കൊച്ചി, ജൂലയ് 9: എതിര് അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന അദ്ധ്യക്ഷനായി മാറിയ മാര്‍ സേവേറിയോസ് മോശയെ യൂറോപ്യഭദ്രാസനത്തിന്റെ മെത്രാനായി വാഴിച്ചതിനെയും അദ്ദേഹത്തെ വാഴിച്ച ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപ്പൊലീത്തമാരെയും ന്യായീകരിച്ച് ഓര്‍ത്തഡോക്സ് സഭ പുകമറ സൃഷ്ടിക്കുകയാണെന്നു് മാര്‍ സേവേറിയോസ് സാക്കാ വിഭാഗം അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെകീഴിലുള്ള കേരളസംഘടനയായ അന്ത്യോക്യാ വിശ്വാസ സംരക്ഷണ സമിതി പ്രസിഡന്റും മെത്രാനുമായ ഏലിയാസ് മാര്‍ അത്താനാസിയോസ് കുറ്റപ്പെടുത്തി. മാര്‍ സേവേറിയോസ് മോശയെ മെത്രാനായി വാഴിച്ചതിനെയും അദ്ദേഹത്തെ വാഴിച്ച ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപ്പൊലീത്തമാരെയും അംഗീകരിക്കുന്നത് അപമാനമായതെന്നു തിരിച്ചറിയാന്‍ ഓര്‍ത്തഡോക്സ് സഭ വൈകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ ഏലിയാസ് മാര്‍ അത്താനാസിയോസ് അനധികൃതമായി വാഴിക്കപ്പെട്ട മെത്രാനാണെന്നും അന്ത്യോക്യാ വിശ്വാസ സംരക്ഷണ സമിതി സഭാവിരുദ്ധ-വിഘടനവാദി സംഘടനയാണെന്നും ഓര്‍ത്തഡോക്സ് സഭാകേന്ദ്രങ്ങള്‍ വ്യക്തമാക്കി. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭക്കെതിരെ എതിര് മെത്രാന്മാരെയും കാതോലിക്കാ വേഷധാരിയെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെയും സൃഷ്ടിച്ചത് ക്രൈസ്തവ ലോകത്തിന് അപമാനമായതെന്നു തിരിച്ചറിയാന്‍ മാര്‍ സേവേറിയോസ് സാക്കാ വിഭാഗം അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭ തയ്യാറാകണമെന്നാണ് ഓര്‍ത്തഡോക്സ് നിലപാട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാര്ത്താഗൂഗു്ള്
- 'ആരിഫ് മുഹമ്മദ് ഖാൻ നടന്ന വഴിയിൽ ഇപ്പോഴത്തെ ഗവർണർ സഞ്ചരിക്കരുത്'; ബിനോയ് വിശ്വം - Media One - 4/12/2025 -
- ട്രംപിന്റെ തീരുവ സാംസങ്ങിനും പണിയാകും; ഇന്ത്യയിൽ ഫോൺ ഉത്പാദനം വര്‍ധിപ്പിക്കുമോ? - Mathrubhumi - 4/12/2025 -
- 'വെള്ളാപ്പള്ളി എന്നും മതേതരത്വം ഉയർത്തിപ്പിടിച്ച വ്യക്തി'; മലപ്പുറം വിവാദത്തിൽ വെള്ളാപ്പള്ളിക്ക് മുഖ്യമന്ത്രിയുടെ പിന്തുണ - News18 Malayalam - 4/11/2025 -
- വഖഫ് ഭേദഗതിക്കെതിരെ പ്രതിഷേധം: പശ്ചിമ ബംഗാളിൽ 2 മരണം - Deshabhimani - 4/12/2025 -
- മഴ ശക്തം; നാല് ജില്ലകളിൽ യെല്ലോ അലർട്ട് - Deshabhimani - 4/12/2025 -
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ