20120218
കെ.സി.ബി.സി.യുടെ ഇടയലേഖനം: അന്വേഷണത്തിന് തെരെഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ്
കൊച്ചി- കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍ (കെ.സി.ബി.സി) പുറത്തിറക്കിയ ഇടയ ലേഖനത്തെകുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് സംബന്ധിച്ച് കെ.സി.ബി.സി ഇറക്കിയ ഇടയലേഖനത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് എറണാകുളം ജില്ലാ കലക്ടറോടു് നിര്‍ദേശിച്ചിരിക്കുന്നത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ വിശ്വാസികളല്ലാത്തവര്‍ക്ക് വോട്ടു ചെയ്യരുതെന്നും സ്വതന്ത്ര ചിഹ്നത്തില്‍ മല്‍സരിച്ച് ജയിക്കുന്നവര്‍ പിന്നീട് നിറം മാറുമെന്നും പ്രസ്തുത ഇടയ ലേഖനത്തില്‍ നിര്‍ദേശിച്ചിരുന്നു.
പള്ളികളില്‍ വായിച്ച ഇടയ ലേഖനം സംബന്ധിച്ച് നിരവധി പരാതികള്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിരുന്നു. ഇതില്‍ ചില പരാതികളില്‍ ഇടയലേഖനവും അടക്കം ചെയ്തിരുന്നു. വിവിധ സംഘടനകളുടെ പേരിലുള്ള പരാതികളാണ് ലഭിച്ചതെന്നും തെരെഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാര്ത്താഗൂഗു്ള്
- Special tariffs on exempted electronic products: ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക താരിഫ് ഉടൻ: യുഎസ് വാണിജ്യ സെക്രട്ടറി - India Today Malayalam News - 4/13/2025 -
- ഡല്‍ഹിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് പോലീസ് അനുമതിയില്ല; ചടങ്ങ് പള്ളിക്കുള്ളിൽ മാത്രമായി നടത്തി - Mathrubhumi - 4/13/2025 -
- Kerala Weather: ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ; തിരുവനന്തപുരത്ത് കടലാക്രമണ സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ് - Indian Express - Malayalam - 4/13/2025 -
- Anti Waqf Protest Violence in Bengal: ബംഗാളിലെ വഖഫ് വിരുദ്ധ പ്രതിഷേധങ്ങൾ: ഹിന്ദുക്കൾ വീടുകൾ വിട്ട് പലായനം ചെയ്തതായി ബിജെപിയുടെ അവകാശവാദം - India Today Malayalam News - 4/13/2025 -
- വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യവുമായി ബിഡിജെഎസ് - Pathanamthitta Media - 4/13/2025 -
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ