![]() |
പൗരസ്ത്യ കാതോലിക്കാസന പുനഃസ്ഥാപന ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായുളള പ്രഭാഷണ പരമ്പരകളുടെ ഉദ്‌ഘാടനം കോട്ടയത്ത് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ നിര്‍വഹിക്കുന്നു. |
കോട്ടയം സെ. ൨൫: മാര്‍ത്തോമ്മാ ശ്ലീഹായുടെ അപ്പസ്‌തോലിക പിന്തുടര്‍ച്ചയും ശ്ലൈഹിക സുവിശേഷ പാരമ്പര്യവുമുള്ള ക്രൈസ്‌തവ സഭയുടെ ദേശീയ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ് പൗരസ്ത്യ കാതോലിക്കാസനമെന്ന് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ പറഞ്ഞു. പൗരസ്ത്യ കാതോലിക്കാസന പുനഃസ്ഥാപന ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി 1500 കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു പരിശുദ്ധ ബാവാ.
കാതോലിക്കാസനം സര്‍വ സ്വതന്ത്രവും സഭയുടെ മേലധ്യക്ഷ സ്‌ഥാപനവുമാണെന്നു് പ്രഭാഷണം നടത്തിയ വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജേക്കബ് കുര്യന്‍ പറഞ്ഞു.
യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് അധ്യക്ഷത വഹിച്ചു. സി.ജെ. പുന്നൂസ് കോര്‍ എപ്പിസ്‌കോപ്പാ, പഴയ സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ്, ഫാ. എബി ഫിലിപ്പ്, ഫാ. മോഹന്‍ ജോസഫ് , പി.എ. അലക്‌സാണ്ടര്‍ എന്നിവര്‍ പ്രസംഗിച്ചു.
വിദേശതുള്ളവരുടെ പേരില്‍ നിന്നും ഉദാഹരണം : (ബസെലിഒസ്,പോളികാര്‍പ്പസ്), വസ്ത്രങ്ങളില്‍ നിന്നും സുറിയാനിയില്‍ നിന്നും എന്നു സ്വാതന്ത്ര്യം ലഭിക്കും......ഭാരത വല്കരണം ഇവയില്‍നിന്നും ഒഴിവാക്കല്ല്......
മറുപടിഇല്ലാതാക്കൂ