ആകമാന സഭാനിലപാടുകള്‍

20100701

അന്ത്യോക്യാ സുറിയാനി ഓര്‍‍ത്തഡോക്സ് സഭ (മാര്‍ സേവേറിയോസ് സാക്കാ വിഭാഗം) എതിര്‍ വിഭാഗം മെത്രാന്‍മാരെ മുടക്കി

ദമസ്കൊസ് : അന്ത്യോക്യാ സുറിയാനി ഓര്‍‍ത്തഡോക്സ് സഭ (മാര്‍ സേവേറിയോസ് സാക്കാ വിഭാഗം)യുടെ പ്രധാന അദ്ധ്യക്ഷന്‍ മാര്‍ സേവേറിയോസ് സാക്കാ ജൂണ്‍ 25നു പുറപ്പെടുവിച്ച കല്പനയില്‍ എതിര്‍ അന്ത്യോക്യന്‍ സുറിയാനി ഓര്‍‍ത്തഡോക്സ് സഭയുടെ പ്രധാന അദ്ധ്യക്ഷന്‍ മാര്‍ സേവേറിയോസ് മോശയെ 2007 ഡിസംബറില്‍ മുടക്കിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കീഴിലുള്ള അങ്കമാലിയുടെ ജോസഫ്‌ മാര്‍ ബര്‍ത്തലോമിയോ മെത്രാപ്പോലീത്തയെയും ഇടുക്കി, മലബാര്‍ ഭദ്രാസനങ്ങളുടെ യൂഹാനോന്‍ മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയെയും മുടക്കുകയാണെന്നും പ്രഖ്യാപിച്ചു.

ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭയിലെ അംഗസഭയായ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ശത്രുക്കളാണെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയെ 1976-ല്‍ മുടക്കിയിട്ടുണ്ടെന്നും മാര്‍ സേവേറിയോസ് മോശയ്ക്ക് 2007 നവംബറില്‍ മെത്രാന്‍ പട്ടം നല്‍കിയവരെന്നു പറയപ്പെടുന്ന രണ്ടു മെത്രാന്മാര്‍ ബഹിഷ്കരിക്കപ്പെട്ടവരാണെന്നും ശത്രുക്കളായ മുടക്കപ്പെട്ടവരോടുകൂടിയവരാണെന്നും അദ്ദേഹം ആരോപിച്ചു.

കല്പനയുടെ പൂര്‍ണരൂപം

3 അഭിപ്രായങ്ങൾ:

  1. ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭയിലെ അംഗസഭയായ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയെ ശത്രുക്കളെന്നും മുടക്കപ്പെട്ടവരെന്നും വിളിച്ച് പരിശുദ്ധ സേവേറിയോസ് സാക്കാ പ്രഥമന്‍ നിരന്തരം അവഹേളിക്കുന്നത് അംഗീകരിക്കാനാവില്ല.പരിശുദ്ധ സേവേറിയോസ് സാക്കാ പ്രഥമനെ ആരും സുറിയാനിസഭകളുടെ മുഴുവന്റെയും തലവനാക്കിയിട്ടില്ല. സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ്‍ ആന്റിയോക് എന്ന ചെറിയൊരു സഭാവിഭാഗത്തിന്റെ തലവന്‍ മാത്രമാണദ്ദേഹം.

    25ലക്ഷം വിശ്വാസികളെയും മലങ്കരസഭയുമായി സമ്പൂര്‍‍ണ കൂട്ടായ്മയുള്ള ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളായ കോപ്ടിക്- ആര്‍മീനിയന്‍- എത്യോപ്യന്‍ സഭകളെയുമാണദ്ദേഹം അപമാനിച്ചിരിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  2. നാരദര്‍7/02/2010 09:59:00 AM

    അന്ത്യോക്യാ സുറിയാനി ഓര്‍‍ത്തഡോക്സ് സഭയെ അഞ്ചാം നൂറ്റാണ്ടില്‍ തന്നെ ആഗോള കത്തോലിക്കാസഭ മുടക്കിയിട്ടുള്ളതല്ല? പത്രോസിന്റെ സിംഹാസനം റോമിലേക്ക് നേരത്തേതന്നെ മാറ്റുകയും ചെയ്തു.

    മുടക്കപ്പെട്ടവര്‍ പരസ്പരം മുടക്കിക്കൊണ്ടിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. യാക്കോബ്7/03/2010 08:30:00 PM

    പാത്രിയര്‍ക്കീസ് ബാവ ഭയപ്പാടിന്റെ വക്കില്‍ ഇതുകണ്ടോ? ഇവിടെ www.orthodoxherald.net/archives/1381

    മറുപടിഇല്ലാതാക്കൂ