
പരുമല, ജനുവരി 14: കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ ഭാഗമായ ബ്രിട്ടീഷ് ഓര്‍ത്തഡോക്സ് സഭയുടെ മേലദ്ധ്യക്ഷന്‍ അബാ സെറാഫീന്‍ മെത്രാപ്പോലീത്ത നേതൃത്വം നല്‍കുന്ന ഈസ്റ്റേണ്‍ ക്രിസ്ത്യന്‍ ലിങ്ക്സ് ഡെലിഗേഷന്‍ പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന പരുമല സെമിനാരി സന്ദര്‍ശിച്ചു .
പരുമലയിലെത്തിയ സെറാഫീന്‍ മെത്രാപ്പോലീത്ത പരുമല തിരുമേനിയുടെ കബറിടത്തില്‍ ധൂപപ്രാര്‍ത്ഥന നടത്തി. ആദ്യകാല വസതിയും സെറാഫീന്‍ മെത്രാപ്പോലീത്ത സന്ദര്‍ശിച്ചു. പരുമല സെമിനാരി അസ്സി. മാനേജര്‍ വന്ദ്യ കെ.വി.ജോസ്ഫ് റമ്പാന്‍, ഫാ.യൂഹാനോന്‍ ജോണ്‍, ഫാ. സൈമണ്‍ സഖറിയ, ഫാ.കെ.ജെ.വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് മെത്രാച്ചനെയും സംഘത്തെയും സ്വീകരിച്ചു.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ