
ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമാചാര്യന്‍ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ നല്കിയ ക്രിസ്മസ് സന്ദേശം
മൌലീക വാദവും തീവ്രവാദവും ആഗോള സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കുന്ന പ്രശ്നങ്ങളില്‍പ്പെട്ട് ഉഴലുന്ന മനുഷ്യന് സമാധാനത്തിന്റെ സന്ദേശമാണു് ക്രിസ്മസ് കൊണ്ടുവരുന്നതു്. സര്‍വ്വമനുഷ്യര്‍ക്കും ഉണ്ടാകുവാനുള്ള മഹാസന്തോഷം അറിയിയ്ക്കുന്ന മാലാഖ ആശ്വസിപ്പിക്കുന്നത് ഭയപ്പെടേണ്ട എന്ന ആശംസയോടെയാണ്. ആട്ടിടയരോടും ഭയപ്പെടേണ്ട എന്ന സ്വാന്തന വാക്കുകളാണ് അറിയിക്കുന്നത്. ഭയപ്പെടേണ്ട എന്നതാണ് ക്രിസ്തുമസിന്റെ കാതലായ സന്ദേശം.
ചുറ്റുപാടും ഭയപ്പെടുത്തുന്ന ശക്തികളും സമാധാനത്തിന്റെ ശത്രുക്കളും തേര്‍വാഴ്ച നടത്തുമ്പോള്‍ അടിയുറച്ച ദൈവ വിശ്വാസത്തിലും മനുഷ്യ സ്നേഹത്തിലും ഊന്നി പ്രാര്‍ത്ഥിച്ചും പ്രവര്‍ത്തിച്ചും മുന്നേറാനാണ് ക്രിസ്തുമസ് ആഹ്വാനം ചെയ്യുന്നത്. യേശുവിന്റെ ജനനവും ജീവിതവും എത്രയോ പ്രതികൂല സാഹചര്യങ്ങളിലായിരുന്നു എന്ന് അനുസ്മരിക്കുമ്പോള്‍ ഇന്നത്തെ വെല്ലുവിളികളെ അഭിമുഖീകരിക്കാനും അതിജീവിക്കാനും നമുക്ക് ആത്മധൈര്യം ലഭിക്കും.
എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് പരസ്പരം സഹിച്ചും ക്ഷമിച്ചും സഹകരിച്ചും സ്നേഹത്തോടെ സഹവസിക്കുക എന്നതാകട്ടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ലക്ഷ്യം. ഏവര്‍ക്കും ശാന്തിയും സമാധാനവും സംതൃപ്തിയും നിറഞ്ഞ പുതുവത്സര ആശംസകള്‍ നേരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ