കോര്‍ക്ക്: ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ യൂറോപ്പ് -ആഫ്രിക്ക ഭദ്രാസനാധിപനും യുകെയിലെ ഓര്‍ത്തഡോക്സ് ചര്‍ച്ച് കൌണ്‍സില്‍ ചെയര്‍മാനുമായ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ അയര്‍ലന്‍ഡിലെ കോര്‍ക്ക് സന്ദര്‍ശിച്ചു. ബ്ളാക്ക് റോക്കിലുള്ള സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ സന്ധ്യാ നമസ്കാരം നടത്തി. ഫാ. കോശി വൈദ്യനും സന്നിഹിതനായിരുന്നു.
ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡിന്റെ കോര്‍ക്ക് - ക്ളോണ്‍ - റോസ് ഭദ്രാസന ബിഷപ് പോള്‍ കോള്ട്ടറുമായി മെത്രാപ്പോലീത്താ കൂടിക്കാഴ്ച നടത്തി. ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡിന്റെ ഉന്നതതലസംഘം തിമോത്തിയോസ് മെത്രാപ്പോലീത്തയെ ബിഷപ് പാലസില്‍ സ്വീകരിച്ചു. മലങ്കര സഭയ്ക്കു കോര്‍ക്കില്‍ സൌകര്യങ്ങളുമുള്ള പള്ളി അനുവദിച്ചു തന്നതിലുള്ള നന്ദി തിരുമേനി അറിയിച്ചു.
ഭാരതത്തിലെ മലങ്കര സഭയും ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡും സഹോദര സഭകളായി പ്രവര്‍ത്തിക്കുവാന്‍ ധാരണയായി. ഇതിന്റെ മുന്നോടിയായി മലങ്കര സഭയെ ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡിന്റെ സിനഡിലേക്ക് ശുപാര്‍ശ ചെയ്തു. ഇരുസഭകളുടെയും പ്രതിനിധികള്‍ തമ്മില്‍ വര്‍ഷത്തില്‍ ഒരു തവണ കൂടിക്കാഴ്ച നടത്തുവാന്‍ തീരുമാനിച്ചു.
വിശ്വാസമൂല്യങ്ങള്‍ തകരാതെ ഓര്‍ത്തഡോക്സ് സഭയെ ആധുനികതയില്‍ നയിക്കുന്ന പരിശുദ്ധ ബസേലിയോസ് ദിദിമോസ് ബാവായ്ക്ക് ബിഷപ് പോള്‍ കോള്‍ട്ടന്‍ ആശംസകള്‍ നേര്‍ന്നു.
20090808
സമാധാനം ആര്‍ജ്ജിക്കാനും പരിരക്ഷിക്കാനും ആഗ്രഹിക്കുന്നെങ്കില്‍ സൃഷ്ടിയെ പരിരക്ഷിക്കുക
റോമന്‍ കത്തോലിക്കാസഭ 2010 ജനുവരി 1-ന് ആചരിക്കുന്ന ലോക സമാധാന ദിനത്തിനു “സമാധാനം ആര്‍ജ്ജിക്കുന്നതിനും പരിരക്ഷിക്കുന്നതിനും ആഗ്രഹിക്കുന്നെങ്കില്‍ സൃഷ്ടിയെ പരിരക്ഷിയ്ക്കുക” എന്ന ആദര്‍ശ മുദ്രാവാക്യം പടിഞ്ഞാറിന്റെ പാത്രിയര്‍ക്കീസ് പരിശുദ്ധ പതിനാറാം ബനഡിക്ട് പാപ്പ തിരഞ്ഞെടുത്തു.
ആഗോളവല്‍കൃതവും പരസ്പര ബദ്ധവുമായ നമ്മുടെ ലോകത്തില്‍ പരിസ്ഥിതിയുടെ പരിരക്ഷയും സമാധാനം എന്ന നന്മയുടെ പരിപോഷണവും തമ്മിലുള്ള അഭേദ്യ ബന്ധത്തെപ്പറ്റി അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണു്, റോമാ സഭ ആചരിക്കുന്ന 43-ആമത്തെ, വിശ്വശാന്തി ദിനം പ്രമാണിച്ചുള്ള തന്റെ സന്ദേശത്തിനു് പാപ്പാ ഈ പ്രമേയം സ്വീകരിച്ചതെന്നു് നീതി സാമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഒരു വിജ്ഞാപനത്തിലൂടെ വ്യക്തമാക്കി. മനുഷ്യന്റെ സ്വാഭാവിക പരിസ്ഥിതി സംബന്ധിയായ പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിത ഉപയോഗം, കാലാവസ്ഥാവ്യതിയാനം, ജൈവസാങ്കേതികവിദ്യകളുടെ പ്രയോഗോപയോഗങ്ങള്‍, ജനസംഖ്യാ വര്‍ദ്ധനവ് ഇത്യാദി നിരവധി പ്രശ്നങ്ങള്‍ ഗാഢവും ഉറ്റതുമായ ഈ ബന്ധത്തെ ഇന്നു ചോദ്യം ചെയ്യുന്നുവെന്നു വിജ്ഞാപനത്തില്‍ പറയുന്നു. ഈ പുതിയ വെല്ലുവിളികളെ നീതി, സാമൂഹ്യ ന്യായം, അന്താരാഷ്ട്ര ഐക്യദാര്‍ഢ്യം എന്നിവയുടെ ഒരു നവീകൃത അവബോധത്തോടെ അഭിമുഖീകരിക്കാ൯ മാനവ കുടുംബത്തിനു കഴിയാതെ വരുന്നതു് ജനതകള്‍ക്കും ഇന്നത്തെയും നാളെത്തെയും തലമുറകള്‍ക്കും ഇടയില്‍ അക്രമം വിതയ്ക്കുന്ന അപകടമുണ്ടെന്നു പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.
"കാരിത്താസ് ഇ൯ വെരിത്താത്തെ എന്ന ചാക്രികലേഖനത്തിന്റെ 48 മുതല്‍ 51 വരെ ഖണ്ഡികകളിലെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളുടെ ചുവടുപിടിച്ച്, മാര്‍പാപ്പയുടെ സന്ദേശം പരിസ്ഥിതി സംരക്ഷണം ഒരു വെല്ലുവിളിയായി മനുഷ്യകുലത്തിനു് മുഴുവ൯ അനുഭവപ്പെടേണ്ടതിന്റെ അടിയന്തിര സ്വഭാവം അടിവരയിട്ടു പറയും. സൃഷ്ടാവു് നിര്‍ണ്ണയിച്ചുറപ്പിച്ചിരിക്കുന്ന ക്രമത്തില്‍ എല്ലാ മനുഷ്യരുടെയും ഒരു പൊതുസ്വത്തിനെ ബഹുമാനിക്കുന്നതിനുള്ള കൂട്ടായതും സാര്‍വ്വത്രികവുമായ ഉത്തരവാദിത്വമാണത്”, വിജ്ഞാപനത്തില്‍ തുടര്‍ന്നു് പറയുന്നു.
നീതി സമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ വിജ്ഞാപനം ഇപ്രകാരമാണ് ഉപസംഹരിക്കുന്നത്: “പരിസ്ഥിതി പ്രശ്നങ്ങളെ പരിസ്ഥിതി മലിനീകരണം മുന്നറിയിപ്പു നല്കുന്ന ഭീതിദ ഭവിഷത്തുകള്‍കാരണം മാത്രമല്ല അഭിമുഖീകരിക്കേണത്; അവയെ, സര്‍വ്വോപരി, സമാധാനം ആര്‍ജ്ജിക്കുന്നതിനും പരിരക്ഷിക്കുന്നതിനും ശക്തമായ ഒരു പ്രചോദനമാക്കി രൂപാന്തരപ്പെടുത്തേണ്ടിയിരിക്കുന്നു”
.

പി.എസ്.സി. പരീക്ഷകള്‍ക്കു് ഓര്‍ത്തഡോക്സ് സഭയുടെ പരിശീലനക്കളരികള്‍
ദേവലോകം - പി.എസ്.സി. പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനായി വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം ഓര്‍ത്തഡോക്സ് സ്റ്റുഡന്റ്സ് സെന്റര്‍ (ആഗസ്ത് 8), പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് (ആഗസ്ത് 22), എറണാകുളം പാലാരിവട്ടം സെന്റ് ജോര്‍ജ് പള്ളി ഹാള്‍ (സപ്തംബര്‍ 12). പരുമല സെമിനാരി ഓഡിറ്റോറിയം (സപ്തംബര്‍ 19) എന്നിവിടങ്ങളില്‍ പരിശീലനക്കളരികള്‍ സംഘടിപ്പിക്കും.. താല്പര്യമുള്ളവര് ഡയറക്ടര്‍ ഹ്യൂമണ്‍ റിസോഴ്സ് മാനേജ്മെന്റ് കാതോലിക്കേറ്റ് പാലസ്, ദേവലോകം എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0481 2578500, 2578499
മലങ്കര മെത്രാപ്പോലീത്തയുടെ കല്പന ഇവിടെ
.
മലങ്കര മെത്രാപ്പോലീത്തയുടെ കല്പന ഇവിടെ
.
സഭകള്‍ തമ്മിലുള്ള തര്‍ക്കം ദൗര്‍ഭാഗ്യകരം: കാതോലിക്കബാവാ

ദേവലോകം: ക്രിസ്തീയ സഭകള്‍ തമ്മിലുള്ള തര്‍ക്കങ്ങളും വ്യവഹാരങ്ങളും ദൗര്‍ഭാഗ്യകരമാണെന്നും കേരളം ദൈവത്തിന്റെ സ്വന്തം നാടു് എന്നു് അഭിമാനിക്കുമ്പോള്‍ അതിനു് ചേരാത്ത പല പ്രവണതകളുമുണ്ടാകുന്നതു് നാടിനു് അപമാനകരമാണെന്നും ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍തോമാ ദിതിമോസ് പ്രഥമന്‍ ബാവാ പറഞ്ഞു. ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യ പ്രതിനിധി സംഘത്തെ ദേവലോകത്ത് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവ. മെത്രാപ്പോലീത്താമാരായ തോമസ് മാര്‍ അത്താനാസ്യോസ് (ചെങ്ങന്നൂര്‍), ഡോ. ജോസഫ് മാര്‍ ദിവന്നാസ്യോസ്, സഭാസെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. കെ.എം. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
20090805
സ്വവര്‍ഗരതി നിയമവിധേയമാക്കരുത് - ഓര്‍ത്തഡോക്സ് സഭ
കോട്ടയം: സ്വവര്‍ഗരതി നിയമവിധേയമാക്കാനുള്ള നീക്കത്തില്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന സുന്നഹദോസ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി പ്രതിഷേധിച്ചു.
വിവാഹ രജിസ്ട്രേഷന് : സമയം നീട്ടി
2008 ഫെബ്രുവരി 29-നു മുമ്പു നടന്ന വിവാഹങ്ങള്‍ ഓഗസ്റ്റ് 28 വരെ പിഴ കൂടാതെ രജിസ്റ്റര്‍ ചെയ്യാം. വിവാഹം നടന്നതിന്റെ തെളിവായി മതാധികാര സ്ഥാപനം നല്കുന്ന സാക്ഷ്യപത്രമോ ഗസറ്റഡ് ഓഫീസര്‍ / പാര്‍ലമെന്റ് / നിയമസഭാംഗം / തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗത്തില്‍ നിന്നോ ഉള്ള പ്രഖ്യാപനമോ സ്വീകരിക്കുന്നതിനും വിവാഹ മെമ്മോറാണ്ടത്തിലും രജിസ്റ്ററിലും തൊഴില്‍ രേഖപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളും വിവാഹ രജിസ്റ്റര്‍ ചട്ട ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓര്‍ത്തഡോക്സ് സഭ 'കുടുംബഭദ്രതമാസം' ആചരിക്കും
കോട്ടയം: കുടുംബബന്ധങ്ങളിലുണ്ടാകുന്ന ശിഥിലീകരണ പ്രവണതകളെ നിരുത്സാഹപ്പെടുത്തി 'ഉത്തമകുടുംബം ഉല്‍കൃഷ്ടസമൂഹം' എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഉതകുന്ന ബോധവത്ക്കരണ പരിപാടികളോടെ ഒക്ടോബറില്‍ 'കുടുംബ ഭദ്രതമാസം ആചരിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ ആവശ്യപ്പെട്ടു.
സഭാ മാനവശേഷി മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുടുംബ ഭദ്രതയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും, അനുയോജ്യരായ ജീവിത പങ്കാളികളെ കണ്ടെത്തുന്നതിന് വിവാഹാര്ത്ഥികളെ സഹായിക്കുന്നതിനുമായി www.marry2love.com എന്ന ഫാമിലി വെബ് സൈറ്റ് ആരംഭിക്കും.

അഖണ്ഡ ബൈബിള്‍ പാരായണ മാസാചരണം ഉദ്ഘാടനം ചെയ്തു
കോട്ടയം: ഓര്‍ത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തില്‍ വനിതാ സമാജം നടപ്പിലാക്കുന്ന അഖണ്ഡ ബൈബിള്‍ പാരായണ മാസാചരണം ദേവലോകം കാതോലിക്കാസന അരമനയില്‍ പൗരസ്ത്യ കാതോലിക്കോസ് ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ ബാവാ ഉദ്ഘാടനം ചെയ്തു. ജൂലായ് 15 മുതല്‍ ആഗസ്ത് 14 വരെ 720 മണിക്കൂര്‍ നീളുന്ന പാരായണ പദ്ധതി ഉല്പത്തിപുസ്തകം ഒന്നാം അദ്ധ്യായം വായിച്ചുകൊണ്ടാണ് പരിശുദ്ധ ബാവാ ഉദ്ഘാടനം ചെയ്തത്. സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ദേവലോകം അരമന മാനേജര്‍ ഗീവറുഗീസ് റമ്പാന്, ഫാ. ജോണ്‍ ശങ്കരത്തില്‍, ഫാ. പി.എ. ഫിലിപ്പ്, പ്രൊഫ. പി.സി. ഏലിയാസ്, ടി.ജോണ്‍ മത്തായി തുടങ്ങിയവര്‍ പാരായണത്തില്‍ പങ്കെടുത്തു.
ശിഹാബ് തങ്ങളുടെ വേര്‍പാട് : പരിശുദ്ധ ബാവ അനുശോചിച്ചു
കോട്ടയം: പാണക്കാട് ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമാധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ മോര് ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവ അനുശോചിച്ചു.
ദേശീയതയിലൂന്നിയ ഇസ്ലാമിക സംസ്കാരം പ്രോത്സാഹിപ്പിച്ച വ്യക്തിയെന്ന നിലയിലും ഉത്തരകേരളത്തില്‍ പല ക്രൈസ്തവ ദേവാലയങ്ങളും ആരംഭിക്കുന്നതിന് സഹായിച്ച നേതാവെന്ന നിലയിലും ശിഹാബ് തങ്ങളെ നന്ദിയോടെ സ്മരിക്കുന്നെന്നു് പരിശുദ്ധ ബാവ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഗ്രിഗോറിയന്‍ വോയ്സ് ന്യൂസ് പോര്‍ട്ടല്‍ ആരംഭിച്ചു
പരുമല : പരുമല സെമിനാരിയില്‍നിന്നും സംപ്രേക്ഷണം ചെയ്തുവരുന്ന ഗ്രിഗോറിയന്‍ ടി.വി. - റേഡിയോ സംഘത്തിന്റെ പുതിയ കാല്‍വെയ്പായ 'ഗ്രിഗോറിയന്‍ വോയ്സ് ' (ഡെയിലി ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍) ശ്രേഷ്ഠ നിയുക്ത കാതോലിക്ക പൌലോസ് മാര്‍ മിലിത്തിയോസ് തിരുമേനിയുടെയും അഭി.പിതാക്കന്മാരായ ഡോ.തോമസ് മാര്‍ അത്താനാസിയോസ്, ഡോ.മാത്യൂസ് മാര്‍ സേവേറിയോസ്, പൌലോസ് മാര്‍ പക്കോമിയോസ് എന്നിവരുടെ സാന്നിധ്യത്തില്‍ പരുമല സെമിനാരിയില്‍ നടന്ന ചടങ്ങില്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ ഉദ്ഘാടനംചെയ്തു. മലങ്കര ഓര്‍ത്തഡോക്സ് സഭാ അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ.ജോര്‍ജ്ജ് ജോസഫ്, വൈദിക ട്രസ്റ്റി ഫാദര്‍ ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, പരുമല സെമിനാരി മാനേജര്‍ എം.ഡി.യൂഹാനോന്‍ റമ്പാന്, അസിസ്റ്റന്റ് മാനേജര്‍മാരായ കെ.വി.ജോസഫ് റമ്പാന്, ഫാദര്‍ സൈമണ്‍ സ്കറിയ, ഫാദര്‍ യൂഹാനോന്‍ ജോണ്‍, പരുമല സെന്റ് ഗ്രീഗോറിയോസ് മിഷന് ആശുപത്രി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഫാദര്‍ അലക്സാണ്ടര്‍ കൂടാരത്തില്‍, പരുമല സെമിനാരി കൌണ്‍സില്‍ മെമ്പര്‍മാരായ ശ്രീ.ജേക്കബ് തോമസ് അരികുപുറം, ശ്രീ. തോമസ് റ്റി. പരുമല, ശ്രീ.ജി. ഉമ്മന്‍ എന്നിവര്‍ തദവസരത്തില്സന്നിഹിതരായിരുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)