![]() |
ബള്‍ഗേറിയ ഓര്‍ത്തഡോക്സ് സഭാധിപന്‍ മാക്സിം പാത്രിയര്‍ക്കിസ് 1914 ഒക്ടോ 29 – 2012 നവം 6 ഫോട്ടോ: വിക്കിമീഡിയ |
സോഫിയ, ൨൦൧൨ നവം ൬: ബള്‍ഗേറിയയിലെ ഓര്‍ത്തഡോക്സ് സഭയുടെ അധിപനും സോഫിയയിലെ ബിഷപ്പുമായ മാക്സിം പാത്രിയര്‍ക്കിസ് (98) കാലംചെയ്തു. കമ്യൂണിസ്റ്റ് ഭരണകാലത്തും തുടര്‍ന്നു ജനാധിപത്യ ഭരണകാലത്തും സഭയെ 41 വര്‍ഷം നയിച്ച പാത്രിയര്‍ക്കിസ് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നു.
ബൈസൈന്ത്യ സഭാകുടുംബത്തില്‍പെട്ട ബള്‍ഗേറിയയിലെ ഓര്‍ത്തഡോക്സ് സഭ 1,100 വര്‍ഷത്തെ പാരമ്പര്യമാണ് അവകാശപ്പെടുന്നത്. കല്ക്കദോന്‍ സുന്നഹദോസ് പ്രമാണങ്ങളെ സ്വീകരിയ്ക്കുന്ന ബൈസൈന്ത്യ സഭാകുടുംബത്തില്‍പെട്ട സഭകളുമായി ഇന്ത്യന്‍ സഭയ്ക്കു് കൂട്ടായ്മയില്ലെങ്കിലും അടുത്ത സൗഹൃദബന്ധമുണ്ടു്.
തുര്‍ക്കികളുടെ ഭരണം, കമ്യൂണിസ്റ്റ് ഭരണം എന്നീ കാലഘട്ടങ്ങളില്‍ ഒട്ടേറെ വെല്ലുവിളികളെ സഭ അഭിമുഖീകരിച്ചിരുന്നു. 1971 മുതലാണു മാക്സിം പാത്രിയര്‍ക്കിസ് സഭയ്ക്കു നേതൃത്വം നല്‍കിവന്നത്. സിനഡ് കൂടി താല്‍ക്കാലികമായി ഒരു പാത്രിയര്‍ക്കിസിനെ തിരഞ്ഞെടുക്കും. തുടര്‍ന്നു നാലുമാസത്തിനുള്ളില്‍ മാക്സിം പാത്രിയര്‍ക്കിസിന്‍റെ പിന്‍ഗാമിയെ വാഴിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ