+-+Haitianos+t%C3%AAm+atendimento+na+base+da+miss%C3%A3o+de+paz+brasileira+Foto-+Roosewelt+Pinheiro-Abr.jpg)
ദേവലോകം, ജനുവരി 14: ഹെയ്ത്തി ഭൂകമ്പത്തില്‍ മരണമടഞ്ഞവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഭാംഗങ്ങള്‍ പ്രത്യേകിച്ചും അമേരിക്കന്‍ ഭദ്രാസനത്തിലെ ഇടവകകള്‍ നിര്‍ലോഭം സഹകരിക്കണമെന്നും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ പരമാദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ ആഹ്വാനം ചെയ്തു.
വന്‍തോതിലുള്ള ദുരിതവും ആള്‍നാശവും വിതച്ച ഭൂകമ്പമായിരുന്നു റിക്റ്റര്‍ സ്കൈലില്‍ 7.0 മാഗ്നിറ്റ്യഡിലുണ്ടായ 2010 ലെ ഹെയ്റ്റി ഭൂകമ്പം. 2010 ജനുവരി 12 ചൊവ്വാഴ്ച പ്രാദേശിക സമയം 16:53:09 നു് അനുഭവപ്പെട്ട ഈ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹെയ്റ്റിയുടെ തലസ്ഥാന നഗരിയായ പോര്‍ട്ട് ഔ പ്രിന്‍സില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ ദൂരം മാറിയാണ്. 13 കിലോമീറ്റര്‍ ആഴത്തലുള്ളതായിരുന്നു ഈ ഭൂകമ്പം. അമേരിക്കന്‍ ഐക്യനാടുകളുടെ ജിയോളജിക്കല്‍ സര്‍വ്വേ റെക്കോര്‍ഡ് ചെയ്തത് പ്രകാരം നിരവധി തുടര്‍ചലനങ്ങളും ഈ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായി. അന്തര്‍ദേശീയ റെഡ്ക്രോസ് സംഘടനയുടെ കണക്ക് പ്രകാരം ഏകദേശം മുപ്പത് ലക്ഷം ജനങ്ങള്‍ ഈ ഭൂകമ്പത്തിന്റെ കെടുതികള്‍ അനുഭവിച്ചു. ഭൂകമ്പത്തില്‍ അമ്പതിനായിരം പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റെഡ്‌ക്രോസ് സ്ഥിരീകരിച്ചത്.
Image: Agencia Brasil
.
ഓര്‍ത്തഡോക്സ് സഭയില്‍ സഭാമേലദ്ധ്യക്ഷനയോ/കാതോലിക്കാബാവയോ മറ്റ് മെത്രാപ്പോലീത്താമാരയോ പരിശുദ്ധ പിതാവ് / പിതാവ് എന്ന് ഇതുവരെ ആരും വിശേഷിപ്പിച്ച് കേട്ടിട്ടില്ല. ഈ ശൈലി കത്തോലിക്കാപുരോഹിതന്മാര്‍ തുടങ്ങിവച്ചതാണ്. (മലയാളഭാഷയെ കൊല്ലാക്കൊല ചെയ്യുന്നതില്‍ പുരോഹിതന്മാര്‍ക്കും ഒരു പങ്കുണ്ട്.)
മറുപടിഇല്ലാതാക്കൂഹെയ്ത്തി ദുരന്തം - പരിശുദ്ധ പിതാവ് അനുശോചിച്ചു എന്നതിനുപകരം ഹെയ്ത്തി ദുരന്തം - കാതോലിക്കബാവ അനുശോചിച്ചു എന്ന് പറയുന്നതായിരിക്കും നല്ലത്.
(ആവിഷ്ക്കാര സ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റം എന്നു ദയവായി കരുതരുതേ)