
റോമന്‍ കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ റോമാ പാപ്പാ റോമാ നഗരത്തിനും ലോകത്തിനും നല്കിയ ആശീര്‍വാദം
നമ്മുടെ രക്ഷകനായ ദൈവത്തിന്റെ കൃപാവരം എല്ലാവര്ക്കും വെളിവാക്കപ്പെട്ടിരിക്കുന്നു.ഈ സത്യമാണ് സഭ ക്രിസ്മസ്സ് ദിനത്തില്‍ ആഘോഷിക്കുകയും പ്രഘോഷിക്കുകയും ചെയ്യുക.
നന്മയിലും സ്നേഹത്തിലും സമ്പന്നമായ ദൈവകൃപ ഇനി ഒരിക്കലും നിഗുഢമല്ല.അതു് മാംസത്തില്‍ വെളിവാക്കപ്പെട്ടു. അതു് അതിന്റെ മുഖം പ്രത്യക്ഷപ്പെടുത്തി. ആരാണ് അതു് വെളിവാക്കുക? കന്യകാമറിയത്തില്‍ നിന്ന് ജാതനായ യേശുവാണ് അതു് വെളിപ്പെടുത്തുക. ദൈവത്തിന്റെ കൃപ പ്രത്യക്ഷപ്പെട്ടു. അതിനാലാണ് ക്രിസ്മസ്സിനെ പ്രകാശത്തിന്റെ തിരുനാളായി വിശേഷിപ്പിക്കുന്നതു്. യേശു പ്രകാശമാണ്.
ദൈവത്തിന്റെ കൃപ എല്ലാവര്ക്കും പ്രത്യക്ഷമായി. രക്ഷിക്കുന്ന ദൈവത്തിന്റെ വദനമായ യേശു തന്നെത്തന്നെ ഏതാനും പേര്‍ക്കല്ല പ്രത്യുത എല്ലാവര്‍ക്കുമാണ് പ്രത്യക്ഷപ്പെടുത്തുക. അവിടുന്ന് ലോകത്തില്‍ പിറന്നുവീണപ്പോള്‍ ബെത്ലഹേമിലെ ഏതാനും പേര് മാത്രമേ അവിടുത്തെ കണ്ടുമുട്ടിയുള്ളൂ. പക്ഷെ അവിടുന്ന് എല്ലാവര്‍ക്കുമായിട്ടാണ്- യഹുദര്‍ക്കും വിജാതിയര്‍ക്കും, സമ്പന്നര്‍ക്കും പാവപ്പെട്ടവര്‍ക്കും, ചാരെയുള്ളവര്ക്കും അകലെയുള്ളവര്‍ക്കും, വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും -ആയിട്ടാണ് കടന്നുവന്നതു്.
ദൈവകൃപയുടെ അതിസ്വഭാവികദാനം എല്ലാസൃഷ്ട്രവസ്തുക്കള്ക്കും ആയി ഉദ്ദേശിക്കപ്പെട്ടതാണ്. ആ ദൈവികപ്രകാശകിരണത്താല് ഓരോ വ്യക്തിയുടെയും ഹൃദയം ഉജ്ജ്വലിക്കുന്നതിനു് ഓരോത്തരും അതു് സ്വീകരിക്കണം, മറിയത്തെ പോലെ ഉവ്വ് എന്ന് അതിനോട് പ്രതികരിക്കണം. മനുഷ്യന്റെ അവകാശങ്ങളും ഔന്ന്യത്യവും ചവുട്ടിമെതിക്കപ്പെടുന്നിടം, ഭ്രാതൃഹത്യയും ചൂഷണവും അനുവദിക്കപ്പെടുന്നടം, അന്യോന്യം നശിപ്പിക്കുന്ന സംഘര്‍ഷങ്ങള്‍ വര്ഗ്ഗീയസമൂഹവിഭാഗങ്ങളെ ഭിന്നിപ്പിക്കുകയും, സമാധാനപരമായ സഹജീവനത്തെ തകിടം മറിക്കുകയും ചെയ്യുന്നിടം, ഭീകരത തുടരുന്നിടം, നിലനില്പിനാവശ്യമായവ ഇല്ലാത്തിടം ഒക്കെ ക്രിസ്മസ്സ് പ്രോജ്ജ്വലമാക്കുകയും, അധികൃതഐക്യദാര്ഡ്യചൈതന്യത്തില് തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കുവാന്‍ എല്ലാ ജനങ്ങളെയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യട്ടെ.
പ്രിയ സഹോദരിസഹോദരമാരെ, നമ്മുക്കായി, നമ്മുടെ രക്ഷയ്ക്കായി ദൈവത്തില്‍ നിന്നുള്ള സത്യദൈവവും, പ്രകാശത്തില്‍ നിന്നുള്ള പ്രകാശവും, സത്യദൈവത്തില്‍ നിന്നുള്ള ദൈവവും ആയ യേശു നമ്മുടെയിടയില്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവന്നു. ലോകത്തില്‍ എമ്പാടുമുള്ള പുല്ക്കുട്ടില് ശയിക്കുന്ന ഉണ്ണിയേശുവിനെ നമ്മുക്കു് ആരാധിക്കാം. അവിടുന്ന് വെറും ഒരു ശിശുവാണെങ്കിലും “ ഭയപ്പടരുത്. ഞാനല്ലാതെ മറ്റൊരു ദൈവമില്ല. സ്ത്രീകളെ പുരുഷമാരെ, ജനതകളെ രാഷ്ട്രങ്ങളെ, എന്റെ സവിധത്തില്‍ വരിക. ഭയപ്പടരുതു്. പിതാവായ ദൈവത്തിന്റെ സ്നേഹവുമായിട്ടാണ്, സമാധാനപാത നിങ്ങള്‍ക്കു് കാട്ടിത്തരുന്നതിനായിട്ടാണ് ഞാന്‍ വന്നിരിക്കുന്നതു് എന്ന് നമ്മെ ആശ്വസിപ്പിക്കുന്നതുപോലെ തോന്നിയ്ക്കുന്നു. പ്രത്യാശയോടെ നമുക്കു് അവിടുത്തെ സമീപിച്ചു് വിനയപൂര്‍വ്വം അവിടത്തെ ആരാധിക്കാം.
ഈ സന്ദേശം നല്കിയ പാപ്പാ തുടര്‍ന്ന് 64 ഭാഷകളില്‍ ക്രിസ്മസ്സ് മംഗളങ്ങള്‍ ആശംസിച്ചു.