.jpg)
തൃശ്ശിവപേരൂര്‍: അസ്സീറിയന്‍ പൗരസ്ത്യ സുറിയാനി സഭ ലബനോന്‍ മെത്രാപ്പോലീത്ത മാര്‍ നര്‍സൈ ഡിബാസ് (70) കാലംചെയ്‌തു. യു എസ് എയിലെ അരിസോണയില്‍ ഫെബ്രുവരി 14 ഞായറാഴ്‌ചയായിരുന്നു അന്ത്യം. കബറടക്കം 19-നു് ഷിക്കാഗോയിലെ മാര്‍ ഗീവര്‍ഗീസ് കത്തീഡ്രലില്‍ നടക്കും. സിറിയ, യൂറോപ്പ് മെത്രാസനങ്ങളുടെ ചുമതലയും ഇദ്ദേഹത്തിനായിരുന്നു.
നാലു പ്രാവശ്യം ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം തൃശൂരില്‍ നടന്ന അസ്സീറിയന്‍ പൗരസ്ത്യ സുറിയാനി സഭയുടെ ആഗോള സുന്നഹദോസില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല.
മാര്‍ നര്‍സൈ ഡിബാസിന്റെ വിയോഗത്തില്‍ ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്ത , യോഹന്നാന്‍ മാര്‍ യോസേഫ് മെത്രാന്‍, ഔഗിന്‍ മാര്‍ കുര്യാക്കോസ് മെത്രാന്‍, ട്രസ്‌റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.എ. ജോണ്‍ എന്നിവര്‍ അനുശോചിച്ചു.
സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കല്‍ദായ സുറിയാനി സഭയെന്നു് കേരളത്തില്‍ അറിയപ്പെടുന്ന അസ്സീറിയന്‍ പൗരസ്ത്യ സുറിയാനി സഭയുടെ ഇന്ത്യയിലെ മെത്രാപ്പോലീത്ത ഡോ. മാര്‍ അപ്രേം 18ന് അമേരിക്കയിലേക്കു പോകും.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ