
ദേവലോകം: ക്രിസ്‌തീയ സഭകള്‍ തമ്മിലുള്ള തര്‍ക്കങ്ങളും വ്യവഹാരങ്ങളും ദൗര്‍ഭാഗ്യകരമാണെന്നും കേരളം ദൈവത്തിന്റെ സ്വന്തം നാടു് എന്നു് അഭിമാനിക്കുമ്പോള്‍ അതിനു് ചേരാത്ത പല പ്രവണതകളുമുണ്ടാകുന്നതു് നാടിനു് അപമാനകരമാണെന്നും ഓര്‍ത്തഡോക്‌സ് പൗരസ്ത്യ സഭയുടെ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍തോമാ ദിതിമോസ് പ്രഥമന്‍ ബാവാ പറഞ്ഞു. ക്രിസ്‌ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യ പ്രതിനിധി സംഘത്തെ ദേവലോകത്ത് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവ. മെത്രാപ്പോലീത്താമാരായ തോമസ് മാര്‍ അത്താനാസ്യോസ് (ചെങ്ങന്നൂര്‍), ഡോ. ജോസഫ് മാര്‍ ദിവന്നാസ്യോസ്, സഭാസെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. കെ.എം. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ