ആകമാന സഭാനിലപാടുകള്‍

20100116

പൗരസ്‌ത്യ-പാശ്ചാത്യ ദര്‍ശനങ്ങളുടെ സമന്വയം സാധിക്കണം: അബാ സെറാഫിന്‍ മെത്രാപ്പോലീത്ത



ദേവലോകം, ജനുവരി 14: പൗരസ്‌ത്യ - പാശ്ചാത്യ ദര്‍ശനങ്ങളിലെ ഉത്തമാംശങ്ങളുടെ സമന്വയം സാധിക്കാനുള്ള ശ്രമം അത്യാവശ്യമാണെന്ന്‌ ബ്രിട്ടീഷ്‌ ഓര്‍ത്തഡോക്‌സ്‌ സഭാ അദ്ധ്യക്ഷനും ഗ്ലാഡ്‌സ്റ്റണ്‍ ബറി മെത്രാപ്പോലീത്തായുമായ അബാ സെറാഫിന്‍ അഭിപ്രായപ്പെട്ടു. കോട്ടയം ദേവലോകം അരമനയില്‍ പൗരസ്ത്യ കാതോലിക്കോസ് പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ പാത്രിയര്‍ക്കീസിനെ സന്ദര്‍ശിക്കാന്‍ എത്തിയ ഈസ്റ്റേണ്‍ ക്രിസ്‌ത്യന്‍ ലിങ്ക്‌സ്‌ എക്യുമെനിക്കല്‍ സംഘത്തിന്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭാ എക്യുമെനിക്കല്‍ റിലേഷന്‍സ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണത്തിന്‌ നന്ദി പ്രകാശിപ്പിക്കുകയായിരുന്നു സംഘ നേതാവായ അദ്ദേഹം.

വെയില്‍സ്‌ ഓര്‍ത്തഡോക്‌സ്‌ മിഷന്‍ മേധാവി അര്‍ച്ചി മാഡ്രിറ്റ്‌ ഡേയിനിയോള്‍, ഫാ. ജെ. ഹൂലെ, വലേരിയ വിസ്‌കൗണ്ടസ്‌, മാര്‍ക്ക്‌ ഹസ്സല്‍, ട്രിവേര്‍ മസ്‌ക്കറി എന്നിവരാണ്‌ സംഘത്തിലെ മറ്റ്‌ അംഗങ്ങള്‍.

യു.കെ.- യൂറോപ്പ്‌- ആഫ്രിക്ക മെത്രാസന മെത്രാപ്പോലീത്താ ഡോ.മാത്യൂസ്‌ മാര്‍ തീമോത്തിയോസ്‌, ഫാ. ഡോ. ജോണ്‍ മാത്യൂസ്‌, ഫാ. ഡോ. സാബു കുറിയാക്കോസ്‌, ഫാ. ഡോ. ഏബ്രഹാം തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു. ഫാ. ഇ. എം. ഫിലിപ്പ്‌, ഫാ. അലക്‌സ്‌ ജോണ്‍, ഡോ. സാറാമ്മ വര്‍ഗീസ്‌, ജിജി ജോണ്‍സണ്‍, ഡോ. സി. ജെ. റോയി, ജോണ്‍ ചെറിയാന്‍, ഡോ. ജോര്‍ജ്‌ ജോണ്‍ എന്നിവര്‍ ചേര്‍ന്ന്‌ സംഘത്തെ സ്വീകരിച്ചു.

ചിത്രത്തിനു് മലയാള മനോരമയോടു് കടപ്പാടു്
.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ