ആകമാന സഭാനിലപാടുകള്‍

20100626

അന്ത്യോക്യന്‍ സുറിയാനി ഓര്‍‍ത്തഡോക്സ് സഭയുടെ മെത്രാന്‍ വാഴ്ചക്കെതിരെ പ. ബാവാ എടുത്ത നടപടി സുന്നഹദോസ് അംഗീകരിച്ചു

.

കോട്ടയം, ജൂണ്‍ 25: മാര്‍ സേവേറിയോസ് മോശ ഗോര്‍‍ഗുന്‍ നയിക്കുന്ന അന്ത്യോക്യന്‍ സുറിയാനി ഓര്‍‍ത്തഡോക്സ് സഭ ഇന്ത്യയില്‍ ഭദ്രാസനങ്ങള്‍ സ്ഥാപിച്ച് അതിലേയ്ക്ക് മെത്രാന്‍വാഴ്ച നടത്തിയതു സംബന്ധിച്ച് പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ ബാവാ എടുത്ത തീരുമാനങ്ങള്‍ ഓര്‍ത്തഡോക്‌സ് സഭയിലെ എല്ലാ മെത്രാപ്പൊലീത്തമാരും അംഗീകരിച്ചു.

സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ അംഗീകാരത്തോടെ മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ഭരണഘടനപ്രകാരം വാഴിക്കപ്പെട്ട മേല്പട്ടക്കാരെ അല്ലാതെ മലങ്കര സഭയുടെ ഭദ്രാസനങ്ങളിലേക്കു് മേല്പട്ടക്കാരായി വാഴിക്കപ്പെട്ടു എന്നവകാശപ്പെടുന്ന ആരെയും അംഗീകരിക്കുകയോ, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പള്ളികളിലും സ്ഥാപനങ്ങളിലും പ്രവേശിപ്പിക്കുകയോ ചെയ്യരുതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ ബാവാ കല്പന പുറപ്പെടുവിച്ചിരുന്നു.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുമായി മല്‍‍സരിച്ചുകൊണ്ടു് അന്ത്യോക്യന്‍ സുറിയാനി ഓര്‍‍ത്തഡോക്സ് സഭയുടെ മെത്രാന്‍മാര്‍‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പള്ളികളിലും സ്ഥാപനങ്ങളിലും മെത്രാന്‍മാരെന്ന നിലയില്‍ അധികാരം സ്ഥാപിക്കാന്‍ പ്രവേശിക്കുന്നതിനെതിരെയും അജമോഷണം ഉണ്ടാകാതിരിക്കുവാനുമുള്ള കരുതല്‍ നടപടിയെന്ന നിലയിലാണീ കല്പന.

2007 നവംബര്‍ 21നു് യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തയായി മാര്‍ സേവേറിയോസ് മോശയെ അഭിഷേകം ചെയ്തതും 2009 മാര്‍‍ച്ചില്‍ യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയെ സഹോദരീസഭയായും മാര്‍ സേവേറിയോസ് മോശയെ അതിന്റെ അദ്ധ്യക്ഷനായും അംഗീകരിച്ചതും ശരിയായ തീരുമാനമാണെന്നു തന്നെയാണു് മലങ്കര സഭയുടെ നിലപാടു്. യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയെയും മാര്‍ സേവേറിയോസ് മോശയെ അതിന്റെ അദ്ധ്യക്ഷനായും അംഗീകരിച്ച കല്പന 2010 മാര്‍‍ച്ചില്‍ പിന്‍വലിച്ചതു അച്ചടക്കനടപടിയുടെ ഭാഗമായിട്ടാണു്.

യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭ പിന്നീട്,സമാന്തര അന്ത്യോക്യന്‍ സുറിയാനി ഓര്‍‍ത്തഡോക്സ് സഭയായി മാറി. മലങ്കര സഭ അംഗീകരിക്കുന്നില്ലാത്ത സഭയും സഭാനേതാവുമായി മാര്‍ സേവേറിയോസ് മോശയുടെ സഭയെയും അദ്ദേഹത്തെയും കണക്കാക്കുന്നത് പ്രശ്നാധിഷ്ഠിതസമീപനമെന്ന നിലയിലാണ്.
.

2 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍6/26/2010 05:42:00 PM

    കിടിലന്‍ പോസ്റ്റ്‌...
    നിങ്ങളുടെ ഈ പോസ്റ്റ്‌ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
    മലയാളത്തിലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...
    സസ്നേഹം
    അനിത
    JunctionKerala.com

    മറുപടിഇല്ലാതാക്കൂ
  2. പാവം സാധാരണക്കാരന്‍7/01/2010 07:05:00 PM

    ഓര്‍ത്തഡോക്സ് സഭ അംഗീകരിക്കുന്ന സഭകളേതൊക്കെയാണു്? കത്തോലിക്കാസഭയെയും യാക്കോബായസഭയെയും ഓര്‍ത്തഡോക്സ് സഭ അംഗീകരിക്കുന്നുണ്ടോ?

    മറുപടിഇല്ലാതാക്കൂ