ആകമാന സഭാനിലപാടുകള്‍

20100622

മിഷന്‍‍ പ്രവര്‍‍ത്തനത്തിനു് അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ ഊന്നല്‍‍ കൊടുക്കുമെന്ന്‌ മാര്‍ ഗ്രിഗോറിയോസ്‌



കൊച്ചി: അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ കൂടുതല്‍ വിപുലമാക്കുമെന്ന്‌ ഡല്‍ഹിയില്‍ ജൂണ്‍17നു് വാഴിക്കപ്പെട്ട ഡോ. മാത്യൂസ്‌ മാര്‍ ഗ്രിഗോറിയോസ്‌ പറഞ്ഞു.

അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയാണ്‌ മാര്‍ ഗ്രിഗോറിയോസ്‌ (ചിത്രം-നില്ക്കുന്നവരില്‍ വലത്ത്). സഭയ്‌ക്ക് പുതിയ മെത്രാന്മാരും വൈദികരും ഉടനുണ്ടാകും. മിഷന്‍‍ പ്രവര്‍‍ത്തനത്തിനു് ഊന്നല്‍‍ കൊടുക്കാനാണുദ്ദേശിക്കുന്നതു്. ചിട്ടയുള്ള ഭരണസംവിധാനവുമായി അന്ത്യോഖ്യന്‍ സുറിയാനിസഭ മുന്നോട്ടുപോകും. സഭയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമായ സ്ഥാനികളെ ഉടന്‍തന്നെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.വരും ദിവസങ്ങളില്‍ താന്‍ പുതിയ ഏഴ്‌ ശെമ്മാശന്മാര്‍ക്ക്‌ പട്ടം നല്‍കുമെന്ന്‌ മാര്‍ ഗ്രിഗോറിയോസ്‌ അറിയിച്ചു.ധാരാളം വിശ്വാസികളും വൈദികരും പുതിയ സഭയുമായി സഹകരിക്കാന്‍ മുന്നോട്ടുവരുന്നുണ്ട്‌. അവരെയെല്ലാം ഒരുമിച്ചുചേര്‍ത്ത്‌ കേരളത്തില്‍ സഭ കൂടുതല്‍ ശക്‌തമാക്കും. കോട്ടയം അമയന്നൂര്‍‍ സെന്റ് ജൂഡ് ദയറ പള്ളിയില്‍ ഞായറാഴ്ച കുര്‍ബാനയര്‍പ്പിച്ചു.

മാര്‍ ഗ്രിഗോറിയോസിനോടൊപ്പം അഭിഷിക്‌തനായ ഇടുക്കി-മലബാര്‍ ഭദ്രാസന മെത്രാന്‍ യൂഹാനോന്‍ മാര്‍ തിമോഥിയോസ്‌ (ചിത്രം-നില്ക്കുന്നവരില്‍ ഇടത്ത്) ഇടുക്കി രാജകുമാരി ദയറാപള്ളിയില്‍ കുര്‍ബാനയര്‍പ്പിച്ചു.

അന്ത്യോക്യന്‍ സഭാദ്ധ്യക്ഷന്‍ മാര്‍ സേവേറിയോസ്  ബാവയുടെ മുഖ്യ കാര്‍‍മികത്വത്തിലാണു് ഇവര്‍ അഭിഷേകം ചെയ്യപ്പെട്ടതു്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ