്കാന്‍ മുക്കിപ്പിടിച്ചു' - Samakalika Malayalam - 4/10/2025 -
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ