ആകമാന സഭാനിലപാടുകള്‍

20100121

ആഘാതങ്ങളെ അതിജീവിക്കാന്‍ കരുത്താര്‍ജ്ജിക്കണം: സ്വാമി ഭൂമാനന്ദ

തൃശ്ശൂര്‍, ജനുവരി 19:ലോകത്തിലെ ആഘാതങ്ങളെ അതിജീവിക്കാന്‍ എങ്ങനെ കരുത്താര്‍ജ്ജിക്കാമെന്നതാണ് വേദങ്ങളുടെ ലക്ഷ്യമെന്ന് സ്വാമി ഭൂമാനന്ദതീര്‍ത്ഥ ശ്രീമൂലസ്ഥാനത്തെ ഗീതാതത്ത്വസമീക്ഷയില്‍ പ്രസ്താവിച്ചു.

വേദങ്ങളുടെ സാരാംശമാണ് ഉപനിഷത്തുകള്‍. മനുഷ്യന്‍ തന്റെ ബുദ്ധിയും വിവേകവുമുപയോഗിച്ച് മനസ്സിലും ആത്മാവിലും ശക്തിനേടുകയാണാവശ്യം. എല്ലാവിധ ആഘാതങ്ങള്‍ക്കും കാരണം ഇന്ദ്രിയതലത്തിലെ ബന്ധനങ്ങളും ബന്ധവുമാണ്. അതാകട്ടെ ശരീരസംബന്ധിയുമാണ്. ബന്ധനങ്ങളെ അതിജീവിച്ച് ജീവിതം സുഖസമ്പൂര്‍ണ്ണമാക്കാന്‍ ആധ്യാത്മികമായ ചിന്താശക്തികൊണ്ടുമാത്രമേ സാധിക്കൂ. നമുക്ക് വേദങ്ങളും ഉപനിഷത്തുകളുമാണ് മാര്‍ഗ്ഗരേഖയാകേണ്ടതെന്നും സ്വാമി പറഞ്ഞു. ജീവിതം തുടങ്ങുന്നത് മനുഷ്യന്റെ ഉള്ളില്‍ നിന്നാണ്. മനസ്സും ബുദ്ധിയും അതിനുള്ള ദിശാബോധം നല്‍കുന്നുവെന്നും അതിനാലാണ് ആത്മാവിനെ അഭയം പ്രാപിക്കാന്‍ ആവശ്യപ്പെടുന്നതെന്നും സ്വാമി വ്യക്തമാക്കി.

കടപ്പാടു്: മാതൃഭൂമി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ