
പോര്‍ട്‌സ്മത്ത്: യുകെയിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മുതിര്‍ന്ന വൈദികനും ഇവിടുത്തെ നിരവധി പള്ളികളുടെ സ്‌ഥാപകനുമായ എല്‍ദോസ് കൗങ്ങംപിള്ളില്‍ കശീശയുടെ പൗരോഹിത്യത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷച്ചടങ്ങിനോടനുബന്ധിച്ചു് സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന എക്യുമെനിക്കല്‍ സമ്മേളനത്തില്‍ വച്ച് യൂറോപ്പിന്റെ മോര്‍ മൂശ സേവേറിയോസ് ഗോര്‍ഗുന്‍ മെത്രാപ്പോലീത്ത അദ്ദേഹത്തിനു് കോര്‍ എപ്പിസ്‌കോപ്പ സ്ഥാനം നല്‍കി.
സമ്മേളനത്തിന്റെ ആതിഥേയ ഇടവകയായ പോര്‍ട്ട്‌സ് മൗത്ത് സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ 28 - 11- 09 ശനിയാഴ്ച രാവിലെ പത്തിന് യൂറോപ്യന്‍ സിറിയന്‍ ഓര്‍ത്തഡോകസ് ആര്‍ച്ച് ഡയോസിസിന്റെ ആര്‍ച്ച് ബിഷപ്പ് മോര്‍ മൂശ സേവേറിയോസ് ഗോര്‍ഗുന്‍ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
തുടര്‍ന്നു നടന്ന വിവിധ സഭാ മേലധ്യക്ഷന്മാര്‍ പങ്കെടുത്ത എക്യുമെനിക്കല്‍ സമ്മേളനത്തില്‍ പോര്‍ട്ട്‌സമത്ത മേയര്‍ ടെറി ഹാള്‍ മുഖ്യാതിഥിയായിരുന്നു. എല്‍ദോസ് കൗങ്ങംപിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പയെ മേയര്‍ പൊന്നാടയണിയിച്ചു. പോര്‍ട്‌സ്മത്ത് ആംഗ്ലിക്കന്‍ പള്ളിയിലെ വികാരി ഫാ. ബോബ് ബെറ്റ് പ്രസംഗിച്ചു. സമ്മേളനശേഷം ഭക്‌തിഗാനമേളയും കരിമരുന്നു പ്രയോഗവും ഉണ്ടായിരുന്നു.
ഉറവിടം : സാബു കാക്കശ്ശേരി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ